Vani Jayate

നല്ല നിലാവുള്ള രാത്രി

രണ്ടു വാക്ക് പറഞ്ഞാൽ “ഓപ്പർച്യൂണിറ്റി ലോസ്റ്റ്”. നല്ല രീതിയിൽ ഡെവലപ്പ് ചെയ്ത ഒരു തിരക്കഥയുടെ പിൻബലമുണ്ടെങ്കിൽ, മർഫി ദേവസ്സി എന്ന പുതുമുഖ സംവിധായകനത് കുറച്ചുകൂടി നന്നായി എക്സിക്യൂട്ട് ചെയ്യാനുള്ള കഴിവുണ്ടായിരുന്നു എന്ന തോന്നൽ ബാക്കി നിർത്തുന്ന സിനിമയാണ് നല്ല നിലാവുള്ള രാത്രി. മികച്ച ക്രാഫ്റ്റിന്റെ സൂചനകൾ സംവിധായകന്റെ പ്രകടനം നൽകുന്നുണ്ട്. നല്ല നിലാവുള്ള രാത്രി ലക്ഷണമൊത്ത ഒരു ആണിടമാണ്. കേരള സമൂഹത്തിൽ ധാരാളമായി കണ്ടു വരുന്ന ആണിടം. ലഹരിയിൽ കൂത്താടുന്ന, ഉള്ളിലെ മൃഗീയ ചോദനകളെ കയറൂരി വിടുന്ന, വയലൻസിന്റെ അതിരുകൾ തള്ളി നീക്കുന്ന, നിരവധി ടെസ്റ്റോസ്റ്റിറോൺ മോമെന്റുകളുടെ ആഘോഷമാണ്..

നല്ല നിലാവുള്ള രാത്രിയിലെ ഏറ്റവും സാധ്യതകളുള്ള ഭാഗം അതിന്റെ ആദ്യ പകുതിയായിരുന്നു. ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുമ്പോൾ അവർ തമ്മിലുള്ള ഇക്വേഷനുകളും, സംഘർഷങ്ങളും വെളിപ്പെടുത്തുമ്പോൾ, കുറച്ചുകൂടി ആഴത്തിൽ പോവാമായിരുന്നു എന്ന തോന്നൽ ബാക്കി നിർത്തിക്കൊണ്ടാണ് ഒരു സ്ളാഷർ സ്വഭാവമുള്ള രണ്ടാം പകുതിയിലെ വയലന്റ് രംഗങ്ങളിലേക്ക് പ്രവേശിച്ചത്. ഓരോ കഥാപാത്രങ്ങളെയും പരസ്പരം കടിച്ചു കീറാൻ നിൽക്കുന്ന ഒരു ഫേസിലേക്ക് കൊണ്ടെത്തിച്ച ശേഷമായിരുന്നു അതെങ്കിൽ കുറേക്കൂടി ഇമ്പാക്ക്റ്റ് ലഭിച്ചേനെ. എന്തിനെയാണ് തങ്ങൾ നേരിടുന്നത് എന്ന വെളിപ്പെടുത്തൽ കഥാപാത്രങ്ങൾക്ക് കൊടുക്കുന്നത് ഒരൽപം കൂടി നീട്ടിക്കൊണ്ടു പോവാമായിരുന്നു. അല്ലെങ്കിലത് അവസാന സീൻ വരെ മൂടി വെയ്ക്കുകയുമാവാമായിരുന്നു.

