Vani Jayate

ദൃശ്യം 2, ഒറ്റിറ്റിയിൽ റിലീസ് ആയതിന് തൊട്ടു മുമ്പുള്ള ജിത്തു ജോസഫിന്റെ ഇന്റർവ്യൂകൾ ആരെങ്കിലും കണ്ടിരുന്നോ. ഇത്രയും വലിയ വിജയമായിരുന്ന ഒരു സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങുമ്പോൾ സ്വാഭാവികമായി ഉണ്ടായിരിക്കാനിടയുള്ള ഊതി വീർപ്പിക്കപ്പെട്ട ഹൈപ്പ് ഓരോ വാക്കുകൊണ്ടും പരമാവധി കുത്തിപൊട്ടിക്കാനുള്ള ശ്രമങ്ങൾ ആണ് അദ്ദേഹം നടത്തിയുരുന്നത്. ഇതിൽ സസ്‌പെൻസില്ല, വെറും ഫാമിലി ഇമോഷണൽ ഡ്രാമ മാത്രമാണ് എന്നൊക്കെയാണ് പ്രേക്ഷകരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. തീയറ്ററിക്കൽ റിലീസിന് പോവാതെ ഒറ്റിറ്റി തിരഞ്ഞെടുത്തത് ശ്രദ്ധിച്ച പ്രേക്ഷകരും അത് കരുതി.

സിനിമയുടെ ആദ്യ പകുതി മുന്നോട്ട് പോയപ്പോഴും ആ ഒരു ധാരണ കൂടുതൽ ഊട്ടിയുറച്ചു. എന്നാൽ പിന്നീട് ക്ളൈമാക്സിനോട് അടുത്തപ്പോൾ അപ്രതീക്ഷിതമായാണ് സിനിമ ട്രാക്ക് മാറുന്നത്. അത് പ്രേക്ഷകരെ ശരിക്കും അമ്പരപ്പിച്ചു. അതിനൊരൊറ്റ കാരണം ആളുകൾ ഇങ്ങനെ മാറുമെന്ന ഒരു പ്രതീക്ഷ വെയ്ക്കാതെയാണ് സിനിമ കണ്ടു തുടങ്ങിയത് എന്നാണ്. വലിയ ഹൈപ്പൊക്കെ കൊടുത്ത് ഇറക്കുകയായിരുന്നെങ്കിൽ ആ ഒരു ദൃശ്യാനുഭവം ഒരു പക്ഷെ പ്രേക്ഷകർക്ക് കിട്ടുമായിരുന്നില്ല. ആദ്യത്തെ നാളുകളിൽ ആ സിനിമ കാണുന്നവരും.. പിന്നീട് കുറച്ചു കാലങ്ങൾക്ക് ശേഷം കണ്ടവർക്കും ഉണ്ടായിരുന്ന അനുഭവങ്ങളിൽ ആ വ്യത്യാസം കാണും.

അത് ജിത്തുവിനെപ്പോലെ മനസ്സിലാക്കിയവർ ഉണ്ടാവില്ല. അത് തന്നെയാണ് നേരിനെക്കുറിച്ചും എനിക്ക് തോന്നുന്നത്. റാം എന്ന ഒരു വലിയ സിനിമയ്ക്ക് ഇടവേള ഉണ്ടാക്കി ഇത് ചെയ്തു റിലീസ് ചെയ്യണമെങ്കിൽ അതിൽ സംവിധായകനെ എക്സൈറ്റ് ചെയ്യുന്ന ഘടകങ്ങൾ ഉണ്ടായിരിക്കണം. എന്നാൽ അനാവശ്യമായ ഹൈപ്പ് ഉണ്ടാക്കി പ്രതീക്ഷ ഉയർത്തി വെച്ചാൽ ഒരു പക്ഷെ തിരിച്ചടിക്കാൻ ഇടയുള്ള ഒന്നാണ്. അതുകൊണ്ട് തന്നെയാണ് എല്ലാം ഇന്റർവ്യൂകളിലും, എന്തിന് ട്രെയിലറിൽ തന്നെയും ഡൌൺ പ്ലെ ചെയ്യാനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തുന്നത്.

മോഹൻലാലിന്റെ കഥാപാത്രത്തെ പോലും ഹീറോയിസത്തിന്റെ ലാഞ്ചനകൾ കൊടുക്കാതെ ഒരു പരാജിതന്റെ ചട്ടക്കൂടിൽ നിർത്തിയാണ് ട്രെയിലറിൽ അവതരിപ്പിച്ചിട്ടുള്ളത്. വലിയ പ്രതീക്ഷയും വെച്ച് ഒരുത്തനും തീയറ്ററിനടുത്തേക്ക് പോവരുത് എന്ന ശാഠ്യമുള്ളപോലെ. അതുകൊണ്ട് തന്നെ പ്രേക്ഷകർ പരമാവധി മുൻവിധികൾ കൂടാതെ സിനിമ കാണുക എന്ന സ്ട്രാറ്റജിയുടെ ആവർത്തനമാണ്. അത് എത്ര ശരിയാണെന്നും, എത്രത്തോളം വിജയിക്കുമെന്നും റിലീസ് കഴിയുമ്പോൾ കാണാം. ഒരു കാര്യം മാത്രം പറയാം പ്രി റിലീസ് സ്ട്രാറ്റജി ഏതാണ്ട് വിജയിച്ചിട്ടുണ്ട്. ഫാനരന്മാരുടെ പതിവ് ആവേശം കാണാനില്ല. ബാക്കി സിനിമ തെളിയിക്കണം.

You May Also Like

നാനി എന്ന സൂപ്പർതാരത്തിന്റെ ഉദയം

കടപ്പാട് : Rahul R എത്ര കാലം കഴിഞ്ഞായാലും അർഹിക്കുന്നത് തേടിവരിക തന്നെ ചെയ്യും എന്നതിന്റെ…

മലയാള സിനിമയിൽ ചില വ്യത്യസ്ഥ ശ്രമങ്ങൾ നടത്തിയ ചിത്രങ്ങൾ

മലയാള സിനിമയിൽ ചില വ്യത്യസ്ഥ ശ്രമങ്ങൾ നടത്തിയ ചിത്രങ്ങൾ ???? Ashish J ♦️ ദി…

തനിക്ക് കാന്‍സറെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ ചിരഞ്ജീവി

‘ചിരഞ്ജീവിക്ക് ക്യാൻസർ’ എന്ന വാർത്തയാണ് പ്രധാന ടിവി മാധ്യമങ്ങളിലും വെബ് മാധ്യമങ്ങളിലും പ്രചരിക്കുന്നത്. ഇത് സോഷ്യൽ…

വ്യക്തി എന്ന നിലക്ക് എന്റെ സംവിധായകരിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംഗീത് ശിവൻ (എന്റെ ആൽബം- 63)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…