fbpx
Connect with us

COVID 19

ലോക് ഡൗണും ട്രാവൽ ബാനും നീങ്ങിയാൽ ഏത് വണ്ടിയിലാണ് രണ്ടാംഘട്ട ദുരന്തം ഇങ്ങോട്ട് കയറിവരുന്നത് ?

കഴിഞ്ഞ കുറേ ദിവസങ്ങളായി ചർച്ചകളിൽ നിന്ന് കൊറോണയും കോവിഡും പോയി, പകരം സ്പ്രിങ്ക്ലർ ആണ് നിറഞ്ഞുനിൽക്കുന്നത്. കുറേപേര് മെസ്സെജയച്ച് അതിനെപ്പറ്റി എന്താണഭിപ്രായം എന്ന് ചോദിക്കുകയും ചെയ്തു

 139 total views

Published

on

Vaisakhan Thampi

കഴിഞ്ഞ കുറേ ദിവസങ്ങളായി ചർച്ചകളിൽ നിന്ന് കൊറോണയും കോവിഡും പോയി, പകരം സ്പ്രിങ്ക്ലർ ആണ് നിറഞ്ഞുനിൽക്കുന്നത്. കുറേപേര് മെസ്സെജയച്ച് അതിനെപ്പറ്റി എന്താണഭിപ്രായം എന്ന് ചോദിക്കുകയും ചെയ്തു. ഈ വിഷയത്തിൽ അഭിപ്രായം പറയാത്തത് അഭിപ്രായം ഇല്ലാത്തതുകൊണ്ട് തന്നെയാണ്. അഭിപ്രായം, നിലപാട് എന്നതൊക്കെ വളരെ ഗൗരവകരമായി കാണുന്ന ഒരാളാണ് ഞാൻ. ഇതിന് രണ്ടിനും അടിസ്ഥാനം വേണം, അനുകൂലിച്ചായാലും എതിർത്തായാലും.

ഐ.റ്റി. എനിക്ക് വൈദഗ്ദ്ധ്യമോ, കാര്യമായ അറിവോ ഇല്ലാത്ത മേഖലയാണ്. കുറേയൊക്കെ വായിക്കാൻ ശ്രമിച്ചിട്ടും ആശയക്കുഴപ്പങ്ങളല്ലാതെ, വ്യക്തമായി ഒന്നും കിട്ടിയതുമില്ല. അതുകൊണ്ട് തന്നെ ആ മേഖലയിൽ വൈദഗ്ദ്ധ്യമുള്ളവർ എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കുക മാത്രമേ ചെയ്യാറുള്ളൂ. അപ്പോൾ പോലും യഥാർത്ഥ വൈദഗ്ദ്ധ്യമുള്ള ആളിനെ തിരിച്ചറിയാൻ തന്നെ ഒരു മിനിമം അറിവ് അക്കാര്യത്തിൽ വേണ്ടതുമുണ്ട്. അതായത് ആ വിലയിരുത്തൽ പോലും വിശ്വാസ്യമല്ല. സ്പ്രിങ്ക്ലർ വിഷയത്തിലാണെങ്കിൽ വിദഗ്ദ്ധർ പോലും രണ്ട് തട്ടിലാണ്. അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്. അത് കാണുമ്പോൾ മനസിലാക്കുന്നത് ഇതത്ര എളുപ്പത്തിൽ നെല്ലും പതിരും വേർതിരിക്കാവുന്ന വിഷയമല്ല എന്നാണ്. ചുരുക്കിപ്പറഞ്ഞാൽ ഇതിൽ ഒന്നും പറയാൻ എനിക്കറിയില്ല. എന്തുകാര്യത്തിലും കൺസൾട്ടേഷൻ ഓഫർ ചെയ്യുന്ന ആളുകളുണ്ടാകും. ഞാൻ അതിൽ പെടില്ല.

പക്ഷേ വിഷയത്തെക്കുറിച്ച് അറിയില്ലെങ്കിലും, അതിന്മേലുള്ള ചർച്ചകളെക്കുറിച്ച് ഒരു നിരീക്ഷണം പറയാം (ജീരകത്തിന്റെ കുരു പെറുക്കാൻ വരുന്നവരോട്: നിരീക്ഷണമാണ്, സിദ്ധാന്തമല്ല. ഒന്നും ചെയ്യരുത്!). രണ്ട് തരം ദുരന്തങ്ങളാണ് ആദ്യം കണ്ണിൽപെടുന്നത്. ഒന്ന്, കുറേ കാലമായി കൺവെട്ടത്ത് തന്നെയുള്ള കോവിഡ്. രണ്ട്, ഇരുട്ടിവെളുക്കുമ്പോൾ കുമിൾ പോലെ പൊന്തുന്ന വിദഗ്ദ്ധരാണ്. സത്യത്തിൽ വിവരക്കേട് സ്പോട്ട് ചെയ്യുക എന്നത് വലിയ പണ്ഡിതർക്ക് മാത്രം പറ്റുന്ന കാര്യമൊന്നുമല്ല. അടിസ്ഥാനധാരണ മതി അതിന്. ഇവർക്കൊക്കെ ഇതിന് മാത്രം കോൺഫിഡൻസ് എവിടന്ന് കിട്ടുന്നു എന്നാണ് മനസിലാവാത്തത്. നമുക്കൊന്നുമില്ലല്ലോ! ഈ വിദഗ്ദ്ധരിലും രണ്ട് തട്ടുണ്ട്. ഒരുവിഭാഗത്തിന് ഡേറ്റ ആരെടുത്താൽ നമുക്കെന്താ എന്നതാണ് മട്ട്, നിസ്സാരം! മറുവിഭാഗത്തിനാണെങ്കിൽ, ഡേറ്റ പരിപാവനമാണ്, അതിൽ തൊടരുത്. ഡേറ്റാ സെക്യൂരിറ്റി ഇന്നത്തെ ലോകം വളരെ പ്രധാനമായി കാണുന്ന, ചൂടുപിടിച്ച ചർച്ചകളും നിയമനിർമാണങ്ങളും ആഗോളതലത്തിൽ നടക്കുന്ന വിഷയമാണെന്ന് ഈ രണ്ടുകൂട്ടർക്കും അറിയില്ല (കണ്ടിട്ടെന്തായാലും അങ്ങനെ തോന്നുന്നില്ല). പക്ഷേ എന്തുചെയ്യാം, നിലപാട് ആദ്യമേ ഉറപ്പിച്ചുപോയി. ഇനി അതിന് അനുകൂലമായ വാദങ്ങൾ എങ്ങനെയെങ്കിലും പെറുക്കിക്കൊണ്ടുവന്ന് നിരത്തുക എന്നതാണ് കർമ്മപദ്ധതി.

