വിജയ്യുടെ ഏറ്റവും പുതിയ ചിത്രമാണ് പൊങ്കൽ റിലീസ് ആയ വരിസ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിൽ രഷ്മിക മന്ദനയാണ് നായിക. സംഗീതം : തമൻ , ലിറിക്സ് : വിവേക് , സിംഗർ : വിജയ് & എം എം മാനസി, വിജയ് യുടെ കൂടെ പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിമൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ‘ഗില്ലി’, ‘പോക്കിരി’ , വില്ല് തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് .
ശ്രീ വെങ്കടേശ്വര ക്രീയേഷന്സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിച്ചത്. വരിസ് പൊങ്കലിന് അജിത്തിന്റെ തുനിവ് എന്ന ചിത്രത്തിനൊപ്പമായിരുന്നു റിലീസ് ചെയ്തത് . അതുകൊണ്ടുതന്നെ റിലീസിന് മുൻപ് തന്നെ വലിയ തോതിൽ ചർച്ചയായിരുന്നു ഇരുചിത്രങ്ങളും. രണ്ടു ചിത്രങ്ങൾക്കും സമ്മിശ്രാഭിപ്രായം ആണ് വന്നത്. ഫാമിലി ഡ്രാമയായ വരിസിനെ കുറിച്ച് വന്ന പ്രധാന ആക്ഷേപം അത് ടീവി സീരിയലുകളെ പോലെ തോന്നുന്നു എന്നതായിരുന്നു. അതിനു മറുപടിയുമായി എത്തുകയാണ് സംവിധായകൻ വംശി പൈഡിപ്പള്ളി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
“படம் எடுக்குறது ஒண்ணும் ஜோக் கிடையாது!” – விமர்சனங்களுக்கு இயக்குநர் வம்சியின் பதில்!
Full Interview- https://t.co/hpZdmJkxdB#VamshiPaidipally | #Varisu | #Vijay pic.twitter.com/PRRXSMbn2H
— சினிமா விகடன் (@CinemaVikatan) January 17, 2023
“നിങ്ങള്‍ക്ക് അറിയാമോ ഇന്നത്തെക്കാലത്ത് ഒരു ചിത്രം ഇറക്കാന്‍ എന്തൊക്കെ കഠിനമായ ജോലികള്‍ ചെയ്യണമെന്ന്?. ഒരോ സിനിമയും ഉണ്ടാക്കാന്‍ എത്രപേര്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാമോ? ജനങ്ങളെ എന്റര്ടെയ്ന് ചെയ്യിപ്പിക്കാന്‍ എത്ര പേരാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അറിയാമോ? ഒരോ ഫിലിംമേക്കറും ഒരോ ചിത്രവും ഉണ്ടാക്കാന്‍ ഒരോ ദിവസവും ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ഫിലിം മേക്കിംഗ് ഒരു തമാശയല്ല…”
“ചിലര്‍ വാരിസിനെ ടിവി സീരിയല്‍ എന്ന് വിശേഷിപ്പിച്ചു. സീരിയല്‍ എന്താണ് മോശമാണോ. അത് മോശമാണെന്ന് കരുതുന്നില്ല. എല്ലാ ദിവസങ്ങളിലും എത്രപേരെയാണ് സീരിയലുകള്‍ എന്റര്ടെയ്ന് ചെയ്യിക്കുന്നത്. ഒരിക്കലും സീരിയലുകളെ മോശമായി കാണരുത്. നിങ്ങള്‍ ഏത് വീട്ടില്‍ നോക്കിയാലും മുതിര്‍ന്നവര്‍ ടിവി സീരിയലുകള്‍ ആസ്വദിക്കുന്നത് കാണാം. ടിവി സീരിയലുകള്‍ ഉണ്ടാക്കുക എന്നതും ഒരു സര്‍ഗാത്മകമായ പണിയാണ്. ഡയലോഗുകളായാലും, ഡാന്‍സ് ആയാലും വീണ്ടും വീണ്ടും അദ്ദേഹം പരിശീലനം ചെയ്യുമായിരുന്നു. ഞങ്ങള്‍ പരാമാവധി പരിശ്രമിച്ചു. അതാണ് ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുക. ഫലം പിന്നെയാണ് കിട്ടുക എന്ന് വിജയ് എപ്പോഴും പറയുമായിരുന്നു. വിജയ് ആണ് എന്റെ റിവ്യൂ എഴുത്തുകാരന്, അദ്ദേഹമാണ് എന്റെ വിമര്ശകന്. അദ്ദേഹത്തിന് വേണ്ടിയാണ് ഈ പടം എടുത്തത്” – വംശി പറയുന്നു.