സോഷ്യൽ മീഡിയ അതിന്റെ വളർച്ചയുടെ പാരമ്യതയിലാണ്. എവിടെയും വൈറലാകാൻ ശ്രമിക്കുന്നവരുടെ നീണ്ടനിരയാണ്. അതിനായവർക്കായി അനവധി ടിപ്പുകൾ കൊടുത്തു വൈറലാകുന്നവരും കുറവല്ല. ചില വൈറൽ കളികൾ കയ്യാങ്കളികളിലേക്കും വിരസതയിലേക്കും പോകാറുണ്ട് എന്നതാണ് ശരി. എന്നാൽ ചിലതു കാഴ്ചക്കാരെ അങ്ങേയറ്റം ആകർഷിക്കുന്നതുമായിരിക്കും

ഇന്ന് ഫെബ്രുവരി 14 , പ്രണയിക്കുന്നവർക്കുള്ള ദിനമായ വാലന്റൈൻസ്‌ ഡേ ആണ്. എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ പ്രണയ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു. അതിനാൽ അന്താരാഷ്ട്ര പ്രണയദിനമായി ആചരിക്കപ്പെടുന്നു.

ഇന്നത്തെ രസകരമായൊരു കാഴ്ച വാലൻന്റൈൻ ദിന പശുവാണ്. പശുവിന്റെ മുന്നിലും പിന്നിലും കാമുകീകാമുകരുടെ ചിത്രം വരച്ചിരിട്ടുണ്ട്. പശുവിന്റെ മുൻകാലുകൾ കാമുകിയുടെ കാലായും പിൻ കാലുകൾ കാമുകന്റെ കാലായും കാഴ്ചക്കാർക്ക് അനുഭവപ്പെടുന്നു. പശു നടക്കുമ്പോൾ ആ ചലനം വഴി കാമുകിയുടെ പിന്നാലെ കാമുകൻ നടക്കുന്ന കാഴ്‌ചയാണ്‌ ലഭിക്കുന്നത്. കാമുകന്റെ കൈയിൽ നിറയെ പ്രണയപുഷ്പങ്ങളും ഉണ്ട്. ഈ വീഡിയോ ഷെയർ ചെയ്‌തിരിക്കുന്നത്‌ ഒരുകാലത്തു ഡൽഹിയെ വരച്ചവരയിൽ നിർത്തിയ റിട്ടയേർഡ് വനിതാ ഐപിഎസ് ഓഫീസർ ആയ സാക്ഷാൽ കിരൺ ബേദിയാണ്. വീഡിയോ കാണാം

ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. അതോടെ ആ പെൺകുട്ടിക്ക് കാഴ്ചശക്തി ലഭിച്ചു എന്ന് പറയപ്പെടുന്നു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയ ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.

ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ബിഗ് ഡേ ആയ ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം. ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 9-നാണ് ചോക്ലേറ്റ് ഡേ. ഫെബ്രുവരി 10ന് ആഘോഷിക്കുന്ന ടെഡ്ഡി ഡേയിൽ സ്ത്രീകൾ അവരുടെ ഇഷ്ട ടോയ്‌സിനോടൊപ്പം സമയം ചെലവഴിക്കുന്നു. ഫെബ്രുവരി 11-നാണ് പ്രോമിസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 12-നാണ് പ്രണയിനികൾ കാത്തിരിക്കുന്ന കിസ് ഡേ. നിങ്ങളുടെ സ്‌നേഹം പ്രതിഫലിക്കുന്ന തരത്തിൽ പങ്കാളിയെ കെട്ടിപ്പിടിക്കാനുള്ള ദിനമാണ് ഫെബ്രുവരി 13. ബിഗ് ഡേ ആയ ഫെബ്രുവരി 14 വാലൻന്റൈൻ ദിനം.

ഇന്ത്യയിൽ പുരാതന കാലത്ത് സ്നേഹത്തിന്റെ നാഥനായ കാമദേവനേയും രതീദേവിയെയും ആരാധിക്കുന്ന പാരമ്പര്യം ഉണ്ടായിരുന്നു. ഖജുരാഹോ ഗ്രൂപ്പിന്റെ സ്മരണകളിലെ ലൈംഗിക കൊത്തുപണികളും കാമസൂത്രത്തിന്റെ രചനകളും കൊണ്ട് ശ്രദ്ധേയമായിരുന്നു. ഈ പാരമ്പര്യം മധ്യകാലഘട്ടങ്ങളിൽ നഷ്ടപ്പെട്ടു. കാമദേവ ആരാധന മേള പിന്നീട് നടന്നില്ല. ദീർഘമാംഗല്യവും ഉത്തമദാമ്പത്യവും ലഭിക്കാൻ ഭക്തർ ശിവപാർവ്വതിമാരെ സങ്കൽപ്പിച്ചു തിരുവാതിര ആഘോഷവും ഉമാമഹേശ്വരപൂജയും നടത്താറുണ്ട്. രാധാകൃഷ്ണ പ്രണയം ഭാരതത്തിൽ കവികൾ പാടിപ്പുകഴ്ത്തിയ ഒന്നാണ്. ഇന്നും ഭാരതത്തിൽ പ്രണയത്തിന്റെ ഭാഗമായി രാധികയ്ക്കും കൃഷ്‌ണനും സവിശേഷ സ്ഥാനമുണ്ട്

You May Also Like

വൈറലായ വീഡിയോ, “ഡൽഹി വൈറസ്” ഒടുവിൽ നാഗ്പൂരിൽ എത്തി

വൈറലായ വീഡിയോ: ചലിക്കുന്ന നാഗ്പൂർ മെട്രോയിലെ പെൺകുട്ടികളുടെ റാംപ് വാക്ക് ചർച്ചകൾക്ക് തുടക്കമിട്ടു, ഇന്റർനെറ്റ് അതിനെ…

ടൈഗർ 3 യിലെ പുതിയ ഗാന വീഡിയോയിൽ സൽമാൻ ഖാനും കത്രീന കൈഫും

ടൈഗർ 3യിലെ പുതിയ ഗാന വീഡിയോയിൽ സൽമാൻ ഖാനും കത്രീന കൈഫും സൽമാൻ ഖാന്റെയും കത്രീന…

ഭാര്യ സുന്ദരിയെങ്കിലും കിടപ്പറയിൽ ഭർത്താവിന് ബോറടി; പുരുഷമനസ്സിനെ കുറിച്ച് നിങ്ങൾക്ക് എല്ലാമറിയാമെന്ന് കരുതിയെങ്കിൽ തെറ്റി

ഭാര്യ സുന്ദരിയെങ്കിലും കിടപ്പറയിൽ ഭർത്താവിന് ബോറടി; പുരുഷമനസ്സിനെ കുറിച്ച് നിങ്ങൾക്ക് എല്ലാമറിയാമെന്ന് കരുതിയെങ്കിൽ തെറ്റി; കിടപ്പറയിൽ…

‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്ക്, ചിരഞ്ജീവി, തമന്ന, കീർത്തി സുരേഷ് പ്രധാനകഥാപാത്രങ്ങളായ ‘ഭോലാ ശങ്കര്‍’, ട്രെയ്‌ലർ

അജിത്ത് നായകനായ സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്കാണ് ‘ഭോലാ ശങ്കര്‍’. ചിരഞ്ജീവി, തമന്ന…