Vani Jayate

ചിന്തോദ്ദീപകവും, കാലികപ്രസക്തവുമായ ഒരു പ്രമേയം പിടിച്ചിരുത്തുന്ന രീതിയിലുള്ള ആഖ്യാനം. ഇന്നത്തെ കാലഘട്ടത്തിൽ, സ്വീഡനിൽ നിന്നും മൈലുകൾക്കപ്പുറമുള്ള കേരളത്തിലെ സമൂഹത്തിലും പ്രതിഫലിക്കുന്ന, പ്രജ്ഞ ഘനീഭവിക്കുന്ന നേർക്കാഴ്ചകൾ.

മൂന്ന് സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് സീരീസ് വികസിക്കുന്നത്. മതഭരണത്തിന്റെ നിയന്ത്രണ ഹസ്തങ്ങളിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന, പരിശ്രമിക്കുന്ന ഒരാൾ, മതമൗലികവാദത്താൽ വശീകരിക്കപ്പെടുന്ന മറ്റൊരാൾ, പിന്നെ വരാനിരിക്കുന്ന ഭീകരാക്രമണത്തെ തടയാൻ നെട്ടോട്ടമോടുന്ന ഒരു സ്വീഡിഷ് ഏജന്റും. ഈ മൂന്ന് സ്ത്രീകൾ, അവരുടെ നിയോഗങ്ങളും, അവരുടെ കർമ്മങ്ങളും, അതിന്റെ പരിണാമങ്ങളും എല്ലാം ചേർന്ന് തികച്ചും വ്യത്യസ്തമായ, എന്നാൽ പരസ്പര ബന്ധിതങ്ങളായ ജീവിതങ്ങളാണ് കൈകാര്യം ചെയ്തിട്ടുള്ളത്. പലപ്പോഴും നമ്മൾക്ക് കണക്റ്റ് ചെയ്യാൻ കഴിയുന്ന, എന്നാൽ അതിനെ സൗകര്യപൂർവം തമസ്ക്കരിക്കാൻ ശ്രമിക്കുന്ന സാഹചര്യങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട നീങ്ങുന്നത്. അടിസ്ഥാനപരമായ പക, വിദ്വേഷം, ക്രൂരത, നിസ്സഹായാവസ്ഥ, പുരുഷകേന്ദ്രീകരണം…. ക്ലാസിക് സുന്നി ഇസ്‌ലാമിന്റെ ‘വിശുദ്ധ’ ഗ്രന്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രതിലോമ മുഖങ്ങൾ, ലിബറൽ ആയ സമൂഹത്തിന്റെ ഒത്ത നടുക്ക് പ്രതിഷ്ഠിക്കപ്പെടുമ്പോൾ സൃഷ്ടിക്കപ്പെടുന്ന വിസ്ഫോടകവും, അപകടകരവുമായ ഒരു അവസ്ഥ.. അതാണ് ഈ സീരീസ് കലർപ്പില്ലാതെ പ്രേക്ഷകരോട് പറയാൻ ശ്രമിക്കുന്നത്.

സ്വീഡിഷ് (പാശ്ചാത്യ) സമൂഹത്തെ സംബന്ധിച്ചിടത്തോളം കലുഷിതമായി മാറിയ ഈ സാമൂഹ്യാന്തരീക്ഷം… അനിയന്ത്രിതമായ കുടിയേറ്റം, അത് സൃഷ്ടിക്കുന്ന നിയമവാഴ്ച ഇല്ലാത്ത ആരും കടക്കാൻ മടിക്കുന്ന കുടിയേറ്റ സെറ്റില്മെന്റുകൾ, അവിടങ്ങളിലെ അന്യവൽക്കരണം, അനുനിമിഷം വികസിക്കുന്ന തലമുറകൾ തമ്മിലുള്ള വിടവുകൾ… ഇവയെല്ലാം വികലമായ ‘വോക്ക്’ സങ്കൽപ്പങ്ങളിൽ അതിഷ്ഠിതമായ അതെസമയം സങ്കുചിതമായ, നയങ്ങളുടെ അനന്തരഫലങ്ങളാണ്. ഒരു പക്ഷെ തകർച്ച അനിവാര്യമായ ഒരു അവസ്ഥാവിശേഷം.

