Vani Jayate

എന്തൊക്കെയോ എവിടെയൊക്കെയോ നല്ല കുറെ സ്പാർക്ക്സ് ഉള്ള ഒരു സിനിമയാണ് രജനി. പക്ഷെ എല്ലാം തുന്നി ചേർക്കുന്നതിൽ ഒരു പാട് പിഴവുകളും. സ്മൂത്ത് ആയ ഒരു ഫ്ലോ ഇല്ലാത്ത രീതിയിൽ പോവുന്ന ഒരു ആഖ്യാനമാണ് മറ്റുള്ള എല്ലാ ഘടകങ്ങളും കൊണ്ട് വന്ന മേന്മകൾക്ക് വേണ്ടത്ര ഒരു ഇമ്പാക്റ്റ് കിട്ടാഞ്ഞത് എന്ന് വേണമെങ്കിൽ പറയാം. പലയിടത്തും ഒരു സീനിൽ നിന്നും മറ്റൊരു സീനിലേക്ക് പ്രവേശിക്കുമ്പോൾ ഗ്യാപ്പുകൾ വന്ന പോലെ തോന്നും. ആ ഒരു അപൂർണ്ണത കൊണ്ട് മാത്രം ആസ്വാദനത്തിൽ ഒരു തൃപ്തിയില്ലാമ ബാക്കിവെയ്ക്കുന്നു. വലിയ പ്രമോഷനൊന്നും കൂടാതെ വന്നു പോയ സിനിമയാണ് രജനി. രണ്ടു ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്തതായിട്ടാണ് അറിയാൻ കഴിഞ്ഞത്. ഏറെക്കുറെ മുഴുവനായും ചെന്നൈയുടെ പശ്ചാത്തലത്തിൽ ആയതു കൊണ്ട് സംഭാഷണങ്ങളിൽ ഏറിയ പങ്കും തമിഴാണ്. തുടക്കത്തിലേ പോക്ക് കാണുമ്പോൾ ഒരു ഹൊറർ മൂഡൊക്കെ സൃഷ്ടിക്കുന്നുണ്ടെങ്കിലും പിന്നീട് അവിടെ നിന്നും പൂർണ്ണമായി ഒരു ഇൻവെസ്റിഗേറ്റിവ് ത്രില്ലർ സ്വഭാവം കൈവരികയാണ്.

ഒരു രാത്രിയിൽ വഴിയരികിൽ വെച്ച് പെട്രോൾ തീർന്നു പോയി നിശ്ചലമായ കാറിൽ നിന്നും പെട്രോൾ വാങ്ങാൻ ഇറങ്ങുന്ന ഭർത്താവിനെയും കാത്തിരിക്കുന്ന ഗൗരിയിൽ നിന്നാണ് തുടങ്ങുന്നത്. ഒരു ചെറിയ മയക്കത്തിലേക്ക് വീഴാൻ ഒരുങ്ങുന്ന ഗൗരിയെ ഞെട്ടിപ്പിച്ചു എന്തോ കാറിനു മുകളിലേക്ക് വീഴുന്ന ശബ്ദം ഉണർത്തുകയാണ്. ഗൗരിയുടെ ഭർത്താവ് അഭിജീത്തിന്റെ ദാരുണമായ കൊലപാതകത്തിന്റെ ഞെട്ടലിൽ അവളെ ആശ്വസിപ്പിക്കുവാൻ അവരുടെ സഹോദരൻ നവീൻ എത്തുന്നു. പിന്നീട് അശ്വിൻ കുമാർ അവതരിപ്പിക്കുന്ന പോൾ ശെൽവരാജ് എന്ന ഉദ്യോഗസ്ഥൻ ആ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ ഇറങ്ങുന്നു. അതിന് സമാന്തരമായി നവീനും. ഇരുവരുടെയും അന്വേഷണങ്ങൾക്കിടയിൽ പലയിടങ്ങളിൽ അവർക്ക് രജനി എന്ന് പേരുള്ള ഒരു ദുരൂഹമായ സ്ത്രീ കഥാപാത്രം കയറി വരുന്നു. ആരാണ് രജനിയെന്നും അഭിജീത്തിന്റെ കൊലപാതകവുമായി രജനിയ്ക്കുള്ള ബന്ധം എന്താണെന്നുള്ള ആകാംക്ഷ വളർത്തിക്കൊണ്ടാണ് പിന്നീട് മുന്നോട്ട് നീങ്ങുന്നത്.

