സോമന്റെ കാതിപ്പൂട…

Vani Jayate

പ്രകൃതി, ജൈവം.. എന്നൊക്കെ പേരിട്ട് റിഗ്രസീവ് ആയ പല അജണ്ടകളും വർണ്ണക്കടലാസ്സിൽ പൊതിഞ്ഞു കൊണ്ട് വന്നു മുന്നിൽ വെയ്ക്കുന്ന ഒരു സിനിമയാണ് സോമന്റെ കൃതാവ്. എവിടെ അതിർത്തികൾ വരയ്ക്കണം എന്നറിയാതെ ഉഴറുന്ന ഒരു തിരക്കഥ. ചിരിപ്പിക്കാനുള്ള ശ്രമങ്ങൾ ഇടയ്ക്കൊക്കെ വിജയം കാണുന്നുണ്ട് എന്ന് സമ്മതിക്കാമെങ്കിലും കൂടുതലും മൊത്തത്തിൽ മൂരാച്ചിയായ നായക കഥാപാത്രത്തിന്റെ വികല സൃഷ്ടി കൊണ്ട് വെറുപ്പിച്ചു കളഞ്ഞു. തമിഴന്മാർ എൽസിയുവും എംസിയുവുമൊക്കെ ഉണ്ടാക്കി വിടുമ്പോൾ നമ്മളത് ഡബ്ള്യുഎയു (വാട്ട്സ്ആപ്പ് യുണിവേഴ്‌സ്) ആണ് അവലംബിക്കുന്നത്. അതുകൊണ്ട് തന്നെ ആ സന്ദേശങ്ങൾ അപകടകരവുമാണ്. അതിനുമപ്പുറം ഇഷ്ടപ്പെടുന്നവർക്ക് കുളിർമയുള്ള നാടൻ കാഴ്ചകളും, കുറച്ചു പൊടി തമാശകളും ഒക്കെ ആസ്വദിക്കാം, എന്ന് മാത്രം. കുട്ടിക്ക് പ്രാഥമിക വിദ്യാഭ്യാസം നിഷേധിക്കുക. വീട്ടിൽ പ്രസവിക്കാൻ ഭാര്യയെ നിർബന്ധിതയാക്കുക തുടങ്ങിയ കാലഹരണപ്പെട്ടതും അപകടകരമായതുമായ പ്രമാണങ്ങൾക്കുമപ്പുറം ഏവിയൻ ഫ്ലൂ ബാധിച്ച താറാവുകളെ കൊല്ലാതെ, ബിരിയാണി വെച്ച് വിളമ്പാൻ ശ്രമം നടത്തുക എന്നത് പോലുള്ള തെമ്മാടിത്തരങ്ങൾ കൂടി നായകനെക്കൊണ്ട് ചെയ്യിച്ച് എയറിൽ വിടുന്നുണ്ട്.

സിനിമയിൽ വരുന്ന മിക്ക കഥാപാത്രങ്ങൾക്കും മനോനിലയിൽ കാര്യമായ തകരാറുള്ള പോലെയാണ് സംസാരവും പ്രവർത്തിയും. തിരക്കഥയിലെ ലോജിക്കില്ലായ്മ കൊണ്ട് പല സീനുകളും കഥാപാത്രങ്ങളും അൺ ഇന്റെൻഷനൽ കോമഡി ആയി മാറുന്നുണ്ട്. വിനയ് ഫോർട്ട് തന്റെ സമാനമായി നിരവധി വേഷപ്പകർച്ചകളിൽ ഒന്നായി ശ്രീനിവാ .. സോറി സോമനെ അവതരിപ്പിച്ചിട്ടുണ്ട്. ദേവനന്ദ ഒരിക്കൽക്കൂടി തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്നുണ്ട്. ഒരസാമാന്യ പൊട്ടൻഷ്യൽ ഉള്ള ബാലതാരമാണ് ആ കുഞ്. മലയാള സിനിമയിൽ ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങളെ കൊണ്ടുവരുമ്പോൾ ഇന്ന് നമുക്ക് ഒടുവിലും, മാമുക്കോയയും, ശങ്കരാടിയും ഇന്നസെന്റും ഒന്നും ഇല്ലെന്ന് തിരിച്ചറിയുന്ന തരത്തിലാണ് പുതിയ നടന്മാരുടെ പ്രകടനം. സോമന്റെ കൃതാവ് – ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നുണ്ട്

You May Also Like

വിജയ് സേതുപതി നായകനായ ‘ഡിഎസ്‍പി’ യുടെ ട്രെയിലര്‍ പുറത്തുവിട്ടു

വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രമാണ് ‘ഡിഎസ്‍പി’.പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. അനുകീര്‍ത്തി…

‘ഗാന്ധി ഗോഡ്സെ ഏക് യുദ്ധ്’ മോഷൻ പോസ്റ്റർ

‘ഗാന്ധി ഗോഡ്സെ ഏക് യുദ്ധ്’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. മഹാത്മ ഗാന്ധിയുടെയും…

വിവാഹം കഴിഞ്ഞ് ഭാര്യയും ഭർത്താവും രണ്ടു ധ്രുവങ്ങളിൽ എന്നപോലെ കഴിഞ്ഞാലോ… ‘ഒറ്റമരം’ ആ കഥ പറയുന്നു

ഒറ്റമരം സിനിമ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു വിവാഹം കഴിഞ്ഞ് ഭാര്യയും ഭർത്താവും…

‘വെളുത്ത മധുരം’, 13-ന് തീയേറ്ററിലേക്ക്, ശ്വേതമേനോൻ ‘ആക്ടിവിസ്റ്റ് മീര’

വെളുത്ത മധുരം, 13-ന് തീയേറ്ററിലേക്ക് സമൂഹത്തിലെ കൊടും വിഷങ്ങൾക്കെതിരെ ശക്തമായ മെസേജുമായി എത്തുകയാണ് വെളുത്ത മധുരം…