എക്സ്ട്രീം വയലൻസ്, ലഹരിയുടെ ക്ഷമാപണമില്ലാത്ത ആഘോഷങ്ങൾ തുടങ്ങിയ കുറേക്കാലമായി മലയാളസിനിമയിൽ നിന്നും ഒഴിച്ചുകൂടാൻ കഴിയാത്ത പതിവ് ചേരുവകളുടെ ധാരാളിത്തം ഇവിടെയുമുണ്ട്. പക്ഷെ ഇവിടെയത് പ്രമേയം ആവശ്യപ്പെടുന്നതാണ് എന്ന ആനുകൂല്യം കൊടുക്കാം എന്ന് മാത്രം. കാസ്റ്റിംഗ് കൊള്ളാം, ബാബുരാജ് മുതൽ ജിനുവും ചെമ്പനും വരെയുള്ള ആക്ടേഴ്സിന് അവർക്ക് യോജിച്ച വേഷങ്ങൾ തന്നെയാണ് നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ കഴിയുന്ന ഒരു ടെൻഷൻ ബിൽഡ്അപ്പ് ചെയ്യുന്നതിന് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. ടെക്ക്നിക്കൽ സൈഡ് കൊള്ളാം. ആക്ഷൻ കൊറിയോഗ്രാഫിയൊക്കെ കാണുന്ന പ്രേക്ഷകർക്ക് ഒരു ഫീൽ നൽകുന്നതാണ്. പശ്ചാത്തല ശബ്ദങ്ങളും അതിനോട് കോമ്പ്ലിമെന്റ് ചെയ്യുന്നതാണ്.

വർഷങ്ങൾക്ക് മുമ്പ് കാമ്പസ്സിൽ വെച്ച് പലവട്ടം ഒറിജിനൽ പദങ്ങളുള്ള പാട്ട് കേട്ടിട്ടുണ്ട് എന്നത് കൊണ്ട് ആ പദങ്ങൾ മാറ്റിയിട്ടാണെങ്കിലും വീണ്ടുമത് കേൾക്കുമ്പോൾ ഒരു ജാള്യം തോന്നാം. വൺ ടൈം വച്ചിങ്ങിന് കൊള്ളാവുന്ന ഒരു സിനിമ തന്നെയാണ്. മർഫി ദേവസ്സി എന്ന സംവിധായകൻ പണിയറിയുന്ന ആളാണെന്ന് സൂചനകൾ നൽകുന്ന സിനിമയും. അവസാനമായി ഒരു സംശയമുണ്ട്. നല്ല നിലാവുള്ള രാത്രി എന്നൊക്കെ പറയുന്നെണ്ടെങ്കിലും രാത്രിയെ കാണിക്കുന്നത് മൊത്തം ഇരുട്ടും നിഗൂഢതയോടെയും ആണ്… ഒരു നിലാവെളിച്ചമൊന്നും അവിടെ കണ്ടില്ല? ആമസോൺ പ്രൈം വീഡിയോവിൽ സ്ട്രീം ചെയ്യുന്നുണ്ട്

You May Also Like

“ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്നത് നരകമാണ് “, മെഗാ സ്റ്റാർ ചിരഞ്ജീവിയെ കുറിച്ച് സ്റ്റാർ നായികയുടെ ഞെട്ടിക്കുന്ന കമന്റ്

മെഗാസ്റ്റാർ ചിരഞ്ജീവി കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തെലുങ്ക് സിനിമാ വ്യവസായത്തിലെ ഒരു മുൻനിര നായകനായി തിളങ്ങുകയാണ്.…

കത്തിക്കരിഞ്ഞ ജഡാവശിഷ്ടങ്ങൾ ഹിറ്റ്ലറുടെ ?

കടപ്പാട് : ചരിത്രാന്വേഷികൾ എഴുതിയത് : Najeer Kolangara Kandy 1889 ഏപ്രിൽ 20നു കസ്റ്റംസിലെ…

ബിക്കിനിയിൽ നമ്മുടെ ജാനു

96 (2018) എന്ന ചിത്രത്തിലെ തൃഷയുടെ ജാനു എന്ന കഥാപാത്രത്തിന്റെ കൗമാരകാല വേഷത്തിലൂടെയാണ് ഗൗരി കിഷൻ…

മെഗാ പ്രൊഡ്യൂസർ കെടി കുഞ്ഞുമോന്റെ വമ്പൻ പ്രോജക്ട് ആയ “ജെന്റിൽമാൻ 2” വിൻ്റെ ചിത്രീകരണം ഇന്ന് ചെന്നൈയിൽ ആരംഭിച്ചു

“ജെന്റിൽമാൻ 2” ചെന്നൈയിൽ ഷൂട്ടിങ് ആരംഭിച്ചു ! മെഗാ പ്രൊഡ്യൂസർ കെടി കുഞ്ഞുമോന്റെ വമ്പൻ പ്രോജക്ട്…