ഇരുട്ടിന്റെ പശ്ചാത്തലമാണ് മിക്കവാറുമൊക്കെ വിനിൽ സക്കറിയ കഥ പറയാൻ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒറ്റിറ്റി വ്യൂവിങ്ങിന്റെ വിഷ്വൽ ഗ്രാമറിന് ഇണങ്ങുന്നതായിരുന്നില്ല. കഥ പറയാൻ പശ്ചാത്തല സംഗീതത്തെ കാര്യമായി ആശ്രയിച്ചിട്ടുമുണ്ട്. ചില ഇടങ്ങളിൽ ഒക്കെ നല്ല ഫീൽ നൽകാൻ സഹായിച്ചിട്ടുള്ള പശ്ചാത്തല സംഗീതമാവട്ടെ മറ്റു ചിലയിടങ്ങളിൽ വളരെ ലൗഡ് ആയി തോന്നിപ്പിച്ചു. ട്രാൻസിന്റെ തിരക്കഥ എഴുതിയ വിൻസന്റ് വടക്കന്റെതാണ് ഇതിന്റെ തിരക്കഥയും. വലിയ അച്ചടക്കമൊന്നും ഇല്ലാത്ത രീതിയിലാണ് തിരക്കഥ രചിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ സിനിമയുടെ പേസിങ്ങിനെ ബാധിക്കുന്ന അനാവശ്യമായ പല സീനുകളും രജനിയിലുണ്ട്. അതെ സമയം കഥാപാത്രങ്ങൾ തമ്മിലുള്ള റിലേഷന്ഷിപ്പിന്റെ ഡെപ്ത്ത് എസ്റ്റാബ്ലിഷ്‌ ചെയ്യാനുള്ള ശ്രമങ്ങൾ കാര്യമായി നടത്തിയിട്ടുമില്ല. നവീനിന്റെ കഥാപാത്രത്തോട് എമ്പതി തോന്നാൻ പ്രേക്ഷകർക്ക് ബുദ്ധിമുട്ടാണ്. അത് ഒരു പങ്ക് ആഴമില്ലാത്ത രചനയുടെയും മറ്റൊരു പങ്ക് കാളിദാസിന്റെ ഉറക്കം തൂങ്ങിയ അഭിനയത്തിന്റെയുമാണ്.. പോലീസ് അന്വേഷണവും ഒരു തണുപ്പൻ മട്ടിലാണ് കാണിക്കുന്നത്.

സൈജു കുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക ജോൺ, ശ്രീകാന്ത് മുരളി, തമിഴ് നടൻ കരുണാകരൻ, അശ്വിൻ കുമാർ മുതൽ ഒരു രംഗത്ത് മാത്രം പ്രത്യക്ഷപ്പെട്ട ലക്ഷ്മി ഗോപാലസ്വാമി വരെയുള്ള താരങ്ങൾക്കാർക്കും കാര്യമായി ഒന്നും ചെയ്യാനുള്ള വേഷങ്ങളില്ല. രജനിയുടെ വേഷത്തിൽ വന്നവർക്കും അവസാനത്തെ ഭാഗത്ത് മാത്രമേ എന്തെങ്കിലും പെർഫോം ചെയ്യാൻ കഴിയുന്നുള്ളൂ. പൊതുവെ പറയുകയാണെങ്കിൽ സബ്സ്റ്റൻസും സ്റ്റൈലും ഉണ്ടായിട്ടും അത് കൂട്ടിയിണക്കി കൊണ്ട് പോവുന്നതിലുള്ള പിഴവുകളുടെ രക്തസാക്ഷി ആവുകയാണ് ആസ്വാദനം … വിനില് നല്ല സിനിമ എടുക്കാൻ ഉള്ള ടാലെന്റ്റ് ഉണ്ട് എന്ന തിരിച്ചറിവ് മാത്രമായാണ് ബാക്കിയാവുന്നത്. രജനി ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു .

You May Also Like

കെജിഎഫിനെ വീഴ്ത്തണമെങ്കിൽ അതിനി ഒരാളുടെ സിനിമയ്‌ക്കേ സാധിക്കു, കുറിപ്പ് വായിക്കാം

ചരിത്രം സൃഷ്ട്ടിച്ചു മുന്നേറുന്ന കെജിഎഫ് ഇന്ത്യയ്ക്ക് അകത്തും പുറത്തും സാൻഡൽ വുഡ് ഇന്ഡസ്ട്രിക്ക് നൽകുന്ന പേരും…

ബസിൽ തന്നെ ശല്യപ്പെടുത്തിയവനെ കയ്യോടെ പിടികൂടിയ നന്ദിത മസ്താനിയുടെ ഗ്ളാമർ വീഡിയോസ്

ബസിൽ തന്നെ ശല്യപ്പെടുത്തിയവനെ കയ്യോടെ പിടികൂടിയത് താരമാണ് നന്ദിത ശങ്കരൻ എന്ന നന്ദിത മസ്താനി.കേരളത്തിലെ അറിയപ്പെടുന്ന…

സണ്ണിലിയോൺ നൃത്തച്ചുവടുകൾ വയ്ക്കുന്ന ചിത്രത്തിൽ ശ്രീശാന്ത് ഗായകൻ

ശ്രീശാന്ത് ഒരു ക്രിക്കറ്റ് താരവും അഭിനേതാവും ആണ് . എന്നാൽ ഇതിനൊക്കെ പുറമെ അദ്ദേഹം അദ്ദേഹം…

സ്ലോ മോഷന്റെ കാര്യത്തിൽ അമൽ നീരദിനെ കളിയാക്കിയിട്ടുള്ളവർ ഉറപ്പായും കാണേണ്ട ഒരു പടമാണ്

എഴുതിയത് Sanuj Suseelan സ്ലോ മോഷനിൽ സിനിമ പിടിക്കുന്നതിന് ഏറ്റവും കൂടുതൽ പഴി കേട്ടിട്ടുള്ളയാളാണ് അമൽ…