വാജ്പേയിയും ബീഫും

309

S Sudeep

വാജ്പേയിയും ബീഫും

ഇന്ത്യൻ പത്രപ്രതിനിധികൾക്ക് വാജ്പേയി ഒരു ദിവസം ഉച്ചഭക്ഷണം നൽകി.
ഒരു പതിറ്റാണ്ടു മുമ്പ് വഡോദരയിൽ ജനസംഘത്തിൻ്റെ ദേശീയ കൗൺസിൽ സമ്മേളനം നടക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്നു. അന്നു വിളമ്പിവച്ച ഭക്ഷണത്തിനു മുമ്പിലിരുന്നു ഗായത്രീമന്ത്രം ഉരുവിട്ട ശേഷമാണു വാജ്പേയിയും മറ്റു സംഘ നേതാക്കളും ആഹാരം കഴിച്ചത്.
കൊളംബോയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അവിടത്തെ രീതിയിൽ വാജ്പേയിയും ഞങ്ങളും ഭക്ഷണം കഴിച്ചു.
മുമ്പിലിരുന്ന ഒരു പാത്രത്തിലെ വിഭവം വാജ്പേയി കോരി സ്വന്തം പ്ലെയ്റ്റിലിട്ടപ്പോൾ, തൊട്ടപ്പുറത്തിരുന്ന ലേഖകൻ അദ്ദേഹത്തോടു പറഞ്ഞു:
– പണ്ഡിറ്റ്ജി, അത് ബീഫാണ്.
വാജ്പേയി പുഞ്ചിരിച്ചുകൊണ്ടു പ്രതിവചിച്ചു:
– ഇത് ഇന്ത്യൻ പശു അല്ല.

(ജനതാ സർക്കാരിലെ വിദേശകാര്യ മന്ത്രിയായിരുന്ന വാജ്പേയി പങ്കെടുത്ത, കൊളംബോയിലെ ചേരിചേരാ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം റിപ്പോർട്ടു ചെയ്ത ബി ആർ പി ഭാസ്കർ)