Vani Jayate

പുലി കിടന്ന മടയെന്നൊക്കെ പറഞ്ഞു ഒരു പൂട പോലും ബാക്കിയില്ലാത്ത ഒന്നാണ് പുലിമട. ഒരു അന്തവും കുന്തവുമില്ലാത്ത വികലസൃഷ്ടി. സിനിമ റിലീസ് ആവുമ്പോൾ റിവ്യൂ എന്ന പേരിൽ ഒട്ടിച്ചു വിടുന്നതിൽ 90% വും പെയ്ഡ് ആയിരിക്കും എന്നുള്ള അനുമാനത്തിന് സാധുത നൽകുന്ന ഒന്നാണ് ഈ സിനിമ. ഈ ഗ്രൂപ്പിൽ അടക്കം നിരവധി പോസിറ്റിവ് ആയ റിവ്യൂകൾ വന്നിട്ടുള്ളത് ശ്രദ്ധിച്ച് ഒട്ടൊക്കെ പ്രതീക്ഷയോടെ ആണ് കാണാൻ ഇരുന്നത്. വെറുതെ പാഴാക്കിയ സമയം മിച്ചം.

മലമ്പുഴയിലെ യക്ഷിക്ക് കാവൽ നിൽക്കുന്ന സിവിൽ പോലീസ് ഓഫീസറായായ വിൻസെന്റ്. അയാളുടെ മാനസിക പ്രശ്നങ്ങളിൽ നിന്നുളവായ വിചിത്രമായ ജീവിത രീതികൾ കാരണം പെണ്ണ് കിട്ടാത്ത സാഹചര്യമാണ്. ഒറ്റപ്പെട്ട പാറപ്പുറത്തെ വീടും, വീട്ടിനകത്ത് കക്കൂസില്ലാത്തതും പെണ്ണ് കിട്ടാതിരിക്കാനുള്ള മറ്റു കാരണങ്ങളാണ്. ഒടുവിൽ താലികെട്ട് വരെയെത്തിയ ഒരു ബന്ധം കൂടി കൈവിട്ടു പോയപ്പോൾ… മദ്യവും മയക്കുമരുന്നും വലിച്ചു കയറ്റി (എന്തിന്) ഒരു കയറു പൊട്ടിച്ച വിത്തുകാളയെപ്പോലെ ചുര മാന്തി നിൽക്കുന്ന വിൻസെന്റിന്റെ മുന്നിലേക്ക് എത്തുന്ന ‘മാഹിഷ്മതി’ എന്ന് പേരുള്ള ഒരു പെൺകുട്ടി.. അതിനിടയിൽ പുലിയിറങ്ങിയതിന്റെ പേരിൽ പോലീസും ഫോറസ്റ്റുകാരും നാട്ടുകാരും ചേർന്നുള്ള ഒരു ബഹളം (എന്തിന് – 2). ഒരിടത്ത് തുടങ്ങി വെച്ച ശേഷം പിന്നീടങ്ങോട്ട് എങ്ങിനെ കൊണ്ട് പോവണം എവിടെ കൊണ്ടെത്തിക്കണം എന്ന എ കെ സാജന് ഒരു ധാരണ ഉണ്ടായിരുന്നില്ലെന്ന് പ്രേക്ഷകർക്ക് തോന്നും. അത് തന്നെയാണ് സിനിമയുടെ പ്രശ്നം. പ്രത്യേകിച്ചൊന്നും സംവദിക്കാനില്ലാത്തതിന്റെ കുഴപ്പം.

അറയിൽ നിന്നിറങ്ങിയ നാഗവല്ലിയെപ്പോലെ ജോജുവിനെ ആവേശിച്ചിരിക്കുന്ന ജോസഫ് ഇനിയും ശരീരത്തിൽ നിന്നും ഇറക്കി വെയ്ക്കാൻ കഴിഞ്ഞിട്ടില്ല എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് പുലിമട. ആ ഒരു കോൺസ്റ്റിപേഷൻ മുറ്റി നിൽക്കുന്ന വീർപ്പുമുട്ടലിൽ ആണ് തുടക്കം മുതൽ ഒടുക്കം വരെ വിൻസന്റ്. ഐശ്വര്യ രാജേഷിന്റെ നായികയ്ക്കും ചെമ്പൻ മുതൽ ജാഫർ ഇടുക്കി വരെയുള്ളവർക്കും കാര്യമായൊന്നും ചെയ്യാനില്ല താനും. ദേശീയ അവാർഡിന്റെ പടിമുറ്റം വരെ എത്തിയിട്ടും ഇനിയും അപ്രസക്തമായ സൈഡ് റോളുകളിൽ ഒതുക്കപ്പെടുന്ന ലിജോമോളോട് സഹതാപം തോന്നി. ചുരുക്കി പറഞ്ഞാൽ സിനിമയുടെ യഥാർത്ഥ അവസ്ഥയെക്കുറിച്ച്, ഇടയ്ക്ക് വിന്സെന്റിന് വേണ്ടി പെണ്ണ് തപ്പാനിറങ്ങിയ അബു സലിം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഡയലോഗായി രചയിതാവ് കൂടിയായ സംവിധായകൻ പറയിപ്പിച്ചിട്ടുണ്ട് . കാണേണ്ടവർക്ക് നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്തു തുടങ്ങിയിട്ടുണ്ട്

You May Also Like

ഭ്രമയുഗം പോലെ തന്നെ പുറം കാഴ്ചയിൽ ‘സാധാരണം’ എന്ന് തോന്നിക്കുന്ന, എന്നാൽ ആഴത്തിൽ ചിന്തിക്കുമ്പോൾ ഒരുപാട് അർത്ഥതലങ്ങളുള്ള സംഭാഷണങ്ങളും രംഗങ്ങളും

Jaseem Jazi ഭ്രമയുഗം നൽകിയ കിക്കിറങ്ങും മുന്നേ ‘ദി ലൈറ്റ്ഹൗസ്’ ഒന്നൂടെ കണ്ടു. ഹോളിവുഡ് ഹൊററിന്റെ…

സത്യൻ അന്തിക്കാടിന്റെ പ്രിയ നായികമാർ

Faizal Jithuu Jithuu മലയാളികളുടെ ജനപ്രിയ സംവിധായകനാണ് സത്യൻ അന്തിക്കാട് . ഞാൻ ഇവിടെ പറയാൻ…

ഇതിൽക്കൂടുതൽ ജാഡയിടാൻ എന്നെ നിർബന്ധിക്കരുത് പ്ലീസ്

ടോവിനോ തോമസിനേയും കല്യാണിയേയും പ്രധാനകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന തല്ലുമാല ഈ മാസം 12-നാണ്…

തന്റെ ശൈശവകാലത്തു കുടുംബമുപേക്ഷിച്ചു പോയ അച്ഛന്റെ അന്ത്യാഭിലാഷം മകൻ നിറവേറ്റുമോ ?

മലയാള സിനിമയിൽ ഒരുകാലത്ത് നിറസാന്നിധ്യമായിരുന്നു നടൻ ടി പി മാധവൻ.ഹാസ്യ കഥാപാത്രങ്ങളും സീരിയസ് വേഷങ്ങളും എല്ലാം…