Vani Jayate

കുട്ടിക്കാലത്ത് ഇഷ്ടപ്പെട്ടിരുന്ന ഹോളിവുഡ് സിനിമകളിൽ ലീതാൾ വെപ്പൺ, ടാങ്കോ ആൻഡ് കാഷ്, 48 അവേഴ്സ് തുടങ്ങിയ ബഡി കോപ്പ് തട്ടുപൊളിപ്പൻ സിനിമകളായിരുന്നു. വ്യത്യസ്ത സ്വഭാവക്കാരായ രണ്ടു പോലീസ് ഓഫീസർമാരുടെ ഒരു പെയർ വരുന്ന ആക്ഷൻ സിനിമകൾ. ആ ഒരു ഹരത്തിലിരിക്കുന്ന കാലത്താണ് വ്യൂഹം വന്നത്. രഘുവരന്റെ അക്കാലത്തെ ഇമേജ് ഒക്കെ വെച്ച് അദ്ദേഹത്തെ ഹീറോ ആയി കാസ്റ്റ് ചെയ്യുന്നത് വലിയ റിസ്കായിരുന്നു. കൂടെ ബഡ്ഢിയായി സുകുമാരൻ.. ഇരുവരെയും വെച്ചൊരു ആക്ഷൻ മൂവി. പക്ഷെ രഘുവരനോട് കട്ടയ്ക്ക് നിൽക്കുന്ന വില്ലന്മാർ ആയിരുന്നു ക്യാപ്റ്റൻ രാജുവും ബാബു ആന്റണിയും. എന്നാൽ ഒരു കൗതുകത്തിനപ്പുറം അക്കാലത്ത് വളരെ വ്യത്യസ്തമായ ഒരു വിഷ്വൽ ഫീലായിരുന്നു വ്യൂഹത്തിന്.

ടീ പോട്ടിൽ നിന്നും കപ്പിലേക്ക് ചായ പകരുന്നതിന്റെത് പോലെ അതുവരെ കാണാത്ത തരത്തിലുള്ള ക്ളോസ് അപ്പ് ഷോട്ടുകൾ. വ്യത്യസ്തമായ ലൈറ്റ് പാറ്റേണുകൾ, ഫ്രെയിം കമ്പോസിഷൻ… ഒരു ഹോളിവുഡ് ഫീലിനോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമയായി തോന്നി വ്യൂഹം. അക്കാലത്ത് മലയാളത്തിൽ അത്തരത്തിലുള്ള ചടുലമായ രീതിയിൽ പറഞ്ഞു പോയിരുന്ന ഒരു സിനിമ വന്നിട്ടില്ല. സാബ് ജോണിന്റെ സ്ക്രിപ്റ്റും സന്തോഷ് ശിവന്റെ ക്യാമറയും … അതായിരുന്നു സംഗീത് ശിവന്റെ അരങ്ങേറ്റ ചിത്രം. ലീതാൾ വേപ്പന്റെ മലയാളീകരണം ആയിരുന്നത്.

പിന്നെ ഗോൾഡൻ ചൈൽഡ് എന്ന എഡ്ഡി മർഫിയുടെ ഹിറ്റ് സിനിമയെ യോദ്ധയാക്കിയപ്പോൾ അത് വെറും ഈച്ചക്കോപ്പി ആയിരുന്നില്ല. ലാലും ജഗതിയും മത്സരിച്ചഭിനയിച്ച ശശിധരൻ ആറാട്ടുവഴി എഴുതിവെച്ച ആദ്യഭാഗത്തെ കോമഡിയും രണ്ടാം ഭാഗത്തെ നേപ്പാളിന്റെ ദൃശ്യപൊലിമയിൽ പറഞ്ഞ ഗംഭീര ആക്ഷൻ അഡ്വെഞ്ചറുമൊക്കെ, അന്ന് തീയറ്ററിൽ തുണ ആയില്ലെങ്കിലും.. ഇന്ന് പ്രേക്ഷകർ ഏറ്റെടുത്തു. എആർ റഹ്‌മാൻ റോജയുടെ ചൂടോടെ മലയാളത്തിൽ വന്ന സിനിമയും അതായിരുന്നു… പിന്നെ ഫ്യുജിറ്റിവിനെ അധികരിച്ചു വന്ന നിർണ്ണയവും, ഗന്ധർവവും വേറിട്ട് നിന്നത് അക്കാലത്ത് പുതുമയായിരുന്ന ദൃശ്യ ചാരുത കൊണ്ടായിരുന്നു.

പിന്നീട് ഹിന്ദിയിലേക്ക് ചുവടു മാറിയെങ്കിലും മികച്ച ആ പഴയ ഫോമിന് ഒപ്പമെത്താൻ കഴിയുന്ന സിനിമകൾ അധികം ഉണ്ടായിട്ടില്ല. സണ്ണി ഡിയോളിനെ വെച്ചുള്ള സോർ തരക്കേടില്ലാത്ത ഒരു ആക്ഷൻ മൂവി ആയിരുന്നെനിക്കിലും പിന്നീടങ്ങോട്ട് ശ്രദ്ധേയമായ സിനിമകൾക്ക് അദ്ദേഹത്തിന്റ കയ്യൊപ്പ് പതിഞ്ഞിരുന്നില്ല. രണ്ടാം നിര താരങ്ങളെ വെച്ചുള്ള മലയാളം സിനിമകളുടെ റീമെയ്ക്കുകളും ചില സെക്സ് കോമഡികളും ഒക്കെയായി ഒതുങ്ങി. അവസാനം രോമാഞ്ചത്തിന്റെ റീമേയ്ക്ക് ശ്രേയസ് താൽപ്പടെയെ ഒക്കെ വെച്ച് പോസ്റ്റർ കണ്ടപ്പോൾ തലയിൽ കൈവെച്ചു. ഇങ്ങനെയൊക്കെ പറഞ്ഞാലും ആദ്യ രണ്ടു സിനിമകളുടെയും മികവുറ്റ ക്രാഫ്റ്റിന്റെ പേരിൽ സംഗീത് ശിവൻ എന്നെന്നും ഓർമ്മിക്കപ്പെടും. സദ്ഗതി.. ആദരാഞ്ജലികൾ

You May Also Like

‘ആദ്യത്തെ പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമ’ എന്ന വിശേഷണത്തോടെ ഹനുമാന്റെ ടീസർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

തേജ സജ്ജ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമായ ഹനുമാന്റെ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും വേർപിരിയുകയാണോ, രാജ് കുന്ദ്രയുടെ പോസ്റ്റ് ഇങ്ങനെ

ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയാണ് ഈ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ഇരുവരും ബോളിവുഡിന്റെ…

സ്വീറ്റി ഷെട്ടി അഥവാ അനുഷ്‍ക ഷെട്ടി 

Akash Nair സ്വീറ്റി ഷെട്ടി അഥവാ അനുഷ്‍ക ഷെട്ടി  Mollywood entry ഒറ്റക്കൊമ്പൻ ….♥️ പേരുപോലെ…

80 – കളിൽ കേരളത്തിൽ ഏറ്റവുമധികം ജനപ്രീതിയുളള അന്യഭാഷാ താരങ്ങളിൽ ഒരാളായിരുന്നു കർണ്ണാടകയിലെ സൂപ്പർതാരമായ അംബരീഷ്

Roy VT : അംബരീഷ് 80 – കളിൽ കേരളത്തിൽ ഏറ്റവുമധികം ജനപ്രീതിയുളള അന്യഭാഷാ താരങ്ങളിൽ…