Vani Jayate

കാര്യം സോഷ്യൽ മീഡിയയിലും ഇന്റർവ്യൂ നടക്കുമ്പോഴുമൊക്കെ വലിയ ഗീർവാണങ്ങൾ ആണെങ്കിലും കണ്ടിരിക്കാവുന്ന ഒരൊറ്റ സിനിമ പോലും സിനിമയിൽ എത്തിയിട്ട് ഇക്കാലമെത്രയായിട്ടും സിദ്ധാർത്ഥിന്റെ ക്രെഡിറ്റിൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ചിറ്റ എന്ന സിനിമ പ്രഖ്യാപിച്ച സമയത്തും റിലീസ് സമയത്തും ആരും കാര്യമായിട്ടൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ റിലീസിന് ശേഷം മികച്ച രീതിയിലുള്ള അഭിപ്രായങ്ങൾ രൂപീകരിക്കാൻ സാധിച്ചിരുന്നു. കണ്ടിരുന്ന കുറെ സുഹൃത്തുക്കൾ കാണാൻ സജസ്റ്റ് ചെയ്തിരുന്നു. കണ്ടു.. പ്രതീക്ഷകൾ തെറ്റിയില്ല. മികച്ച ഒരു സിനിമ തന്നെയാണ് ചിറ്റ. വലിയൊരളവ് വരെ ഡാർക്ക് ആണ്, ഡിപ്രസിങ് ആണ്.. ഇടയ്ക്കൊക്കെ ഉള്ളു വിങ്ങി മതിയാക്കി പോയാലോ എന്നുള്ള തോന്നൽ ഉളവാക്കുന്ന ഒരു അനുഭവമാണ്. എന്നാലും അവസാനിക്കുമ്പോൾ പൊള്ളുന്ന മനസ്സിൽ ഒരു തണുത്ത കാറ്റ് വീശി പോവുമ്പോൾ ഉള്ള വേദന കലർന്ന ഒരു ആശ്വാസം ബാക്കി വെക്കുന്നുണ്ട്. കത്തിക്കരിഞ്ഞ പ്രതീക്ഷകളുടെ ഇരുണ്ട വർത്തമാന കാലത്ത് കത്തിച്ചുവെച്ച ഒരു കുഞ്ഞു തിരിനാളം പോലെ…

വർഷങ്ങൾക്ക് മുമ്പ് പഠിക്കുന്ന കാലത്താണ് മഹാനദി തീയറ്ററിൽ വെച്ച് കണ്ടത്. അതിൽ റെസ്ക്യൂ ചെയ്തു കൊണ്ടുവന്ന മകൾ ഉറക്കത്തിൽ വിളിച്ചു പറയുന്നത് കേട്ട് നെഞ്ചു പൊട്ടിക്കരയുന്ന കമലാഹാസനോടൊപ്പം ഒരു വല്ലാത്ത നീറ്റലോടെ തേങ്ങിക്കരഞ്ഞ അനുഭവമുണ്ടായിരുന്നു. അതിന് ശേഷം അത്രയും തീവ്രമായ വേദനയോടെ കരഞ്ഞ മറ്റൊരു സിനിമ വേറെ ഉണ്ടായിട്ടില്ല. എന്നാൽ ഇന്ന് വീണ്ടും കരഞ്ഞു. ആ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ ഏങ്ങലടിച്ച് കരഞ്ഞു. ഇത് കാണാൻ തീയറ്ററിൽ കാണാൻ പോവാഞ്ഞത് നന്നായെന്ന് തോന്നിയത് അപ്പോഴാണ്. അരുൺ കുമാർ നിങ്ങൾ എന്നെ വല്ലാതെ നോവിച്ചു. മികച്ച ഒരു സംവിധായകന്റെ വരവറിയിച്ചു സിനിമ തന്നെയാണ് ചിറ്റ. എവിടെ നിർത്തണം, ഏത് വരെ പറയണമെന്നൊക്കെ കൃത്യമായ ധാരണയോടെയാണ് അദ്ദേഹം തൊട്ടാൽ പൊള്ളുന്ന വിഷയത്തെ സമീപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഭാവിയിൽ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കാൻ കഴിയുന്ന ഒരു പ്രതിഭയുടെ മിന്നലാട്ടം തെളിയുന്നുണ്ട്.

ചിറ്റയുടെ ഏറ്റവും ഹൃദയഹാരിയായ രംഗം അതിന്റെ ക്ളൈമാക്സ് ആണ്. ഹൃദയവും തലച്ചോറും കൃത്യസ്ഥാനത്തുള്ള പാകതയുള്ള ഒരു മനുഷ്യന്റെ കയ്യൊപ്പാണ് അതിലൂടെ തെളിയുന്നത്. എന്നേക്കും കാലിക പ്രസക്തിയുള്ള പ്രമേയത്തെ കൂടാതെ മികച്ച ചില മുഹൂർത്തങ്ങൾ കൂടി അരുൺകുമാർ തന്റെ സിനിമയിൽ ചേർത്ത് വെച്ചിട്ടുണ്ട്. മികച്ച ചില കഥാപാത്രങ്ങളും അവയ്ക്ക് ഒട്ടും അതിഭാവുകത്വം കൂടാതെ ജീവൻ നൽകിയ നിമിഷ സജയനും അഞ്ജലി നായരുമടക്കമുള്ള അഭിനേതാക്കളും ചേരുമ്പോൾ തമിഴ് സിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്തി വെയ്ക്കേണ്ട ഒരു സിനിമയായി മാറിയിട്ടുണ്ട് ചിറ്റ. ഒരിക്കലും മറക്കാൻ കഴിയാത്തതും, എന്നാൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന അപൂർവചിത്രങ്ങളിൽ ഒന്ന് .. അതാണ് ചിറ്റ. ഡിസ്‌നി ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യുന്നുണ്ട്.

You May Also Like

‘എന്തൊരു കഷ്ടം .. മമ്മൂട്ടിയെ മാത്രം പരിശോധിച്ചു ‘…ശരിയാണോ ? ഒരു വിവാഹവും ചില വിവാദങ്ങളും

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ഇന്ന് ഗുരുവായൂരിൽ നടന്നു. താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻ ലാലും ജയറാമും…

ഇന്നും നിലനിൽക്കുന്ന സാമൂഹ്യദുരാചാരമായ സ്ത്രീധനം പ്രമേയമാക്കി സിബി-ലോഹി കൂട്ടുകെട്ടിൽ വിരിഞ്ഞ സിനിമ മലയോഗത്തിന് 33 വയസ്

മാലയോഗത്തിനിന്ന് 33 വയസ്സ്. Rahul Madhavan വർഷങ്ങൾക്ക് മുൻപ് വിവാഹത്തോടെനുബന്ധിച്ചുള്ള സ്ത്രീധനം എന്ന സമ്പ്രദായം ശക്തമായി…

മോഹൻലാൽ – ഷാജി കൈലാസ് ഒന്നിക്കുന്ന ‘എലോൺ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

മോഹൻലാൽ – ഷാജി കൈലാസ് ഒന്നിക്കുന്ന എലോൺ (ALONE) ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ആന്റണി പെരുമ്പാവൂർ…

രണ്ടു ദിവസം കൊണ്ട് ചിത്രം 69 കോടി, ഗോഡ്ഫാദർ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞു ചിരഞ്ജീവി

പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായി അഭിനയിച്ച ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആണ് ‘ഗോഡ്ഫാദർ’ .…