വള്ളി നിക്കറും ഞാനും രണ്ടാം ഭാഗം

304

രാത്രിയില്‍ എനിക്കുറക്കം വന്നില്ല ,മദ്രസയുടെ പിന്നിലുള്ള ഇടവഴി അവസാനിക്കുന്നിടത്ത് ഭാസുവേട്ടന്റെ സൈകിള്‍ ഷോപ്പുണ്ട് ,അവിടെ ചെറിയ സൈകിള്‍ വാടകയ്ക്ക് കിട്ടും,വാടക മണിക്കൂറിന്‍  അമ്പത് പൈസയാണെന്നാണോര്‍മ്മ,നാരങ്ങമിഠായി വാങ്ങാണ്‍  കിട്ടുന്ന മൂനുപൈസ ദിവസ കൂലിക്കാരനെ സം‌മ്പന്തിച്ച് നടപ്പുള്ള കാര്യമല്ല,പുലരുന്നത് വരേ ആലോചിച്ചു,ഏതായാലും ആ കാര്യത്തില്‍ എന്റെ എല്‍ എല്‍ ബി പഠനം ഉപകാരപ്പെട്ടു,മദ്രസയില്‍ തോളുക്ക് ചേര്‍ന്ന നാലഞ്ചു പേരേ സങ്കടിപ്പിച്ചു,കാര്യം പറഞ്ഞപ്പോള്‍ എന്നെക്കാള്‍ ഉല്‍സാഹമാണേല്ലാവര്‍കും,ഡയലി വേജസിന്റെ കാര്യത്തില്‍ ഞങ്ങള്‍ സമന്മാരായതിനാല്‍ എടുത്ത തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങരുത് എന്നത് ഓരോരൊത്തരുടെയും ആവശ്യമായിരുന്നു,എന്നാലും ഒരു പ്രശ്നം കൂടി ബാക്കിയുണ്ട്,ഭാസുവേട്ടന്‍ എന്ന ശൈത്താന്‍ ചെറിയ കുട്ടികള്‍ക്ക് സൈക്കിള്‍ തരില്ല ,ഏതോ കുരുത്തം കെട്ടവന്‍ തുടയെല്ല് പൊട്ടിഹോസ്പിറ്റലില്‍ കിടന്നതിന് അവന്റെ ഉപ്പ പാവം ഭാസുവേട്ടനെ ‌—പറഞ്ഞിരുന്നുവത്രേ,അതിനു ശേഷം അറിയുന്നവര്‍ക്ക് മാത്രമേ സൈകിള്‍ നല്‍കാറുള്ളൂ,എന്ന് വച്ചാല്‍ ഞങ്ങള്‍ പോയാല്‍ കിട്ടില്ല എന്ന്,അതിനാല്‍ മുതിര്‍ന്ന ക്ലാസിലേ കൂമന്‍ ശംസുവിന്റെ സഹായം തേടി
(ഇരട്ടപ്പേരില്ലാതവര്‍ ആരുമില്ലായിരുന്നു ആ കാലത്ത്)
സമയം പത്ത്,ട്ടിം,ഇടവേളയ്കുള്ള മണിയടിച്ചതും ഞങ്ങള്‍ ഏഴുപേര്‍ മദ്രസയുടെ പിന്നിലേ ഇടവഴിയില്‍, ഞാന്‍ വലതു കൈ നീട്ടിപ്പിടിച്ചു ,എല്ലാം ചേര്‍ത്ത് എണ്ണിയപ്പോള്‍ അറുപത് പൈസ,ശംസു ടോപ്പിലേക്ക് ഗിയറിട്ട് വച്ച് വീട്ടു,അവന്‍ ആദ്യം ഇടവഴി അങ്ങോട്ടുമിങ്ങോട്ടും ഒരു റൗണ്ട് എടുത്ത് മാറിനിന്നു,ഇനി ഞങ്ങളുടെ ഊഴം,ആറുപേര്‍ ചേര്‍ന്ന് ഒരാളെ വീഴാതേ കൊണ്ടുപോകും തിരിച്ച് വേറൊരാള്‍ എന്ന രീതിയില്‍ ഏഴുപേര്‍, തീരുന്നതിനു മുന്‍പേ അര മണുക്കൂര്‍ കഴിയും,
ഏതായാലും സ്കൂള്‍ തുറക്കുമ്പോഴേക്കും ഒരാള്‍ പിന്നില്‍ പിടിച്ച് പതിയേ തള്ളിത്തന്നാല്‍ വീഴാതെ മുന്നോട്ട് പോകാന്‍ ഉള്ള നിലയിലേക്ക് എന്റെ പഠനം പുരോഗമിച്ചു,ഒന്നുരണ്ടു പേര്‍ തുടക്കത്തിലിരുന്ന് വട്ടം കറങ്ങുക തന്നേയായിരുന്നു,മോനാരാ ഞാന്‍(വള്ളീക്കുന്ന് ഡയലോഗ്)കൂട്ടത്തില്‍ ഈ കാര്യത്തില്‍ മിഠുക്കന്‍ ഞാന്‍ തന്നെയായിരുന്നു,ഇതിനകം ഒരു ഗുണം കിട്ടി ഭാസുവേട്ടന്‍ ഞാന്‍ പോയാലും സൈക്കിള്‍ തരുമെന്നത്,ഒരു നിബന്ദന മാത്രം,ഇടവയിയില്‍ നിന്ന് മാത്രമേ കയറിയിരിക്കുവാന്‍ പാടുള്ളൂ,