മേൽപ്പറഞ്ഞ രണ്ട് ദുരന്തങ്ങളിൽ ഞാൻ പ്രയോറിറ്റിയായിട്ട് കാണുന്നത്, ആദ്യത്തേതാണ്. നമ്മുടെ പൊതുവായ മനോഭാവം കണ്ടാൽ കോവിഡൊക്കെ പോയി, നമുക്കിനി ഒന്നും നോക്കാനില്ല എന്ന മട്ടാണ്. ഞാനാ കൂട്ടത്തിലല്ല, ഞാനിപ്പോഴും ഈ ദുരന്തം ഏത് നിമിഷവും കൈവിട്ടുപോകാമെന്ന ഭീതിയുള്ള ആളാണ്. കേരളത്തിന് ഒറ്റപ്പെട്ട ഒരു നിലനില്പില്ല. ഏത് രാജ്യവും, സംസ്ഥാനവും മണിക്കൂറുകൾ മാത്രം അകലെയാണ് നമുക്ക്. ലോക് ഡൗണും ട്രാവൽ ബാനും നീങ്ങിയാൽ ഏത് വണ്ടിയിലാണ് രണ്ടാംഘട്ട ദുരന്തം ഇങ്ങോട്ട് കയറിവരുന്നത് എന്നൊന്നും ആർക്കും പറയാനാകില്ല. ആയിരത്തിന്റേയും പതിനായിരത്തിന്റേം കണക്കൊക്കെ ലക്ഷങ്ങളുടേതേകാൻ ദിവസങ്ങൾ മതി. അത് കൈകാര്യം ചെയ്യുന്നതിന്റെ ലോജിസ്റ്റിക്സ് ചിന്തിക്കാവുന്നതിനും അപ്പുറമാണ്. ഐ.റ്റി. സെക്യൂരിറ്റിയിൽ എത്ര വൈദഗ്ദ്ധ്യം ഉള്ള ആളിന്റെ എത്ര നീളമുള്ള വിശദീകരണമായാലും, ഈ ഒരു കൺസേൺ പരിഗണിച്ചിട്ടേയില്ല എന്ന് തോന്നിയാൽ ഞാനത് സീരിയസ്സായി എടുക്കാനുദ്ദേശിക്കുന്നില്ല. കാരണം, ഇതിന് മുന്നേ രണ്ട് ലേഖനങ്ങളിലായി വിശദീകരിച്ചത് തന്നെയാണ്. കുതിരയ്ക്ക് കൺമറ കെട്ടിയപോലെ, വൺ-ഡയമെൻഷണലായി ചിന്തിയ്ക്കുന്ന വൈദഗ്ദ്ധ്യം കൊണ്ട് ആർക്കും പ്രയോജനമൊന്നും ഉണ്ടാകാൻ സാധ്യതയില്ല.

Advertisement

 140 total views,  1 views today

Advertisement
Entertainment9 mins ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment11 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science11 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment11 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment12 hours ago

അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

Entertainment12 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Entertainment12 hours ago

ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

Featured13 hours ago

അനന്തൻ നമ്പ്യാർ ഒരു തമാശയല്ല, സീരിയസ്‌ റഫറൻസാണ്

Entertainment13 hours ago

കരൾ രോഗത്താൽ കഷ്ടപ്പെടുന്ന വിജയൻ കാരന്തൂർ എന്ന കലാകാരനെ സഹായിക്കേണ്ടത് കലാകേരളത്തിന്റെ ഉത്തരവാദിത്തമാണ്

Entertainment13 hours ago

നിവിൻ പോളി ആരാധകർക്ക് ആയി ഇതാ സന്തോഷ വാർത്ത

Entertainment13 hours ago

വേഷങ്ങൾ മാറാൻ നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗന്ധർവ്വനാണ് തിലകൻ

Entertainment14 hours ago

മലയാളിയായ ആദ്യ ബോളിവുഡ് നടി പത്മിനിയുടെ 16-ാം ചരമവാർഷികം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 day ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment11 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment12 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured18 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured1 day ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment1 day ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment1 day ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment2 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »