വാലാട്ടി കെ.ആർ.ജി.സ്റ്റുഡിയോസ് റിലീസ് ചെയ്യുന്നു 

വാഴൂർ ജോസ്.

കെ.ജി.എഫ്.തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ നിർമ്മാണക്കമ്പനിയായ ഓമ്പാലാ കമ്പനിയിലെ കാർത്തിക്കിന്റെ ഉടമസ്ഥതയിലുള്ള കെ.ആർ.ജി. സ്റ്റുഡിയോസ് വാലാട്ടി KRG സ്റ്റുഡിയോസ് മലയാളചിത്രമായ “വാലാട്ടി” – എ ടെയിൽ ഓഫ് ടെയിൽ” ന്റെ കേരള സംസ്ഥാനം ഒഴികെയുള്ള ലോകമെമ്പാടുമുള്ള തീയേറ്റർ അവകാശം സ്വന്തമാക്കിയിരിക്കുന്നു. ഒരു മലയാള സിനിമ ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു വമ്പൻ കമ്പനിയുടെ വിതരണത്തിന് ഇടയായിരിക്കുന്നത്.

ഒരു കൂട്ടം വളർത്തുനായ്ക്കൾ ഒരുമിച്ച് ഒരു അത്ഭുതകരമായ സാഹസികത നടത്തുന്നതിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കഥയാണിത്. റോഷൻ മാത്യു, സൗബിൻ ഷാഹിർ, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, സൈജു കുറുപ്പ് തുടങ്ങിയ മലയാളത്തിലെ ജനപ്രിയ അഭിനേതാക്കൾ നായ്ക്കളുടെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട് എന്നതാണ് ഈ നല്ല എന്റർടെയ്നറിന്റെ പ്രത്യേകത . നായ്ക്കളും മറ്റ് വളർത്തുമൃഗങ്ങളും മനുഷ്യനെ അവരുടെ ലോകത്തേക്ക് ആകർഷിക്കുകയും പ്രണയവും ഹാസ്യവും സാഹസികതയും കൊണ്ട് പുതിയ ഒരു കാഴ്ച നൽകുന്നത് ഇന്ത്യൻ സിനിമയില്‍ തന്നെ ആദ്യത്തേതാണ്.

പുതുമയുള്ള കഥപറച്ചിൽ രീതി കൊണ്ട് എല്ലാവിധ പ്രേക്ഷകരെയും ആകർഷിക്കുന്ന സിനിമയായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് കെആർജി സ്റ്റുഡിയോസ് സ്ഥാപകൻ കാർത്തിക് ഗൗഡ കൂട്ടിച്ചേർത്തു. തെലുങ്കിൽ ചിത്രം അവതരിപ്പിക്കുന്ന ദിൽ രാജുവിനൊപ്പം താൻ കൈകോർത്തിട്ടുണ്ടെന്നും അനിൽ തദാനി ചിത്രം ഹിന്ദിയിൽ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.. ഹോം സ്‌ക്രീൻ എന്റർടെയ്ൻമെന്റ് വഴിയാണ് ‘വാലാട്ടി’ വിദേശത്ത് വിതരണം ചെയ്യുന്നത്.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് വാലാട്ടി നിർമ്മിക്കുന്നത്. നവാഗതനായ ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലൈ 14ന് മലയാളത്തിലും ഒരാഴ്ചയ്ക്ക് ശേഷം കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും

Leave a Reply
You May Also Like

ഗര്ഭകാലം ആസ്വദിക്കുന്നതായി ബിപാഷ ബസു

അബ്ബാസ് മസ്താൻ സം‌വിധാനം ചെയ്ത അജ്നബീ എന്ന ചിത്രത്തിലായിരുന്നു ബിപാഷ ബസുവിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. 2002ൽ…

സിനിമയെന്ന് പറഞ്ഞു തെണ്ടിത്തിരിഞ്ഞു നടന്നപ്പോൾ നാട്ടുകാർക്കും ബന്ധുക്കൾക്കും സംശയമായിരുന്നു, ഭീഷ്മപർവ്വത്തിലെ അനഘ പറയുന്നു

‘രക്ഷാധികാരി ബൈജു’വിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനഘ. പിന്നീട് താരം അനവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.…

സിനിമാ സ്നേഹിയായ അച്ഛൻ കടന്നുവന്ന വഴികളുടെ ചൂടുംചൂരും ആ മക്കൾക്കറിയാം

കോവിഡിന് ശേഷം തിയേറ്ററുകൾ വീണ്ടും സൂപ്പർഹിറ്റുകൾ സമ്മാനിച്ച് തുടങ്ങിയിരിക്കുകയാണ്. തിയേറ്ററിൽ നൂറുദിനം പിന്നിടുന്ന സിനിമകൾ അപൂർവ്വമായ…

ടീനേജ് സെക്സ് കോമഡി നിറഞ്ഞ ഫണ്ണി ചിത്രം

The hot chick ???? 2002/English Vino John ടീനേജ് സെക്സ് കോമഡി നിറഞ്ഞ മറ്റൊരു…