ചതി ചൈനയുടെ സ്ഥായിയായ സ്വഭാവമാണ്

    86

    Vakkom Sukumaran

    ചതി ചൈനയുടെ സ്ഥായിയായ സ്വഭാവമാണ്

    ഇന്ത്യാ ചൈനാ ബന്ധം ഊഷ്മാവുകയും ഇന്ത്യാ-ചൈനാ ഭായി ഭായി എന്ന മുദ്രാവാക്യം മുഖരിതവുമായിരുന്നപ്പോഴാണ് 1962-ൽ ഓർക്കാപ്പുറത്ത് ചൈന ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഇന്ത്യയെ ആക്രമിച്ചത്. അത് ലോക ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ചതിയായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയിലെ ഓരോ സർക്കാരുകളും ചൈനയോട് ബന്ധപ്പെടുമ്പോൾ ചൈനയെ സൂക്ഷിക്കണെന്ന് രാജ്യ സ്നേഹികൾ മുന്നറിയിപ്പ് നല്കുമായിരുന്നു. ചൈന വീണ്ടും ചരിത്രം അവർത്തിക്കുകയാണ്. സൈനികതലത്തിൽ ചർച്ചകൾ നടക്കുകയും ഇരു രാജ്യങ്ങളും സമാധാനം പാലിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടാണ് ചൈന ഇന്ത്യയിലേയ്ക്കു കടന്നു കയറി ഇന്ത്യൻ സൈനികരെ വധിച്ചത്. സൈനികതലത്തിൽ പിന്നെയും ചർച്ച നടന്നു. സമാധാനം പാലിക്കണമെന്ന് വീണ്ടും തീരുമാനിച്ചു ആ തീരുമാനത്തിന് ശേഷവും ചീന പട്ടാളം ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കുന്നു. ഒരേ സമയം ചർച്ചയും ഒപ്പം കടന്നു കയറ്റവും എന്ന നയമാണ് ഇപ്പോൾ ചൈന സ്വീകരിച്ചിരിക്കുന്നത്. ഒരിക്കലും വിശ്വസിക്കാനാവാത്ത ചതിയനായ അയല്ക്കാരനാണ് ചൈനയെന്ന് നിസ്സംശയം പറയാം. ശക്തമായി നേരിടുകയല്ലാതെ മറ്റൊരു മാർഗ്ഗമില്ല ഇന്ത്യ ഒറ്റക്കെട്ടായ നില്ക്കേണ്ട സമയം. പ്രധാനമന്ത്രി ജനങ്ങളെ വിശ്വാസത്തിലെടുക്കണം. സർവ്വകക്ഷിയോഗം ഒരു നല്ല സൂചനയാണ്. അപ്പോഴും പറയട്ടെ , അവിടെ എന്തു നടക്കുന്നു എന്ന് ആർക്കും അറിയില്ല. മരിച്ച പട്ടാളക്കാരുടെ എണ്ണത്തിൽ പോലും ക്ലിപ്തതയില്ല. ഇതൊരു പോരായ്മാണ്. പോരായ്മകൾ തിരുത്തി ഇന്ത്യ ഒറ്റക്കെട്ടാവുക. .