Vani Jayate

ഓപ്പണിങ് സീക്വൻസ് കണ്ടപ്പോൾ രമേശൻ, തളത്തിൽ ദിനേശന് പഠിക്കുകയാണോ എന്നൊരു സംശയം തോന്നാമെങ്കിലും, പിന്നീടങ്ങോട്ട് ട്രാക്ക് മാറി ചലിക്കുകയാണ് പദ്മിനി. സെന്ന ഹെഗ്‌ഡെയുടെ ആദ്യ ചിത്രത്തിലെപ്പോലെ ഒരു അമേച്വറിഷ് ട്രീറ്റ്‌മെന്റ് അല്ല പദ്മിനിയിലേത്. ഇത്തവണ കാഞ്ഞങ്ങാട്ട് നിന്നും പാലക്കാടൻ ഗ്രാമഭംഗിയിലേക്കാണ് ലെൻസ് തിരിച്ചുവെയ്ക്കുന്നത്. രമേശൻ എന്ന കോളേജ് അധ്യാപകനും അയാളുടെ വിവാഹത്തെ ചുറ്റിപ്പറ്റി എത്തുന്ന മൂന്ന് പെൺകുട്ടികളും ആണ് പ്രധാന കഥാപാത്രങ്ങൾ.

 Senna Hegde, Kunchacko Boban
Senna Hegde, Kunchacko Boban

ആദ്യരാത്രി തന്നെ കാമുകനോടൊപ്പം ഒരു പ്രീമിയർ പദ്മിനി കാറിൽ ഒളിച്ചോടുന്ന സ്മൃതി വരുത്തിവെച്ച നാണക്കേടിൽ നിന്നും മുക്തി നേടാൻ ശ്രമിക്കുന്ന രമേശനാണ് തുടക്കത്തിൽ. സഹതാപവും പരിഹാസവും ചേർത്താണ് തന്റെ ചുറ്റുപാടുമുള്ളവർ തന്നെ കാണുന്നത് എന്നത് അയാളെ അസ്വസ്ഥമാക്കുന്നുണ്ട്.

തരക്കേടില്ലാത്ത ജീവിത സാഹചര്യവും, കുടുംബ പശ്ചാത്തലവും തൊഴിലും സ്വഭാവ ശുദ്ധിയുമൊക്കെയുള്ള രമേശൻ വീണ്ടുമൊരു വിവാഹത്തിന് തയ്യാറെടുക്കുമ്പോഴാണ് കഥ മുന്നോട്ട് നീങ്ങുന്നത്. കുഞ്ചാക്കോ ബോബന്റെ പഴയ ഇമേജിനോട് ചേർന്ന് പോവുന്ന വേഷമാണ് രമേശന്റേത്. അപർണ്ണയുടെ ശ്രീദേവിയും, മഡോണയുടെ പദ്മിനിയും നന്നായിയെങ്കിലും സ്‌കോർ ചെയ്തത് ചുരുക്കം ചില രംഗങ്ങളിൽ മാത്രം വന്നു പോവുന്ന സ്മൃതിയായി വിൻസി അലോഷ്യസാണ്. മുമ്പ് ഉർവശി പുല്ലു പോലെ കൈകാര്യം ചെയ്തിരുന്ന വേഷങ്ങളിലേക്ക് ധൈര്യമായി തന്നെ കാസ്റ്റ് ചെയ്യാം എന്ന് വീണ്ടും അവർ തെളിയിച്ചിരിക്കയാണ്. നടന്മാരിൽ സജിൻ ചെറുകയിലിന്റെ രാരീരം മുതലാളി ജയൻ ചിരി ഉണർത്തി. രമേശന്റെ സന്തത സഹചാരിയായി ആനന്ദ് മന്മഥനും മികച്ച കാസ്റ്റിംഗാണ്. മറിമായം ടീമിൽ നിന്നും മൂന്ന് പേർക്കും ഇതിൽ ശ്രദ്ധിക്കത്തക്കതായ ചെറുവേഷങ്ങളുണ്ട്. തട്ടീം മുട്ടീം സീരീസിലെ ഒരേ രീതിയിൽ അഭിനയിച്ചു വെറുപ്പിച്ചിരുന്ന ജയകുമാറിന്റെ കുറച്ചു വേറിട്ട അഭിനയമായിരുന്നു ഇതിലെ പ്രിൻസിപ്പൽ.

എടുത്ത് പറയേണ്ട ഒരു കാര്യം ഇക്കാലത്തെ സിനിമകളിലെ അവിഭാജ്യ ഘടകമായി മാറിയിരുന്ന മദ്യപാന സദസ്സുകൾ ഈ സിനിമയിലില്ല എന്നതാണ്. അത് പോലെ തന്നെ കരുതിക്കൂട്ടി കുത്തിക്കയറ്റുന്ന പൊളിറ്റിക്‌സും, പൊളിറ്റിക്കൽ കറക്റ്റ്നസ്സും, ജാതി സ്പർദ്ധയും ഒന്നുമില്ല. ക്ളീൻ ആയ, ലൈറ്റ് ഹാർട്ടഡ് ആയ ഒരു പ്രമേയവും പരിചരണവുമാണ് പദ്മിനിയുടേത്. അതുകൊണ്ട് തന്നെ ഒരു ചെറുപുഞ്ചിരിയോടെ കാണാൻ കഴിയുന്ന തികച്ചും പ്രസാദാത്മകമായ സിനിമയാണ് പദ്മിനി. ഡാർക്ക് സിനിമകളും, റിയാലിസ്റ്റിക്ക് സിനിമകളും കണ്ടു ബോറടിച്ചവർക്ക് വേണ്ടി ഒരു കൊച്ചു സിനിമ. കാണേണ്ടവർക്ക് നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്

Leave a Reply
You May Also Like

അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന വരുന്നു

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച അഭിനേത്രിയാണ് ഭാവന. മലയാളത്തിൽ തുടക്കമിട്ട് ഒടുവിൽ മറ്റ് ഭാഷകളിൽ വലിയൊരു…

അവതാരക മാപ്പുനൽകിയാലും പരിശോധനാഫലം പ്രശ്നമെങ്കിൽ പോലീസ് മാപ്പു നൽകില്ല

ഓൺലൈൻ ചാനൽ അവതാരകയെ അധിക്ഷേപിച്ചെന്ന കേസ് ഒത്തുതീർപ്പിൽ എത്തിയിരുന്നു. അവഹേളനത്തിനിരയായ അവതാരക മാപ്പു നൽകാൻ തയ്യാറായി…

‘ഡാൻസ് പാർട്ടി’ ഇന്നു മുതൽ

‘ഡാൻസ് പാർട്ടി’ ഇന്നു മുതൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ…

അഡൾട്ട് വെബ്‌സീരിസുകളിലൂടെ ശ്രദ്ധിക്കപ്പെടുന്ന അഞ്ജന മോഹന്റെ വൈറൽ ചിത്രങ്ങൾ

പ്രശസ്ത മോഡലും നടിയുമാണ് അഞ്ജന മോഹന്‍. വെബ്‌സീരിസുകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. നാന്‍സി, റൂം നമ്പര്‍ 22 എന്നിവയാണ്…