മദ്രസയും സ്കൂളും ദര്‍സും കഴിഞ്ഞ് സൈകിള്‍ പഠനമെന്നത് നേരത്തെ പറഞ്ഞത് പോലെ പ്രയാസകരം തന്നെയായിരുന്നു ,അങ്ങിനേയിരിക്കുമ്പോഴാണ് ഒരു ദിവസം കള്ളന്‍ ലതീഫ് മൈതാനത്ത് ഇരു കൈകളും വായുവില്‍ ഉയര്‍ത്തി ചവുട്ടി നീങ്ങുന്നത് ഞാന്‍ കണ്ടത്,പെരും കള്ളനായ അവനേ എനിക്ക് ഭയമായിരുന്നു,വെറുതെ മൊട്ടയ്ക്ക് മുട്ടുക എന്നതാണവന്റെ ശീലം,എന്റെ മൊട്ട പലരേയും ഒന്ന് മുട്ടിക്കാന്‍ കൊതിപ്പിക്കാറുണ്ട് എന്നത് ശരിയാണെങ്കിലും എനിക്കത് അത്ര സുഗമായി അത് തോന്നിയിരുന്നില്ല,കാര്യം എന്തായാലും ശോഭയുടെ പെന്‍സില്‍ മോഷ്ടിച്ച ആ പെരും കള്ളന്റെ മുന്നില്‍ ചെന്ന് ഞാന്‍ കാര്യം അവതരിപ്പിച്ചു,ഒറ്റ ചോദ്യം എന്നെ പഠിപ്പിക്കാവോ,
ഉമ്മാക്ക് പനിവന്നതില്‍ ഇത്രയും സന്തോഷിച്ച മകന്‍ ഭൂമിമലയാളത്തില്‍ കാണില്ല ,അട്ടത്തെ തേങ്ങയ്ക് മാത്രമേ എന്നെ സഹായിക്കാന്‍ പറ്റൂ എന്ന തിരിച്ചറിവ് എന്നെ ഒരു പണക്കാരനാകി മാറ്റാന്‍ ഏറെ സമയം വേണ്ടിവന്നില്ല,
തലശേരിയില്‍ ചെന്ന് സിനമ കാണല്‍, മൂസക്കായുടെ ഹോട്ടലില്‍ നിന്ന്പൊറൊട്ടയുംഇറച്ചിക്കറിയും
രണ്ടു മണിക്കൂര്‍ സൈക്കിള്‍ സവാരി ,നാലുരൂപ കൂലി,ഇനി മേല്‍ ഉസ്താദ് എന്നേ വിളിക്കാവൂ എന്ന നിബന്തന,കൂടെ ഒരുകെട്ട് ദിനേശ് ബീഡിയും അരപേയ്കറ്റ് വില്‍സും,എല്ലാം പറഞ്ഞത് പ്രകാരം തന്നെ നടന്നു,ഇപ്പോള്‍ കള്ളന്‍ യൂസഫ് മൈതാനത്ത് സൈക്കിളില്‍ അഭ്യാസം കാട്ടി നീങ്ങുകയാണ്,റോഡിനരികിലേ തണല്‍മരത്തിന്റെ വേരില്‍ എന്റെ ഊഴവും കാത്ത് ഞാനിരിക്കുന്നു,
എന്റെ കാതിരിപ്പിന് അറുതി വരുത്തികൊണ്ട് യൂസഫ് ഞാനിരുന്ന വേരില്‍ കാലുവച്ച് സൈകിള്‍ നിറുത്തി എന്നിട്ടൊരു ചോദ്യം പിന്നില്‍ പിടിച്ചാല്‍ വീഴാതെ മുന്നോട്ടു നീങ്ങാന്‍ അറിയാമല്ലോ, ഞാന്‍ അതെയെന്ന് തലയാട്ടി ,എന്നാല്‍ വാ,അവന്‍ റൊഡിലെക്കിറങ്ങി ഞാന്‍ ഓടിക്കൊണ്ട് പിന്നാലേ,സൈകിള്‍ മരുതായി റോഡിലേക്ക് തിരിഞ്ഞു, ആദ്യം ഒരു ചെറുകയറ്റം അത് നീണ്ട് ഒരു ഇരുനൂറു മീറ്റര്‍ കഴിഞ്ഞാല്‍ കുത്തനേയുള്ള കയറ്റം അതുകഴിഞ്ഞ് കുറച്ച് നിരപ്പായ സ്ഥലം പിന്നെ കുത്തനെയിറക്കം ആ റോഡ് വളഞ്ഞും പുളഞ്ഞും മരുതായി എന്ന പ്രദേശത്തുകൂടെ പോകുന്നു,അവന്‍ മുന്നോട്ട് പോകുന്നതിനനുസരിച്ച് ഞാന്‍ പിന്നില്‍ ഓടിക്കൊണ്ടിരുന്നു,കുത്തനേയുള്ള കയറ്റം വന്നപ്പോള്‍ എന്നോട് പിന്നില്‍ നിന്ന് തള്ളാന്‍ ആവശ്യപ്പെട്ടു ഞാന്‍ എന്റെ ജഗ്മോഹനനേ കയ്യിലേടുത്ത് തള്ളി ആ കുന്നിന്‍ മുകളില്‍ ഉസ്താദിനെയെത്തിച്ചു,ഉസ്താത് കള്ളന്‍ യൂസഫ് അവിടെയിറങ്ങി ,സൈകിള്‍ തിരിച്ച് വച്ചു,കയറിയിരിക്കുവാന്‍ പരഞ്ഞു,നേരേ നോക്കുവാന്‍ പറഞ്ഞു, പെടലില്‍ കാല്വെക്കുവാന്‍ പറഞ്ഞു എല്ലാറ്റിനും ഓരോ മുട്ട് മൊട്ടയ്ക്ക് വെറുതേ തന്നുകൊണ്ടിരുന്നു ,പതിയേ മുന്നോട്ട് തള്ളി നേരേ നോക്കുവാന്‍ പരഞ്ഞ് ഒന്നുകൂടി മൊട്ടയ്ക്ക് കിട്ടി ,അത്രയും പരയുന്നതേ ഞാന്‍ കേട്ടുള്ളൂ,എന്നേയും വഹിച്ച് ആ ഇരുചക്ര ശകടം പറക്കുകയ്യാണ്,രോഡരികിലുളള സ്ത്രീകള്‍ കൂവുകയും ഓടിമാറുകയുമൊക്കെ ചെയ്യുന്നു,ഒരു കാര്യം ഇപ്പോള്‍ വള്ളീനിക്കറിട്ട എല്ലാവരും ഓര്‍ത്തുകൊള്ളുക തൊണ്‍റ്റക്കുഴിയില്‍ ശ്വാസം നില്‍കുകയും പേടി ശരീരത്തേ കീയ്പേടുത്തുകയും ചെയ്യുംപ്പോള്‍ പഠിച്ച പാഠങ്ങളൊന്നും കൂട്ടിനെത്തില്ല,അതിനാല്‍ വാഴുവില്‍ പരന്നുവരുന്ന എനിക്ക് ബെല്ലടിക്കാനോ ബ്രേക്ക് പിടിക്കാനോ ആവുമായിരുന്നില്ല,എന്റെ വരവ് ബസ്സിന് കേടുപാടുണ്‍റ്റാക്കും എന്ന് തിരിച്ചറിഞ്ഞ മരുതായിക്ക് പുറപ്പെട്ട ബസ്സിലേ ഡ്രൈവര്‍ വാഹനം റോഡ് സൈഡിലേക്ക് വെട്ടിച്ച് ഒതുക്കിയെങ്കിലും ഒരു കുടയും ചൂടി  പച്ചക്കറിവാങ്ങാന്‍ മാര്‍കറ്റിലേക്ക് പോകുകയായിരുന്ന ഉണ്ണിമാഷ് ഇതൊന്നുമറിയാതെ തലേന്ന് കണ്ട ഒരു പാതിരാ സിനിമയിലെ ഉണ്ണിമേരിയുടെ കുളിസീനും ഓര്‍ത്ത് മുന്നോട്ടുനീങ്ങുന്നു,ഞാന്‍ വിളിച്ച് കൂവുന്നുണ്ട് , ഞാന്‍ നിലവിളിപോലെ മാറിക്കോ എന്ന് പരയുന്നുണ്ട്,എന്തു ചെയ്യാം ശബ്ദം പുറത്ത് വരേണ്ടേ,ബ്റെക്ക് പിടിച്ചാല്‍ നില്‍കുമെന്നും ബെല്ലടിച്ചാല്‍ ആളുകള്‍ മാറുമെന്നും എനിക്കറിയാം,ഇതു വരേ അത് പ്രയോഗിച്ച് ശീലമില്ലല്ലോ,അതിനല്ലേ കള്ളന്‍ യൂസഫിനേ ഉസ്താദാക്കിയത്,അവനാ കുന്നറങ്ങി മരുതായിയിലുള്ള അവന്റെ വീടുകൊള്ളെ പോയതുണ്ടോ ഞാനറിയുന്നു,ഇനിയിപ്പോള്‍ അവന്‍ ഉണ്ടായിട്ടും വലിയ കാര്യമില്ല,മടക്കികുത്തിയ മാഷിന്റെ ഇരു കാലുകള്‍കിടയിലൂടെ ഞാനും സൈകിളും മറുപുറത്തെത്തി എന്ന് പരഞ്ഞാല്‍ മതിയല്ലോ,മാഷ് പതിനെട്ടടവും പയറ്റിത്തെളിഞ്ഞ ഒരഭ്യാസിയേ പോലെ ഉയര്‍ന്ന് പൊങ്ങി നാലു മലക്കം മറിഞ്ഞ് പൊത്തോം ദാ കിടക്ക്ണ്,ഞാനും സൈകിളും റോഡിലൂടെ ഉരഞ്ഞ് ഒരു പത്തുമീറ്റര്‍ ദൂരേ,വീണിടത്തുനിന്നും ഞാന്‍ എഴുനേറ്റ് നേരേ സൈകിള് കൊള്ളെ നീങ്ങുമ്പോള്‍ എവിടുന്നെല്ലാമോ രക്തം പൊടിയുന്നു,വല്ലാത നീറ്റല്‍,അതൊന്നുമല്ല പ്രഷ്നം സൈകിളിന്റെ അവസ്ത തീരേ സഹിക്കാനാവുന്നതായിരുന്നില്ല,മുന്നിലേ റിമ്മ് എട്ട് വരച്ചത് പോലെ ,അതിനേ നേരേ പിടിച്ച് സങ്കറ്റത്തോടെ നില്‍കുമ്പോള്‍,എന്റെ പ്രായക്കാര്‍ ആരോ എന്നോട് പറയുന്നുണ്ടായിരുന്നു