എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
267 VIEWS

Vaishnav K Vijayan

Natchathiram Nagargirathu

Mr. പ രഞ്ജിത്ത് നിങ്ങൾ കാലഘട്ടത്തിന്റെ കലാകാരനാണ്.വിപ്ലവകാരിയാണ്.എന്തൊരു ഭംഗിയാണ് നിങ്ങളുടെ സിനിമക്ക്.എന്തൊരു ഭംഗിയാണ് നിങ്ങളുടെ പൊളിറ്റിക്കൽ സ്റ്റേമെന്റിന്..എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്.ശക്തമായ സാമൂഹ്യ വിമർശനം,ശകതമായ ആശയ സംഘട്ടനം..
റെനെ ..സമൂഹത്തിന്റെ പൊതുബോദത്തിന്റെ മുഖത്ത് നിരന്തരം ആഞ്ഞടിക്കുന്ന റെനി..സ്വയം നിർണയാവകാശം ജീവിതനുഭവത്തിൽ നിന്ന് ആര്ജിച്ചെടുത്ത അടുത്തിടെ കണ്ട ഏറ്റവും ശക്തമായ,വിപ്ലവകരമായ കഥാപാത്രം.മത,ജാതി,വർണ്ണ,വർഗ്ഗ വിവേചനങ്ങളെയാകെ ,അതിജീവിച്ച സമൂഹത്തെ തന്നിലൂടെ ഉടച്ചു വാർക്കാൻ ഡപത്തുള്ള കഥാപാത്രം.തന്റെ ചിരിക്ക് എന്തൊരു ഭംഗിയാണ്,തനെന്തൊരു സുന്ദരിയാണ് എന്ന് പറയുമ്പോൾ ,അതേനിക്കറിയാം എന്ന് കൃത്യമായി പറഞ്ഞ് സമൂഹത്തിന്റെ വിധിയല്ല,കാഴ്ചപ്പാടിലല്ല തന്റെ സൗന്ദര്യം എന്ന രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന റെനിയെ ഉൾക്കൊള്ളാനുള്ള മനസ്സ് വളരെ ചുരുക്കം ചിലർക്കെ ഉണ്ടാവൂ..കാമുകൻ മുന്നേ ലൈംഗിക ബന്ധത്തിലേർപെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്,ഒരുപാട് തവണ എന്ന് ലാഘവത്തോടെ പറയുകയും,തിരിച്ച് എന്തേ നീ ചെയ്തിട്ടില്ലേ എന്ന ചോദ്യവും ആണഹന്തയ്ക്കുള്ള വ്യക്തമായ പ്രതിഷേധമാണ്..

“കമ്മ്യൂണിസ്റ്റാണോ എന്ന് ചോദിക്കുമ്പോൾ,അല്ല അംബേദ്കറൈറ്റ് ആണെന്ന് പറയുന്ന റെനെയുടെ രാഷ്ട്രീയത്തോടുള്ള ശക്തമായ വിയോജിപ്പ് രേഖപെടുത്തികൊണ്ട് തന്നെ പറയട്ടെ..തന്നെ എനിക്ക് ഇഷ്ടപെട്ടു. വെറും അംബേദ്കറിൽ ഒതുങ്ങാതെ സാർവത്രികമായ തുല്യതയുടെ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കേണ്ടത് എന്ന താര്ക്കിക,സമകാലിക പ്രായോഗിക രാഷ്ട്രീയം മുന്നോട്ട് വെക്കുന്നു.നൂറ്റാണ്ടുകളായി ഇന്ത്യൻ ജനത അനുഭവിക്കുന്ന ജാതി ലിംഗ രാഷ്ട്രീയത്തിന്റെ വൃത്തിക്കേടുകൾക്കെതിരെയുള്ള പോരാട്ടമാണ് ഈ ചിത്രം. പ രഞ്ജിത്ത് നിങ്ങൾ നിരന്തരം സിനിമ ചെയ്യണം. പുരോഗമന ചിന്താധാരികളായ നിങ്ങളുടെ കഥാപാത്രങ്ങളിൽ തന്നെയുള്ള ഒരുപാട് വൈരുദ്ധ്യം ,ആശയ സംഘട്ടനത്തിന്റെ ലോകത്തേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്നു.. സാമൂഹികമായി ,പ്രവർത്തി മണ്ഡലത്തിലും ചിന്തമണ്ഡലത്തിലും പിന്നോക്കം നിൽക്കുന്ന ഭൂരിപക്ഷ ജനങ്ങളെയും അതിനെതിരെ സഞ്ചരിക്കുന്ന പുരോഗമന വാദികളും,ആ പുരോഗമന ചിന്തകരിലുള്ള അഭിപ്രായ വ്യത്യാസങ്ങളും എല്ലാം കൊണ്ടും..പൂർണമായും പൊളിറ്റിക്കൽ ആയ ഒരു കല സൃഷ്ടി.ഒരു മാർക്സിസ്റ്റ്‌ കല..നന്ദി..ഒരായിരിവും നന്ദി..LOVE IS LOVE . Love has no other definition and boundaries..

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.