ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘മലൈക്കോട്ട വാലിബൻ’ റിലീസിന് അടുത്തു. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലിരിക്കുന്ന ചിത്രത്തിലെ ഒരു രംഗം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചുറ്റും തീയും പുകയും നിറഞ്ഞ കൂറ്റൻ സെറ്റിന്റെ അന്തരീക്ഷമാണ് വീഡിയോയിലുള്ളത്. തീയുടെ നടുവിൽ എതിരാളികളോട് ഒരാൾ പോരാടുന്നതും കാണാം. മോഹൻലാൽ ആണോ എന്ന് വ്യക്തമല്ലെങ്കിലും വീഡിയോ പുറത്ത് വന്നതോടെ വീണ്ടും വാലിബൻ ചർച്ചയാകുകയാണ്.

ലൊക്കേഷനിൽ നിന്നാണ് വീഡിയോ ചോർന്നതെന്നാണ് പ്രതികരണങ്ങൾ. എന്നാൽ ഈ വിഡിയോ നേരത്തെ റിലീസ് ചെയ്തതാണെന്നും ഇപ്പോൾ വീണ്ടും ട്രെൻഡിങ്ങാണെന്നും പറയുന്ന ആരാധകരുണ്ട്. വാലിബന്റെ ഉള്ളടക്കത്തെക്കുറിച്ച് അവ്യക്തമായ ആശയം മാത്രമേ സംവിധായകൻ നൽകിയിട്ടുള്ളൂവെങ്കിലും പ്രേക്ഷകർ സിനിമയിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു.

video

ആക്ഷൻ സീക്വൻസുകളും അപകടകരമായ നിരവധി ഫൈറ്റുകളും ഡ്യൂപ്പില്ലാതെയാണ് മോഹൻലാൽ ചെയ്തിരിക്കുന്നതെന്ന് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ താരം സഞ്ജന ചന്ദ്രൻ റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. പല സംഘട്ടന രംഗങ്ങളും രംഗങ്ങളും റിയലിസ്റ്റിക്കായി ചെയ്തിട്ടുണ്ട്. തീയും സ്ഫോടനവും എല്ലാം യഥാർത്ഥമാണ്. ഞങ്ങൾ അതിനിടയിൽ ആണ് വർക്ക് ചെയ്തത് . ലാലേട്ടൻ അത് ചെയ്യുന്നത് കണ്ടാണ് ആത്മവിശ്വാസം വന്നത്. ഇത്രയും വലിയൊരു സ്റ്റാറിനു സ്ഫോടനങ്ങൾക്കിടയിൽ ഭയമില്ലാതെ നിൽക്കാൻ കഴിയുമോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്’ സഞ്ജന പറഞ്ഞു.

വാലിബന്റെ റിലീസ് ക്രിസ്തുമസിന് അടുത്തായിരിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. വാലിബൻ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ലൂസിഫറിന് ശേഷമുള്ള മോഹൻലാലിന്റെ തിരിച്ചുവരവാണ് വാലിബൻ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

You May Also Like

ഏറെ പ്രതീക്ഷയോടെ എത്തുന്ന ടൈഗർ 3 , പ്രേക്ഷകർ കാത്തിരിക്കുന്ന അപ്ഡേറ്റ് ഏത്തി

ടൈഗർ 3 യുടെ റിലീസിന് ഒരു മാസമേ ഉള്ളൂ, ട്രെയിലർ 2023 ഒക്ടോബർ 16-ന് പുറത്തിറങ്ങും.…

ലൈക പ്രൊഡക്ഷൻസിന്റെ ബിഗ് ബജറ്റ് ചിത്രം ‘ചന്ദ്രമുഖി 2’ ! ‘തോരി ബോറി’ ഗാനം പുറത്തിറങ്ങി

ലൈക പ്രൊഡക്ഷൻസിന്റെ ബിഗ് ബജറ്റ് ചിത്രം ‘ചന്ദ്രമുഖി 2’ ! ‘തോരി ബോറി’ ഗാനം പുറത്തിറങ്ങി…

‘ഇമെയിലിൽ’ രാഗിണി ദ്വിവേദിയുടെ ആക്ഷൻ നിറഞ്ഞ പ്രധാന വേഷം, തമിഴിലും കന്നഡയിലും ഒരേസമയം റിലീസ് ചെയ്യാൻ ‘ഇമെയിൽ’

‘ഇമെയിലിൽ’ രാഗിണി ദ്വിവേദിയുടെ ആക്ഷൻ നിറഞ്ഞ പ്രധാന വേഷം . തമിഴിലും കന്നഡയിലും ഒരേസമയം റിലീസ്…

ഒരുകാലത്ത് പ്രേക്ഷകരെ ത്രസിപ്പിച്ച അഭിലാഷ, റേഷൻ വാങ്ങാൻ പോലും പണമില്ലാതെ ജീവിച്ച അഭിലാഷയെ സംവിധായകൻ ചന്ദ്രകുമാർ കണ്ടെത്തിയ കഥ

ഗ്ലാമര്‍ വേഷങ്ങളിലൂടെ ഒരു കാലത്ത്‌ തിയറ്ററുകളെ ഇളക്കി മറിച്ച സുന്ദരി ,1990 കളിലെ ബിഗ്രേഡ് തരംഗത്തിന്…