എടാ ഓടിക്കോ,എന്തിനാ ഓടുന്നത് ഭാസുവേട്ടന്റെ സൈകിള്‍,എന്താ ചെയ്യാ,എനിക്ക് സങ്കടം സഹിക്കാനാവുന്നില്ലായിരുന്നു,ഇനി ഉണ്ണിമാഷുടെ കഥ അഭ്യാസം കാണിച്ചെങ്കിലും റോഡില്‍ ബോധം പോയിക്കിടക്കുകയാണ് പുള്‍ള്ളി,ബസ്സില്‍ നിന്നും ഡ്രൈവറും മറ്റും ഇറങ്ങി ചുറ്റിലും കൂടിനില്‍കുന്നു,ബോധം തിരിച്ച് കിട്ടാന്‍ കുപ്പിസോഡ ഒരെണ്ണം പൊട്ടിക്കേണ്ടിവന്നു,ബോധം തിരികേ വന്ന ഉണ്ണിമാഷ് ഒരാറ് പെഗ്ഗ് കലിപ്പോടെ എഴുനേറ്റ് നിന്നു,രണ്ടായി പകുത്തുപോയ ഉടുതുണി നടുവിലൂടെ മടക്കി തോര്‍ത്ത് പോലെ ഉടുത്ത് ചുറ്റിലും നോക്കി,കോഞ്ഞാണം തിരിഞ്ഞ് കിടക്കുന്ന സൈക്കിളും കളറടിച്ച് കിടക്കുന്ന എന്റെ നില്പും കണ്‍ട ഉണ്ണിമാഷുടെ കിക്ക്, ഒരു കലം തൈര് മോന്തിയത് പോലെ വിട്ടുപോകുകയും ആരോഗ്യം പൂരസ്ഥിതി പ്രാപിക്കുകയും ചൈയ്തു,ഒന്നാടിയെങ്കിലും മാഷ് നേരേ എന്റടുക്കലേക്ക് വന്നു നേരേ മുന്നില്‍ നിന്ന് എന്നെ ആപാദചൂടംതറപ്പിച്ചൊന്ന് നോക്കി,ടപ്പേ,ആദ്യം മിന്നലുണ്ടാവുന്നു എന്ന് പരയുന്നത് വെറുതെ,ആദ്യം ഇടിതന്നെ ,അതു കഴിഞ്ഞാണ് കണ്ണിലൂടെ പൊന്നീച്ച പറക്കുക,ഒന്നും കൂടി ടപ്പേ,ഇപ്പോള്‍ കാറ്റും മഴയും ഉണ്ടായി,ഇനി രക്ഷയില്ലാ,ഓടി ഇനിയുള്ളത് താങ്ങാന്‍ എനിക്ക് ശേഷിയുണ്ടെക്കിലും ഉണ്ണിമാഷ് തളര്‍ന്നുകാണും എന്ന തിരിച്ചറിവു കൊണ്ടൊന്നുമല്ല ഓടിയത്,എന്റെ വള്ളീ നിക്കറ് നനയുകയും എനിയും താങ്ങാന്‍ ആവില്ല എന്ന തിരിച്ചറിവ് തന്നെയാണ്,എന്നെ ഓറ്റിച്ചത്,
ഉണ്ണിമാഷ് കുറച്ചു ദിവസം ആസ്പത്രിയില്‍ കിടന്ന് ശരീരം കൊഴുപ്പിച്ചു,ഞാന്‍ ഇടവഴിയിലേ പച്ചില പരിച്ചുവച്ച് ശരീരം കരിയിച്ചു,കുറച്ച് നാളുകള്‍ക്ക് ശേഷം ഉണ്ണിമാഷ് വാര്യരുടെ കടയില്‍ മിഠായിക്ക് ചെന്ന എന്നെ കണ്ടപ്പോള്‍ ചോദിച്ചു സൈക്കിള് ഓട്ടാന്‍ പടിച്ചൊ,ഞാന്‍ പരഞ്ഞു ഇല്ല ,എനിക്കൊരു പാരീസു മിഠായി വാങ്ങി തന്ന് മാഷ് പരഞ്ഞു, അന്ന് മാഷ് ദേഷ്യം കൊണ്‍റ്റടിച്ചു പോയതാ സാരമില്ല കേട്ടോ,എനീക്കപ്പോഴും കണ്ണില്‍നിന്നും വെള്ളം വന്നു,എന്ത് കണ്ണാ ഇത് എന്നുമനസില്‍ കരുതി ഞാന്‍ മാഷോട് പരഞ്ഞു,കള്ളന്‍ യൂസഫ് പറ്റിച്ചതാ മാഷേ,മാഷ് എന്നെ ചേര്‍ത്ത് പിടിച്ചപ്പോള്‍ ഞാന്‍ ഏങ്ങിയേങ്ങിക്കരഞ്ഞു,
ഏതായാലും ഭാസുവേട്ടന്റെ സൈക്കിള്‍ ഷോപ്പില്‍ നിന്നും മറ്റാര്‍ക്ക് കൊടുത്താലും എനിക്ക് സൈക്കിള്‍ തരില്ല എന്ന് ഉപ്പ കാരാറുണ്‍റ്റാക്കി വാങ്ങി,എന്നിട്ടും ഞാന്‍ സൈകില്‍ പഠിച്ചു,അതാ പറഞ്ഞത്,മോനാരാ ഞാന്‍.
ഇത് വായിച്ച് ഒന്നഭിപ്രായം പരയെന്റിഷ്ടാ,അല്ലെങ്കില്‍ ഞാന്‍ കവിത കാചുവേ.
