സവർണ്ണ രാഷ്ട്രീയത്തിന്റെ ചർച്ചയിടങ്ങളിലൊക്കെയും കുരിശിൽ കേറിയൊരു പേര്, രഞ്ജിത്ത്, പക്ഷെ…

188

വൈശാഖൻ കളരിക്കൽ എഴുതുന്നു 

സവർണ്ണ രാഷ്ട്രീയത്തിന്റെ ചർച്ചയിടങ്ങളിലൊക്കെയും കുരിശിൽ കേറിയൊരു പേര്.. രഞ്ജിത്ത്.

ദേവാസുരവും ആറാംതമ്പുരാനും നരസിംഹവും ഉസ്താദും വല്യേട്ടനും ഏല്ലാം ചാർത്തി കൊടുത്ത നിഴലിന്റെ തണലിൽ പലരും തളച്ചിട്ടയാൾ.. (യഥാർഥത്തിയിൽ അയാളുടെ മേച്ചിൽ പുറങ്ങൾ അതിനും എത്രയോ അപ്പുറത്താണ്… എത്രയോ… )ജയറാം എന്ന നായകന്റെ ലൈറ്റ് ഹേർട്ടഡ് സിനിമകൾക്ക് അക്ഷരങ്ങൾ നിരത്തിയൊരാളെന്ന നിലയിലോ, ബിഗ് M’സ് ന്റെ ഭാവഋതുഭേദങ്ങളെ ചൂഴ്ന്നെടുത്തവരിൽ ഒരാളെന്ന നിലയിലോ അയാളിലെ എഴുത്ത്കാരനെയോ സംവിധായകനെയോ വിലയിരുത്തുന്നത് കണ്ടത് വിരളമായാണ്. അമാനുഷികതയുടെ ആൾരൂപങ്ങളായി മലയാളി ആഘോഷിക്കപ്പെട്ട സിനിമകളുടെ കർത്താവാണയാൾ.. വാസ്തവം.

Director Ranjith On His Three Decades With Mohanlal, Why Reviews Don't  Matter And The Misogyny In His Filmsപക്ഷെ, തീയേറ്റർനകത്തെ ആർപ്പുവിളികളെയും അഡ്രിനാലിൻന്റെ തള്ളിക്കയറ്റത്തെയും മലയാളി ഇഷ്ടപ്പെടും കാലം വരെ അയാളുടെ പേരിനെ മാറ്റി നിർത്താവാനാവില്ല.. അയാളിൽ മാത്രം പഴി ചാരി ആർക്കും കൈകഴുകാനുമാവില്ല.കാരണം, കേവല സിനിമകളുടെ കച്ചവടസാധ്യതകൾക്ക് ഇവടെ ബ്ലൂ പ്രിന്റുകൾ ഉണ്ടായിട്ടുണ്ട്.നടൻമാർ ബ്രാണ്ടുകൾ ആയ താരോദയങ്ങൾ സംഭവിച്ചിട്ടുണ്ട്.
മലയാളം മിനിസ്‌ക്രീനിൽ പണം വാരിച്ചിത്രങ്ങൾ പിറവി കൊണ്ടിട്ടുണ്ട് ( ഇതൊന്നും ഒട്ടുമൊരിക്കലും മോശമാണെന്ന് കരുതുന്നില്ല ).

എന്നിരുന്നാലും, കാലചക്രത്തിന്റെ തിരിച്ചറിവിലൊ, അല്ലെങ്കിൽ – തന്നിലെ എഴുത്തുകാരന്റെ സാധ്യതകളുടെ തിരച്ചിലിലോ അയാളൊരുക്കിയ വഴിമാറി ചിത്രങ്ങളുടെ വഴിവെട്ടുകളെ വിസ്മരിക്കുന്ന തരത്തിലൊരിക്കലും മലയാളസിനിമയെ അടയാളപ്പെടുത്താനാവില്ലെന്ന് വിശ്വസിക്കുന്നൊരുവനാണ്. ഇന്ദുചൂഢന്റെയും ജഗന്നാഥന്റെയും മാധവനുണ്ണിയുടെയും പരമേശ്വരന്റെയും അച്ചിട്ട് വാർത്തതു പോലെയുള്ള അക്ഷരചാതുര്യത്തെ ഇഷ്ടപ്പെടുകയും, അതെ സമയം ഇന്നിന്റെ സമൂഹത്തിൽ ചർച്ചചെയ്യപ്പെടുന്ന രാഷ്ട്രീയതിരുത്തലുകളിലെ ചില ശരികളെ അംഗീകരിക്കുകയും ചെയ്യുന്ന ഒരാളാണ് ( രണ്ടു തോണിയിലെ കാൽവെപ്പ് അല്ല ).

എങ്കിലും, ജഗന്നാഥനെ സ്വാധീനിച്ച ഉണ്ണിമായയേയോ നീലകണ്ഠനു പോന്ന ഭാനുമതിയെയോ അഭ്രപാളികളിൽ പകർത്തിയ പകർപ്പിന്റെ കഴിവിനെ ആരും ചർച്ചചെയ്ത് പോന്നില്ല. ഒട്ടും മടികൂടാതെ പറയുന്നു, എന്റെ സിനിമാസ്വപനങ്ങൾ തളിരിട്ടത് അയാളെഴുതിയ അമാനുഷിക കഥാപാത്രങ്ങളുടെ അച്ചടി കലർന്ന ഭാവ-വികാരവിക്ഷോഭങ്ങളിലൂടെയാണ്.. (ഇന്നും എൻജോയ് ചെയ്യാറുണ്ട്).

Still, കയ്യൊപ്പും പാലേരിയും സ്പിരിറ്റും നന്ദനവും എല്ലാം അയാളെ വീണ്ടു വീണ്ടും അടയാളപ്പെടുത്തുമ്പോളും, അതിന് നേരെ പുറംതിരിഞ്ഞു നിൽക്കുന്നവനല്ല ഞാനെന്ന പ്രേക്ഷകൻ. ഒരു കഥയെ പല കവിതളാക്കി ഒഴുക്കുന്ന എഴുത്തുകളെ സമ്മാനിച്ചിട്ടുള്ളയാളാണയാൾ. (റിയാലിറ്റിയുടെ പരിസരങ്ങളിലെത്രയെന്നറിയില്ല). അദ്ദേഹം തന്നെ പറഞ്ഞത് പോലെ സവർണതയെന്ന മാറാപ്പ് അയാൾ ഏതോ പുഴയോരത്ത് ഉപേക്ഷിച്ചു. ഇപ്പോഴും നിങ്ങളെന്തിന് അത് ചുമക്കുന്നു? )

കേരളകഫേക്കുള്ള ഇനിഷ്യേറ്റിവിന്, മുന്നറിയിപ്പിന്റെ നിർമാണത്തിന്, ജോണിവാക്കർന്റെ സ്റ്റൈലിഷ്നെസ്സ്നും, പ്രാഞ്ചിയുടെ നൈർമല്യതക്കും, തിരക്കഥയുടെ ചാതുര്യത്തിനും, ചന്ദ്രോത്സവത്തിന്റെ തിരിഞ്ഞു നോട്ടത്തിനും, മിഴിരണ്ടിലിന്റെ സിംപ്ലിസിറ്റിക്കും പിന്നെയിനി വരാനിരിക്കുന്ന ഒരുപാട് കഥാപരിസരങ്ങളുടെ സാധ്യതകൾക്കും.. പിറന്നാളാശംസകൾ… എന്ന്, കൈയൊപ്പിനെയും പാലേരിയെയും സ്പിരിറ്റിനെയും ഇന്ത്യൻറുപ്പിയെയും പ്രണയിക്കുന്ന,
മായാമയൂരവും ബത്ലഹേമും കൃഷ്ണഗുഡിയും പെരുവണ്ണാപുരവും വീണ്ടും കണ്ടുകൊണ്ടിരിക്കുന്ന, നീലകണ്ഠനെ ക്ലാസിക്കായി കരുതുന്ന, ഇന്ദുചൂഡനെയും ജഗന്നാഥനെയും കോൾമയിരോടെ മാത്രമൊർക്കുന്ന ഒരുവൻ..