Vani Jayate

രണ്ടാമത്തെ എപ്പിസോഡിന്റെ തുടക്കത്തിൽ, അശുതോഷ് ഗോവാരിക്കർ അവതരിപ്പിക്കുന്ന ലെഫ്ടനന്റ് ഗവർണർ കഥാപാത്രം ഒരു ചടങ്ങിൽ വെച്ച് സദസ്സിനോട് ഒരു മോറൽ ക്വസ്റ്യൻ ചോദിക്കുന്നുണ്ട്. ഒരു ട്രെയിൻ പാളം തിരിച്ചു വിടുന്നതിനെക്കുറിച്ച്. അതിന് മുമ്പത്തെ എപ്പിസോഡിൽ മോന സിങ് അവതരിപ്പിക്കുന്ന ഡോക്ടർ സൗദാമിനി സിങ്, അനുമതി പത്രത്തിൽ ഒപ്പിടാൻ മടിച്ചു നിൽക്കുമ്പോഴും അതുപോലെ ഒരു ചോദ്യം ചോദിക്കുന്നുണ്ട്…

ഒരു കൂട്ടം മനുഷ്യരെ അവരുടെ ജീവിതങ്ങളിൽ ചില ഘട്ടങ്ങളിൽ വരുന്ന മോറൽ, എത്തിക്കൽ ഡൈലമകളിലൂടെ കൊണ്ടുപോവുന്ന അവസ്ഥാന്തരങ്ങൾ കോർത്തിണക്കി, ഇടയ്ക്കെപ്പോഴൊക്കെ ഒരു ഡോക്യൂമെന്ററി സ്വഭാവത്തിലേക്ക് വഴുതി വീഴുന്നുണ്ടെങ്കിലും എൻഗേജിങ് ആയി ആസ്വദിക്കാവുന്ന ഒരു കാഴ്ച്ചാനുഭവം തന്നെയാണ് കാലാപാനി.

മറ്റൊരു ഘട്ടത്തിൽ ഇന്ത്യയുടെ മാപ്പ് വരച്ച് അതിലെന്താണ് അപൂർണ്ണത എന്ന് ക്‌ളാസിലെ കുട്ടികളോട് ഒരദ്ധ്യാപകൻ ചോദിക്കുന്നുണ്ട്. കൂട്ടത്തിൽ ഒരു കുട്ടി, അതിൽ ചേർക്കാൻ മറന്നു പോയ ലക്ഷദ്വീപും, അന്തമാൻ നിക്കോബർ ദ്വീപു സമൂഹവും വരച്ചു ചേർക്കുന്നുണ്ട്. സീരീസ് പറയാൻ ശ്രമിക്കുന്ന വിഷയം എന്താണെന്ന് വ്യക്തമാക്കുന്ന ഒരു ആമുഖമാണത്. നമ്മൾ വിസ്മരിക്കുന്ന എന്നാൽ നമ്മുടെ തന്നെ അവിഭാജ്യ ഘടകമായ ഒരു ഭൂപ്രദേശം. അതിനെക്കുറിച്ച് ആരും പറഞ്ഞിട്ടില്ലാത്ത ചില പ്രസക്തമായ വിഷയങ്ങൾ.. പറഞ്ഞു പോവുന്നതിലുള്ള പിഴവുകളും കുറവുകളുമൊക്കെ പൊറുക്കാൻ അത് ധാരാളം. ആദിവാസി സമൂഹവും, അവരടങ്ങുന്ന സമൂഹത്തെ ചൂഷണം ചെയ്തു കൊഴുക്കുന്ന കോർപ്പറേറ്റ് ഭീമന്മാരും, ഭരണകൂടത്തിന്റെ ഭാഗമായിട്ടുള്ള നിഷ്ക്രിയരും കർമ്മനിരതരും ആയിട്ടുള്ള വിപരീത വ്യക്തിത്വങ്ങളും, ശാസ്ത്ര സമൂഹവും, അതിനിടയിൽ വ്യക്തികളുടെ സ്വകാര്യ പ്രതിസന്ധികളുമൊക്കെയായി, ഒരു പിടി ജീവിതഗന്ധിയായ മുഹൂർത്തങ്ങൾ ചേർത്തിണക്കി കൊണ്ട് പോവുന്നുണ്ട്.