രാത്രിയില്‍ എനിക്കുറക്കം വന്നില്ല ,മദ്രസയുടെ പിന്നിലുള്ള ഇടവഴി അവസാനിക്കുന്നിടത്ത് ഭാസുവേട്ടന്റെ സൈകിള്‍ ഷോപ്പുണ്ട് ,അവിടെ ചെറിയ സൈകിള്‍ വാടകയ്ക്ക് കിട്ടും,വാടക മണിക്കൂറിന്‍  അമ്പത് പൈസയാണെന്നാണോര്‍മ്മ,നാരങ്ങമിഠായി വാങ്ങാണ്‍  കിട്ടുന്ന മൂനുപൈസ ദിവസ കൂലിക്കാരനെ സം‌മ്പന്തിച്ച് നടപ്പുള്ള കാര്യമല്ല,പുലരുന്നത് വരേ ആലോചിച്ചു,ഏതായാലും ആ കാര്യത്തില്‍ എന്റെ എല്‍ എല്‍ ബി പഠനം ഉപകാരപ്പെട്ടു,മദ്രസയില്‍ തോളുക്ക് ചേര്‍ന്ന നാലഞ്ചു പേരേ സങ്കടിപ്പിച്ചു,കാര്യം പറഞ്ഞപ്പോള്‍ എന്നെക്കാള്‍ ഉല്‍സാഹമാണേല്ലാവര്‍കും,ഡയലി വേജസിന്റെ കാര്യത്തില്‍ ഞങ്ങള്‍ സമന്മാരായതിനാല്‍ എടുത്ത തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങരുത് എന്നത് ഓരോരൊത്തരുടെയും ആവശ്യമായിരുന്നു,എന്നാലും ഒരു പ്രശ്നം കൂടി ബാക്കിയുണ്ട്,ഭാസുവേട്ടന്‍ എന്ന ശൈത്താന്‍ ചെറിയ കുട്ടികള്‍ക്ക് സൈക്കിള്‍ തരില്ല ,ഏതോ കുരുത്തം കെട്ടവന്‍ തുടയെല്ല് പൊട്ടിഹോസ്പിറ്റലില്‍ കിടന്നതിന് അവന്റെ ഉപ്പ പാവം ഭാസുവേട്ടനെ ‌—പറഞ്ഞിരുന്നുവത്രേ,അതിനു ശേഷം അറിയുന്നവര്‍ക്ക് മാത്രമേ സൈകിള്‍ നല്‍കാറുള്ളൂ,എന്ന് വച്ചാല്‍ ഞങ്ങള്‍ പോയാല്‍ കിട്ടില്ല എന്ന്,അതിനാല്‍ മുതിര്‍ന്ന ക്ലാസിലേ കൂമന്‍ ശംസുവിന്റെ സഹായം തേടി(ഇരട്ടപ്പേരില്ലാതവര്‍ ആരുമില്ലായിരുന്നു ആ കാലത്ത്)     സമയം പത്ത്,ട്ടിം,ഇടവേളയ്കുള്ള മണിയടിച്ചതും ഞങ്ങള്‍ ഏഴുപേര്‍ മദ്രസയുടെ പിന്നിലേ ഇടവഴിയില്‍, ഞാന്‍ വലതു കൈ നീട്ടിപ്പിടിച്ചു ,എല്ലാം ചേര്‍ത്ത് എണ്ണിയപ്പോള്‍ അറുപത് പൈസ,ശംസു ടോപ്പിലേക്ക് ഗിയറിട്ട് വച്ച് വീട്ടു,അവന്‍ ആദ്യം ഇടവഴി അങ്ങോട്ടുമിങ്ങോട്ടും ഒരു റൗണ്ട് എടുത്ത് മാറിനിന്നു,ഇനി ഞങ്ങളുടെ ഊഴം,ആറുപേര്‍ ചേര്‍ന്ന് ഒരാളെ വീഴാതേ കൊണ്ടുപോകും തിരിച്ച് വേറൊരാള്‍ എന്ന രീതിയില്‍ ഏഴുപേര്‍, തീരുന്നതിനു മുന്‍പേ അര മണുക്കൂര്‍ കഴിയും,  ഏതായാലും സ്കൂള്‍ തുറക്കുമ്പോഴേക്കും ഒരാള്‍ പിന്നില്‍ പിടിച്ച് പതിയേ തള്ളിത്തന്നാല്‍ വീഴാതെ മുന്നോട്ട് പോകാന്‍ ഉള്ള നിലയിലേക്ക് എന്റെ പഠനം പുരോഗമിച്ചു,ഒന്നുരണ്ടു പേര്‍ തുടക്കത്തിലിരുന്ന് വട്ടം കറങ്ങുക തന്നേയായിരുന്നു,മോനാരാ ഞാന്‍(വള്ളീക്കുന്ന് ഡയലോഗ്)കൂട്ടത്തില്‍ ഈ കാര്യത്തില്‍ മിഠുക്കന്‍ ഞാന്‍ തന്നെയായിരുന്നു,ഇതിനകം ഒരു ഗുണം കിട്ടി ഭാസുവേട്ടന്‍ ഞാന്‍ പോയാലും സൈക്കിള്‍ തരുമെന്നത്,ഒരു നിബന്ദന മാത്രം,ഇടവയിയില്‍ നിന്ന് മാത്രമേ കയറിയിരിക്കുവാന്‍ പാടുള്ളൂ,  മദ്രസയും സ്കൂളും ദര്‍സും കഴിഞ്ഞ് സൈകിള്‍ പഠനമെന്നത് നേരത്തെ പറഞ്ഞത് പോലെ പ്രയാസകരം തന്നെയായിരുന്നു ,അങ്ങിനേയിരിക്കുമ്പോഴാണ് ഒരു ദിവസം കള്ളന്‍ ലതീഫ് മൈതാനത്ത് ഇരു കൈകളും വായുവില്‍ ഉയര്‍ത്തി ചവുട്ടി നീങ്ങുന്നത് ഞാന്‍ കണ്ടത്,പെരും കള്ളനായ അവനേ എനിക്ക് ഭയമായിരുന്നു,വെറുതെ മൊട്ടയ്ക്ക് മുട്ടുക എന്നതാണവന്റെ ശീലം,എന്റെ മൊട്ട പലരേയും ഒന്ന് മുട്ടിക്കാന്‍ കൊതിപ്പിക്കാറുണ്ട് എന്നത് ശരിയാണെങ്കിലും എനിക്കത് അത്ര സുഗമായി അത് തോന്നിയിരുന്നില്ല,കാര്യം എന്തായാലും ശോഭയുടെ പെന്‍സില്‍ മോഷ്ടിച്ച ആ പെരും കള്ളന്റെ മുന്നില്‍ ചെന്ന് ഞാന്‍ കാര്യം അവതരിപ്പിച്ചു,ഒറ്റ ചോദ്യം എന്നെ പഠിപ്പിക്കാവോ,  ഉമ്മാക്ക് പനിവന്നതില്‍ ഇത്രയും സന്തോഷിച്ച മകന്‍ ഭൂമിമലയാളത്തില്‍ കാണില്ല ,അട്ടത്തെ തേങ്ങയ്ക് മാത്രമേ എന്നെ സഹായിക്കാന്‍ പറ്റൂ എന്ന തിരിച്ചറിവ് എന്നെ ഒരു പണക്കാരനാകി മാറ്റാന്‍ ഏറെ സമയം വേണ്ടിവന്നില്ല,  തലശേരിയില്‍ ചെന്ന് സിനമ കാണല്‍, മൂസക്കായുടെ ഹോട്ടലില്‍ നിന്ന്പൊറൊട്ടയുംഇറച്ചിക്കറിയുംരണ്ടു മണിക്കൂര്‍ സൈക്കിള്‍ സവാരി ,നാലുരൂപ കൂലി,ഇനി മേല്‍ ഉസ്താദ് എന്നേ വിളിക്കാവൂ എന്ന നിബന്തന,കൂടെ ഒരുകെട്ട് ദിനേശ് ബീഡിയും അരപേയ്കറ്റ് വില്‍സും,എല്ലാം പറഞ്ഞത് പ്രകാരം തന്നെ നടന്നു,ഇപ്പോള്‍ കള്ളന്‍ യൂസഫ് മൈതാനത്ത് സൈക്കിളില്‍ അഭ്യാസം കാട്ടി നീങ്ങുകയാണ്,റോഡിനരികിലേ തണല്‍മരത്തിന്റെ വേരില്‍ എന്റെ ഊഴവും കാത്ത് ഞാനിരിക്കുന്നു, എന്റെ കാതിരിപ്പിന് അറുതി വരുത്തികൊണ്ട് യൂസഫ് ഞാനിരുന്ന വേരില്‍ കാലുവച്ച് സൈകിള്‍ നിറുത്തി എന്നിട്ടൊരു ചോദ്യം പിന്നില്‍ പിടിച്ചാല്‍ വീഴാതെ മുന്നോട്ടു നീങ്ങാന്‍ അറിയാമല്ലോ, ഞാന്‍ അതെയെന്ന് തലയാട്ടി ,എന്നാല്‍ വാ,അവന്‍ റൊഡിലെക്കിറങ്ങി ഞാന്‍ ഓടിക്കൊണ്ട് പിന്നാലേ,സൈകിള്‍ മരുതായി റോഡിലേക്ക് തിരിഞ്ഞു, ആദ്യം ഒരു ചെറുകയറ്റം അത് നീണ്ട് ഒരു ഇരുനൂറു മീറ്റര്‍ കഴിഞ്ഞാല്‍ കുത്തനേയുള്ള കയറ്റം അതുകഴിഞ്ഞ് കുറച്ച് നിരപ്പായ സ്ഥലം പിന്നെ കുത്തനെയിറക്കം ആ റോഡ് വളഞ്ഞും പുളഞ്ഞും മരുതായി എന്ന പ്രദേശത്തുകൂടെ പോകുന്നു,അവന്‍ മുന്നോട്ട് പോകുന്നതിനനുസരിച്ച് ഞാന്‍ പിന്നില്‍ ഓടിക്കൊണ്ടിരുന്നു,കുത്തനേയുള്ള കയറ്റം വന്നപ്പോള്‍ എന്നോട് പിന്നില്‍ നിന്ന് തള്ളാന്‍ ആവശ്യപ്പെട്ടു ഞാന്‍ എന്റെ ജഗ്മോഹനനേ കയ്യിലേടുത്ത് തള്ളി ആ കുന്നിന്‍ മുകളില്‍ ഉസ്താദിനെയെത്തിച്ചു,ഉസ്താത് കള്ളന്‍ യൂസഫ് അവിടെയിറങ്ങി ,സൈകിള്‍ തിരിച്ച് വച്ചു,കയറിയിരിക്കുവാന്‍ പരഞ്ഞു,നേരേ നോക്കുവാന്‍ പറഞ്ഞു, പെടലില്‍ കാല്വെക്കുവാന്‍ പറഞ്ഞു എല്ലാറ്റിനും ഓരോ മുട്ട് മൊട്ടയ്ക്ക് വെറുതേ തന്നുകൊണ്ടിരുന്നു ,പതിയേ മുന്നോട്ട് തള്ളി നേരേ നോക്കുവാന്‍ പരഞ്ഞ് ഒന്നുകൂടി മൊട്ടയ്ക്ക് കിട്ടി ,അത്രയും പരയുന്നതേ ഞാന്‍ കേട്ടുള്ളൂ,എന്നേയും വഹിച്ച് ആ ഇരുചക്ര ശകടം പറക്കുകയ്യാണ്,രോഡരികിലുളള സ്ത്രീകള്‍ കൂവുകയും ഓടിമാറുകയുമൊക്കെ ചെയ്യുന്നു,ഒരു കാര്യം ഇപ്പോള്‍ വള്ളീനിക്കറിട്ട എല്ലാവരും ഓര്‍ത്തുകൊള്ളുക തൊണ്‍റ്റക്കുഴിയില്‍ ശ്വാസം നില്‍കുകയും പേടി ശരീരത്തേ കീയ്പേടുത്തുകയും ചെയ്യുംപ്പോള്‍ പഠിച്ച പാഠങ്ങളൊന്നും കൂട്ടിനെത്തില്ല,അതിനാല്‍ വാഴുവില്‍ പരന്നുവരുന്ന എനിക്ക് ബെല്ലടിക്കാനോ ബ്രേക്ക് പിടിക്കാനോ ആവുമായിരുന്നില്ല,എന്റെ വരവ് ബസ്സിന് കേടുപാടുണ്‍റ്റാക്കും എന്ന് തിരിച്ചറിഞ്ഞ മരുതായിക്ക് പുറപ്പെട്ട ബസ്സിലേ ഡ്രൈവര്‍ വാഹനം റോഡ് സൈഡിലേക്ക് വെട്ടിച്ച് ഒതുക്കിയെങ്കിലും ഒരു കുടയും ചൂടി  പച്ചക്കറിവാങ്ങാന്‍ മാര്‍കറ്റിലേക്ക് പോകുകയായിരുന്ന ഉണ്ണിമാഷ് ഇതൊന്നുമറിയാതെ തലേന്ന് കണ്ട ഒരു പാതിരാ സിനിമയിലെ ഉണ്ണിമേരിയുടെ കുളിസീനും ഓര്‍ത്ത് മുന്നോട്ടുനീങ്ങുന്നു,ഞാന്‍ വിളിച്ച് കൂവുന്നുണ്ട് , ഞാന്‍ നിലവിളിപോലെ മാറിക്കോ എന്ന് പരയുന്നുണ്ട്,എന്തു ചെയ്യാം ശബ്ദം പുറത്ത് വരേണ്ടേ,ബ്റെക്ക് പിടിച്ചാല്‍ നില്‍കുമെന്നും ബെല്ലടിച്ചാല്‍ ആളുകള്‍ മാറുമെന്നും എനിക്കറിയാം,ഇതു വരേ അത് പ്രയോഗിച്ച് ശീലമില്ലല്ലോ,അതിനല്ലേ കള്ളന്‍ യൂസഫിനേ ഉസ്താദാക്കിയത്,അവനാ കുന്നറങ്ങി മരുതായിയിലുള്ള അവന്റെ വീടുകൊള്ളെ പോയതുണ്ടോ ഞാനറിയുന്നു,ഇനിയിപ്പോള്‍ അവന്‍ ഉണ്ടായിട്ടും വലിയ കാര്യമില്ല,മടക്കികുത്തിയ മാഷിന്റെ ഇരു കാലുകള്‍കിടയിലൂടെ ഞാനും സൈകിളും മറുപുറത്തെത്തി എന്ന് പരഞ്ഞാല്‍ മതിയല്ലോ,മാഷ് പതിനെട്ടടവും പയറ്റിത്തെളിഞ്ഞ ഒരഭ്യാസിയേ പോലെ ഉയര്‍ന്ന് പൊങ്ങി നാലു മലക്കം മറിഞ്ഞ് പൊത്തോം ദാ കിടക്ക്ണ്,ഞാനും സൈകിളും റോഡിലൂടെ ഉരഞ്ഞ് ഒരു പത്തുമീറ്റര്‍ ദൂരേ,വീണിടത്തുനിന്നും ഞാന്‍ എഴുനേറ്റ് നേരേ സൈകിള് കൊള്ളെ നീങ്ങുമ്പോള്‍ എവിടുന്നെല്ലാമോ രക്തം പൊടിയുന്നു,വല്ലാത നീറ്റല്‍,അതൊന്നുമല്ല പ്രഷ്നം സൈകിളിന്റെ അവസ്ത തീരേ സഹിക്കാനാവുന്നതായിരുന്നില്ല,മുന്നിലേ റിമ്മ് എട്ട് വരച്ചത് പോലെ ,അതിനേ നേരേ പിടിച്ച് സങ്കറ്റത്തോടെ നില്‍കുമ്പോള്‍,എന്റെ പ്രായക്കാര്‍ ആരോ എന്നോട് പറയുന്നുണ്ടായിരുന്നു എടാ ഓടിക്കോ,എന്തിനാ ഓടുന്നത് ഭാസുവേട്ടന്റെ സൈകിള്‍,എന്താ ചെയ്യാ,എനിക്ക് സങ്കടം സഹിക്കാനാവുന്നില്ലായിരുന്നു,ഇനി ഉണ്ണിമാഷുടെ കഥ അഭ്യാസം കാണിച്ചെങ്കിലും റോഡില്‍ ബോധം പോയിക്കിടക്കുകയാണ് പുള്‍ള്ളി,ബസ്സില്‍ നിന്നും ഡ്രൈവറും മറ്റും ഇറങ്ങി ചുറ്റിലും കൂടിനില്‍കുന്നു,ബോധം തിരിച്ച് കിട്ടാന്‍ കുപ്പിസോഡ ഒരെണ്ണം പൊട്ടിക്കേണ്ടിവന്നു,ബോധം തിരികേ വന്ന ഉണ്ണിമാഷ് ഒരാറ് പെഗ്ഗ് കലിപ്പോടെ എഴുനേറ്റ് നിന്നു,രണ്ടായി പകുത്തുപോയ ഉടുതുണി നടുവിലൂടെ മടക്കി തോര്‍ത്ത് പോലെ ഉടുത്ത് ചുറ്റിലും നോക്കി,കോഞ്ഞാണം തിരിഞ്ഞ് കിടക്കുന്ന സൈക്കിളും കളറടിച്ച് കിടക്കുന്ന എന്റെ നില്പും കണ്‍ട ഉണ്ണിമാഷുടെ കിക്ക്, ഒരു കലം തൈര് മോന്തിയത് പോലെ വിട്ടുപോകുകയും ആരോഗ്യം പൂരസ്ഥിതി പ്രാപിക്കുകയും ചൈയ്തു,ഒന്നാടിയെങ്കിലും മാഷ് നേരേ എന്റടുക്കലേക്ക് വന്നു നേരേ മുന്നില്‍ നിന്ന് എന്നെ ആപാദചൂടംതറപ്പിച്ചൊന്ന് നോക്കി,ടപ്പേ,ആദ്യം മിന്നലുണ്ടാവുന്നു എന്ന് പരയുന്നത് വെറുതെ,ആദ്യം ഇടിതന്നെ ,അതു കഴിഞ്ഞാണ് കണ്ണിലൂടെ പൊന്നീച്ച പറക്കുക,ഒന്നും കൂടി ടപ്പേ,ഇപ്പോള്‍ കാറ്റും മഴയും ഉണ്ടായി,ഇനി രക്ഷയില്ലാ,ഓടി ഇനിയുള്ളത് താങ്ങാന്‍ എനിക്ക് ശേഷിയുണ്ടെക്കിലും ഉണ്ണിമാഷ് തളര്‍ന്നുകാണും എന്ന തിരിച്ചറിവു കൊണ്ടൊന്നുമല്ല ഓടിയത്,എന്റെ വള്ളീ നിക്കറ് നനയുകയും എനിയും താങ്ങാന്‍ ആവില്ല എന്ന തിരിച്ചറിവ് തന്നെയാണ്,എന്നെ ഓറ്റിച്ചത്,  ഉണ്ണിമാഷ് കുറച്ചു ദിവസം ആസ്പത്രിയില്‍ കിടന്ന് ശരീരം കൊഴുപ്പിച്ചു,ഞാന്‍ ഇടവഴിയിലേ പച്ചില പരിച്ചുവച്ച് ശരീരം കരിയിച്ചു,കുറച്ച് നാളുകള്‍ക്ക് ശേഷം ഉണ്ണിമാഷ് വാര്യരുടെ കടയില്‍ മിഠായിക്ക് ചെന്ന എന്നെ കണ്ടപ്പോള്‍ ചോദിച്ചു സൈക്കിള് ഓട്ടാന്‍ പടിച്ചൊ,ഞാന്‍ പരഞ്ഞു ഇല്ല ,എനിക്കൊരു പാരീസു മിഠായി വാങ്ങി തന്ന് മാഷ് പരഞ്ഞു, അന്ന് മാഷ് ദേഷ്യം കൊണ്‍റ്റടിച്ചു പോയതാ സാരമില്ല കേട്ടോ,എനീക്കപ്പോഴും കണ്ണില്‍നിന്നും വെള്ളം വന്നു,എന്ത് കണ്ണാ ഇത് എന്നുമനസില്‍ കരുതി ഞാന്‍ മാഷോട് പരഞ്ഞു,കള്ളന്‍ യൂസഫ് പറ്റിച്ചതാ മാഷേ,മാഷ് എന്നെ ചേര്‍ത്ത് പിടിച്ചപ്പോള്‍ ഞാന്‍ ഏങ്ങിയേങ്ങിക്കരഞ്ഞു, ഏതായാലും ഭാസുവേട്ടന്റെ സൈക്കിള്‍ ഷോപ്പില്‍ നിന്നും മറ്റാര്‍ക്ക് കൊടുത്താലും എനിക്ക് സൈക്കിള്‍ തരില്ല എന്ന് ഉപ്പ കാരാറുണ്‍റ്റാക്കി വാങ്ങി,എന്നിട്ടും ഞാന്‍ സൈകില്‍ പഠിച്ചു,അതാ പറഞ്ഞത്,മോനാരാ ഞാന്‍.  ഇത് വായിച്ച് ഒന്നഭിപ്രായം പരയെന്റിഷ്ടാ,അല്ലെങ്കില്‍ ഞാന്‍ കവിത കാചുവേ.