സിനിമാ പഹയൻ
വാമനൻ
പേരിലെ കൗതുകം സിനിമയൊന്നാകെ പ്രേക്ഷകന് അനുഭവപ്പെടുത്തുന്ന ഒരു ഹൊറർ ത്രില്ലർ സിനിമയാണ് വാമനൻ. സിനിമയിലെ മിസ്റ്ററിയും ത്രില്ലിംഗ് എലമെൻ്റുമൊക്കെ എഴുത്തിലും വിഷ്വലിയും വളരെ മികച്ച രീതിയിൽ ആവിഷ്കരിച്ച ഈ സിനിമ AB ബിനിൽ എന്ന സംവിധായകനെ മലയാളത്തിന് പരിചയപ്പെടുത്തുന്നുണ്ട്.
ഇന്ദ്രൻസിന്റെ കിടിലൻ പെർഫോമൻസും നന്നായി പേടിപ്പിക്കുന്ന ഹൊറർ പശ്ചാത്തലവും ഒരു കോർ കണ്ടന്റ് സിനിമ ഒന്നാകെ നയിക്കുന്ന എൻഗേജിംഗ് ആയ കഥപറച്ചിൽ രീതിയുമൊക്കെ സിനിമയുടെ നല്ല വശങ്ങളിൽ പെടും.
അവതാറിനൊപ്പം റിലീസ് ചെയ്യാനുള്ള അണിയറക്കാരുടെ ചങ്കൂറ്റം എടുത്തു പറയേണ്ടതാണ്… കാരണം നല്ലൊരു സിനിമ ഒരു പക്ഷേ വലിയ റിലീസിൽ മുങ്ങി പോകാനുള്ള സാധ്യതയുണ്ടായിരുന്നു.. പക്ഷേ ഈ സിനിമ കണ്ട് തീരുമ്പോൾ ആ ചോദ്യങ്ങളെല്ലാം കാറ്റിൽ പറത്തുന്നുണ്ട്.
കഥയറിയാതെ കാണേണ്ട ചില സിനിമകളുണ്ട്, സിനിമയെക്കുറിച്ച് എന്തുപറഞ്ഞാലും സ്പോയിലറാകുന്ന അത്തരം കാറ്റഗറിയിൽ പെടുന്ന സിനിമയാണ് വാമനൻ.നല്ലൊരു ആദ്യപകുതിയും അതിനോട് നീതിപൂർത്തി പ്രധാന കഥയുടെ ചുരുളഴിക്കുന്ന രണ്ടാം പകുതിയും ഒരു കിടിലൻ ക്ലൈമാക്സുമാണ് വാമനൻ പ്രേക്ഷകനായി നൽകുന്നത്. ധൈര്യമായി ഒരു മികച്ച സിനിമ തന്നെ പ്രതീക്ഷിച്ച് ടിക്കറ്റ് എടുക്കാം സിനിമ 100% നിങ്ങളെ തൃപ്തിപ്പെടുത്തും.