മൊത്തത്തിൽ നോർഡിക്ക് സീരീസുകൾ പിന്തുടരുന്ന റിയലിസ്റ്റിക് ആയ ഒരു ആഖ്യാന ശൈലിയാണ് കാലിഫൈറ്റിന്റേതും. കുടിയേറ്റം മൂലം പറിച്ചു നടപ്പെട്ടതിന്റെ അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന യുവത്വത്തെ വഴിതെറ്റിച്ച് വരുതിയിലാക്കുന്ന ഐസിസ് റിക്രൂട്ട്മെന്റ് തന്ത്രത്തെക്കുറിച്ച് മറയില്ലാതെ കാഴ്ചക്കാരോട് പറയുന്നു. ഉജ്ജ്വലമായ തിരക്കഥയും നന്നായി എഴുതിയ കഥാപാത്രങ്ങളും കൊണ്ട്, സമൃദ്ധമാണ്. പശ്ചാത്തലസംഗീതം അതിമനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട് എന്നത് പ്രത്യേക പരാമർശിക്കേണ്ട കാര്യാമാണ്. സൂക്ഷ്മമായ എഡിറ്റിംഗ്, ചടുലതയോടെ കണ്ടിരിക്കുവാനും, കൂടാതെ ഉടനീളം സസ്പെൻസ് നിലനിർത്തുവാനും സഹായിക്കുന്നു.

പ്രൊഡക്ഷൻ ഡിസൈനും മേക്കപ്പും ഒക്കെ ഒന്നാംതരം. ചുരുക്കം ചില ലോജിക്കൽ പഴുതുകൾ ഉണ്ടെങ്കിലും, മൊത്തത്തിലുള്ള മികവ് കണക്കിലെടുത്ത് അവ അവഗണിക്കാവുന്നതാണ്. ട്വിസ്റ്റുകൾക്ക് വേണ്ടി ട്വിസ്റ്റുകൾ കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, ഉദ്ദേശശുദ്ധി അതിനെയും അവഗണിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു. ഈ തീവ്രവാദ സംഘടനകൾ എങ്ങനെ റിക്രൂട്ട് ചെയ്യുന്നുവെന്നും സംഘടിപ്പിക്കുന്നുവെന്നും മനസ്സിലാക്കാൻ തീർച്ചയായും കാണേണ്ട ഒന്നാണ്. കേരളാ സ്റ്റോറിയെക്കുറിച്ചുള്ള വിവാദങ്ങളും ചർച്ചകളും മുറുകുന്ന ഈ സന്ദർഭത്തിൽ തീർച്ചയായും കാണേണ്ട ഒന്ന്.
Caliphate Streaming in Netflix

Leave a Reply
You May Also Like

ഗ്രാൻഡ് മാസ്റ്ററിനു ശേഷം വീണ്ടും ത്രില്ലർ ചിത്രവുമായി ബി.ഉണ്ണികൃഷ്ണൻ, മമ്മുട്ടി നായകൻ !

ഗ്രാൻഡ് മാസ്റ്ററിനു ശേഷം വീണ്ടും ത്രില്ലർ ചിത്രവുമായി ബി.ഉണ്ണികൃഷ്ണൻ, മമ്മുട്ടി നായകൻ ! അയ്മനം സാജൻ…

ഡോൺ വാസ്കോ, മയക്കുമരുന്നിന് എതിരെയുള്ള ചിത്രം വരുന്നു

ഡോൺ വാസ്കോ, മയക്കുമരുന്നിന് എതിരെയുള്ള ചിത്രം. വരുന്നു മയക്കുമരുന്ന് എന്ന വിപത്തിന് എതിരെ പോരാടുന്ന ടോണി…

നിവിൻ പോളി-ഹനീഫ് അദേനി ചിത്രം NP42; ടൈറ്റിൽ അനൗൺസ്മെന്‍റ് അടുത്ത ആഴ്ച

നിവിൻ പോളി ഹനീഫ് അദേനി ചിത്രം NP42; ടൈറ്റിൽ അനൗൺസ്മെന്‍റ് അടുത്ത ആഴ്ച നിവിൻ പോളിയെ…

ഗീതുമോഹൻദാസിന്റെ ‘ടോക്സിക്’-ൽ നയൻതാരയും

മൂത്തോൻ’ എന്ന സിനിമക്ക് ശേഷം ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടോക്സിക്’