ചെറിയൊരു ഇഴച്ചിലോടെ നീങ്ങുന്ന ആദ്യത്തെ രണ്ടു എപ്പിസോഡുകൾക്ക് ശേഷം ചൂട് പിടിക്കുകയൂം, പിന്നീടങ്ങോട്ട് ഉദ്വേഗഭരിതവും അതെ സമയം എൻഗേജിങ്ങുമായി കൃത്യമായ ഇടത്ത് തന്നെ അവസാനിപ്പിക്കുന്ന ഒരു സീരീസാണ് കാലാപാനി. ഇന്ററസ്റ്റിംഗ് ആയ ചില പാത്ര സൃഷ്ടികളും, അവയ്ക്ക് മികച്ച രീതിയിൽ ജീവൻ പകർന്ന ചില അഭിനേതാക്കളുമൊക്കെ ചേർന്ന് അത് കൂടുതൽ ആകർഷകമാക്കുന്നുണ്ട്. സമ്പന്ന കോർപ്പറേറ്റ് സ്ഥാപനമായ ആറ്റം തങ്ങളുടെ ഒരു ഗൂഢ പദ്ധതിക്ക് മുന്നോടിയായി ആൻഡമാനിൽ ഒരു വലിയ ടൂറിസം ഫെസ്റ്റിവൽ നടത്തുന്നു. നാനാഭാഗത്തു നിന്നും സഞ്ചാരികളെ ആകർഷിക്കുന്ന ആ ടൂറിസം ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിൽ അതി ഭീകരമായ ഒരു പകർച്ചവ്യാധി പടരുകയാണ്.

അതിൽ പരിഭ്രാന്തിയും ഭയവും ദ്വീപുവാസികളെ പിടികൂടുന്നു. ആ പശ്ചാത്തലത്തിലൂടെ കോവിഡാനന്തര ലോകവുമായി സമാന്തരങ്ങൾ വരച്ചു വയ്ക്കുന്നുണ്ട്. മഹാമാരി പൊട്ടിപ്പുറപ്പെടുന്നത് നിയന്ത്രിക്കാൻ ഭരണകൂടത്തിന്റെ ശ്രമങ്ങൾ. കൂടെ നിൽക്കുന്ന ശാസ്ത്ര സമൂഹം.. എന്നാൽ അവിടെ അതിജീവനത്തിനായി പോരാട്ടം നടക്കുമ്പോൾ പലരും സങ്കീർണ്ണവും വ്യക്തിപരവുമായ ചില പ്രതിസന്ധികളിലൂടെക്കൂടി കടന്നു പോവുകയാണ്.മികച്ച ഒരു പ്ലോട്ട് കയ്യടക്കത്തോടെ ചെയ്തു വെച്ചിട്ടുണ്ട്. 2018 ശേഷം മികച്ച രീതിയിൽ അവതരിക്കപ്പെട്ട മറ്റൊരു ഹ്യൂമൻ സർവൈവൽ സ്റ്റോറി. ഗുഡ് വാച്ച്. കാലാപാനി -നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്

You May Also Like

തെലുങ്കിൽ വീണ്ടും പ്രേക്ഷകപ്രശംസ നേടി മെഗാ സ്റ്റാർ മമ്മൂട്ടി, എജെന്റിലെ മേജർ മഹാദേവനെ ഏറ്റെടുത്ത് പാൻ ഇന്ത്യൻ സിനിമാ പ്രേക്ഷകർ

തെലുങ്കിൽ വീണ്ടും പ്രേക്ഷകപ്രശംസ നേടി മെഗാ സ്റ്റാർ മമ്മൂട്ടി, എജെന്റിലെ മേജർ മഹാദേവനെ ഏറ്റെടുത്ത് പാൻ…

മാളികപ്പുറം ഒഫിഷ്യലി ഹിറ്റടിച്ചിരിക്കുകയാണ്, IMDB ഒഫീഷ്യൽ ഹിറ്റ് സ്റ്റാറ്റസ് നൽകി അംഗീകരിച്ചിരിക്കുകയാണ്

Moidu Pilaakkandy മാളികപ്പുറം കത്തിക്കയറി കളക്ഷൻ അടിച്ച വീക്കെൻഡ്…! (07 & 08-01-2023) ഒടുവിൽ ഉണ്ണി…

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

മലയാളികളുടെ ഇഷ്ടതാരം മോഹൻലാൽ ഇന്ന് അറുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ്.

‘Spark L.I.F.E’ ടീസറിനായി ആവേശഭരിതരായ് പ്രേക്ഷകർ !

‘Spark L.I.F.E’ ടീസറിനായി ആവേശഭരിതരായ് പ്രേക്ഷകർ ! പ്രഖ്യാപിച്ച നിമിഷം മുതൽ വാർത്തകളിൽ ഇടം നേടിയ…