Vani Jayate

ജയിലർ ഒരു ഒരു പ്രമേയ പ്രാധ്യാന്യമുള്ള സിനിമകളുടെ ഗണത്തിൽ വരുന്ന സിനിമയല്ല. അതൊരു 100% രജനി ചിത്രമാണ്. 72 വയസ്സുള്ള അദ്ദേഹം, സീറോ ലോജിക് ഫിലിമിന് പേരുകേട്ട ആളാണ്. ആ സിനിമകൾ അദ്ദേഹത്തിന്റെ സവിശേഷമായ ശൈലിയിലും, സംഭാഷണങ്ങളിലും, സ്‌ക്രീൻ പ്രസൻസിലും മാത്രം അഭിരമിക്കുന്ന ഒരു ഫോർമുലാറ്റിക്ക് സിനിമ. ഒരു നൊസ്റ്റാൾജിയ – ഭൂതകാലം എത്ര ഇരുണ്ടതും വേദനാജനകവും ആണെങ്കിലും അതിനെ കടുത്ത നിറക്കൂട്ടോടെ അയവിറക്കിക്കൊണ്ട് ഒരു വിപണിയുണ്ടാക്കുക എന്നതാണ് ഫോർമുല. 3 സിനിമകൾ മാത്രമേ ഇനി രജനിയുടേതായി ഉണ്ടാകൂ എന്നുള്ള ഒരു ഘടകം കൂടിയുണ്ട്. അതിനാൽ, തന്റെ അവസാന ദിവസങ്ങളിൽ ബാലമുരളികൃഷ്ണയുടെ കച്ചേരിക്ക് പോകുന്ന ആരാധകരുടെ മാനസികാവസ്ഥ പോലെയാണ് ഇത്. തന്റെ പ്രതാപകാലത്തിന്റെ ഒരു നിഴൽ പോലുമായിരുന്നില്ല അദ്ദേഹം ആ നാളുകളിൽ. ഇപ്പോൾ, അദ്ദേഹത്തിന്റെ അവസാനത്തെ കുറച്ച് സിനിമകൾ നല്ല സംവിധായകരെന്ന് കരുതപ്പെടുന്നവരുടെ മേൽവിലാസത്തിൽ കൊട്ടിഘോഷിച്ചു കൊണ്ടിറങ്ങിയ കാലാ, ദർബാർ, അണ്ണാത്തെ എന്നിവ തീർത്തും ദുരന്തമായിരുന്നു. നെൽസൺ ആണ്, നോളനല്ല. ഡോക്ടറും കൊലമാവ്‌ കോകിലയും ഒക്കെ തെറ്റില്ലാതെ സ്വീകരിക്കപ്പെട്ടപ്പോഴും അവസാന ചിത്രം ബീസ്റ്റ് തീർത്തും പരാജയമായിരുന്നു.

കുറേക്കാലമായി രജനികാന്തിന്റെ ഹിറ്റുകൾ 2 പ്രമേയങ്ങളുടെ ചുറ്റിലുമാണ് സൃഷ്ടിക്കപ്പെടുന്നത്. ഒന്ന് വലിയ സ്വത്തിന്റെ അവകാശിയായ ഒരാൾ അത് നഷ്ടപ്പെട്ടിട്ടോ, കൈവിട്ടു പോയിട്ടോ ഇരിക്കുന്ന അവസ്ഥയിൽ നിന്നും നേടിയെടുക്കുന്നത്, അതല്ലെങ്കിൽ കുടുംബസ്ഥനും പാവത്താനുമായ ഒതുങ്ങിയ ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന വ്യക്തി, അയാൾക്ക് അയാളുടെ ഗ്യാങ്‌സ്റ്റർ അല്ലെങ്കിൽ ലാർജർ ദാൻ ലൈഫ് ബാക്ക് ഗ്രൗണ്ട് വെളിപ്പെടുത്തേണ്ടി വരുന്നു. ഈ രണ്ടു ടെംപ്ളേറ്റുകൾ പല പശ്ചാത്തലങ്ങളിൽ ഇട്ടു റീസൈക്കിൾ ചെയ്തെടുക്കുക മാത്രമാണ് ഉണ്ടായത്. അതിന് മുകളിൽ മേമ്പൊടി പോലെ തായ് തങ്കച്ചി പാസം തൂവിയിടും. ഇതിലപ്പുറം അധികമൊന്നും അദ്ദേഹം പോയിട്ടില്ല. ആരും കൊണ്ടുപോയിട്ടുമില്ല. ഇവിടെ ജയിലർ ആ രണ്ടാമത്തെ, ‘ബാഷ’ ടെംപ്ലേറ്റാണ് സ്വീകരിച്ചിട്ടുള്ളത്. അതിൽ അദ്ദേഹത്തിന്റെ ആരാധകർക്ക് ഒരുപാട് ഓർമ്മകൾ ഉണർത്തുന്ന രംഗങ്ങളുണ്ടായിരുന്നു. അത് അവർക്ക് ഒരു വിഷ്വൽ ട്രീറ്റായിരുന്നു, അതാണ് രജനിയിസം എന്ന് മുൻ പോസ്റ്റിൽ പറഞ്ഞത്. ഉദാഹരണത്തിന്: അവൻ ഒരു കസേരയിലിരുന്ന് സംസാരിക്കാൻ മുന്നോട്ട് ആളുന്ന ആ അവസാന രംഗം.. അത് ബാഷയാണ്. ഒരു മാറ്റവും ഇല്ലാതെ ആറ്റിക്കുറുക്കിയെടുത്ത മാണിക്ക് ബാഷ. കാണാത്തവർക്ക് അത് പുതുമ ആയിരിക്കും, കണ്ടിട്ടുള്ളവർക്ക് ഒരു നൊസ്റാൾജിയയും. ശിവരാജ് കുമാറും, വിനായകനും, മോഹൻലാലും, അനിരുദ്ധുമൊക്കെ ആ ഡിഷിന്റെ മുകളിൽ താളിച്ചു വെച്ച മസാലക്കൂട്ടുകൾ മാത്രമാണ്. ഡിഷ് ഇപ്പോഴും തലൈവർ തന്നെയാണ്.

എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ ആരാധകരെ സന്തുഷ്ടരാക്കി. വസ്തുത എന്തെന്നാൽ – അദ്ദേഹത്തിന്റെ ദുരന്ത സിനിമകൾക്ക് ഏറെക്കുറെ എഴുതിത്തള്ളപ്പെട്ട അവസ്ഥയിൽ ആയിരുന്നു. രജനിയുടെ കടുത്ത ആരാധകർ ഒഴിച്ച് അധികമാരും വലിയ പ്രതീക്ഷ വെച്ച് പുലർത്തിയിരുന്നില്ല. എന്തിന് പറയുന്നു അവസാന നിമിഷം വരെ FDFS ടിക്കറ്റുകൾ ലഭ്യമായിരുന്നു. അവിടെ നിന്ന്, ആദ്യ ഷോയ്ക്ക് ശേഷം ആരാധകരുടെ പ്രതികരണങ്ങളിലൂടെ അതാകെ മാറ്റി മറിഞ്ഞു. എന്തൊക്കെ പറഞ്ഞാലും അതൊരു പ്രതിഭാസമാണ്. ഇന്ത്യയിൽ ഏത് 72 വയസ്സുകാരനാണ് അത് ചെയ്യാൻ കഴിയുക എന്നറിയില്ല. ഒരു ആരാധകനെന്ന നിലയിൽ, ഇനിയും ആ പ്രതിഭാസം തുടരണമെന്ന് അദമ്യമായി ഞാൻ ആഗ്രഹിക്കുന്നുവെങ്കിലും. ഇത് അദ്ദേഹത്തിന്റെ അവസാന ഹിറ്റായിരിക്കുമെന്ന് ഉള്ളിന്റെ ഉള്ളിൽ എനിക്കറിയാം. അദ്ദേഹത്തിന്റെ അടുത്തത് ജാതി സിനിമകളിൽ ഒന്നാവാന് വഴിയുണ്ട്, അതിനു ശേഷമുള്ളത് ലോകേഷ് കനകരാജിനൊപ്പമായിരിക്കും (അത് നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ അവസാനത്തേതായിരിക്കാം)

Leave a Reply
You May Also Like

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘പ്രേമലു’ വിന്റെ ട്രൈലർ

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന…

‘ഒക്ടോപുസ്സി’ എന്ന ജെയിംസ് ബോണ്ട് സിനിമ ഷൂട്ട് ചെയ്ത ഉദയ്പൂരിലെ ഷൂട്ടിങ് സ്ഥല വിശേഷങ്ങൾ

ഒക്ടോപുസ്സി സണ്ണി കല്ലൂർ photos: Sunny Kallore ജെയിംസ് ബോണ്ട് സിനിമാ സീരീസിലെ തമാശ, നേരം…

വിക്രം നായകനായ, അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ‘കോബ്ര’ ഒഫീഷ്യൽ ട്രെയിലർ

വിക്രം നായകനായ, അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ‘കോബ്ര’ ഒഫീഷ്യൽ ട്രെയിലർ.  ആഗസ്ത് 31 റിലീസ്.…

‘കാതൽ ദി കോറി’ലെ ‘നീയാണെൻ ആകാശം’ എന്ന വീഡിയോ സോങ് റിലീസ് ചെയ്തു

മെഗാസ്റ്റാർ മമ്മുട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ‘കാതൽ…