Vani Jayate

ഇക്കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യൻ സിനിമകളിൽ (മലയാള സിനിമ എന്ന വട്ടത്തിൽ ഒതുക്കുന്നില്ല) ഇറങ്ങുന്നവ ഏറെയും ത്രില്ലറുകളാണ്. ക്രൈമും വയലൻസുമൊക്കെ നിർലോഭം, ഒരു സാധാരണക്കാരന്റെ സംവേദനക്ഷമതയുടെ സീമകൾക്കുമപ്പുറം കവിയുന്ന തരത്തിലാണ് അവയിലേറെയും ചിത്രീകരിക്കപ്പെടുന്നത്. സെക്ഷ്വൽ വയലൻസൊക്കെ കാണിക്കുമ്പോൾ മിനിറ്റുകളോളം നീളുന്ന ജുഗുപ്സ ഉളവാക്കുന്ന രംഗങ്ങൾ ആണ് തിരശ്ശീലയിൽ എത്തിയിരുന്നത്. ആക്ഷന്റെ പേരിൽ മനം ചെടിപ്പിക്കുന്ന, ചോര തിരിക്കുന്ന കൊടും വയലൻസ് പകർത്തി വെയ്ക്കുന്നു. മേമ്പൊടിയായി ആസ്വദിച്ചു നടക്കുന്ന സമൂഹ മദ്യപാനത്തിന്റെ ലഹരിയുടെ ആഘോഷങ്ങൾ…. അതുകൊണ്ട് തന്നെ കുടുംബങ്ങൾക്ക് സിനിമ കാണാൻ പോവുമ്പോൾ തല കുമ്പിട്ടിരിക്കേണ്ട, കണ്ണടയ്‌ക്കേണ്ട നിരവധി മുഹൂർത്തങ്ങൾ കാണും. അതുകൊണ്ട് തന്നെ തീയറ്ററുകൾ യുവാക്കളുടെ മാത്രം കൂടാരമായി മാറിയ കാഴ്ചയാണ് നമ്മൾ കണ്ടത്.

ഗരുഡനും ആ ഴോണ്റെയിൽ പെട്ടത് തന്നെയാണ്. പക്ഷെ അവയിൽ ഒന്നും കാണാത്ത ഒരു പ്രത്യേകത ഗരുഡനിൽ ഉണ്ട്. ഇനി മുൻ പറഞ്ഞ എല്ലാ കാര്യങ്ങൾക്കും വകുപ്പുള്ള ഒരു ഘടനയാണ് ഗരുഡനിൽ ഉള്ളത്. എന്നാൽ അരുൺ വർമ്മയും, മിഥുൻ മാനുവൽ തോമസും, ജിനീഷും ചേർന്ന് വളരെ ഉത്തരവാദിത്ത ബോധത്തോടെയാണ് കൈകാര്യം ചെയ്തിട്ടുള്ളത്. സെക്ഷ്വൽ വയലൻസ് നടക്കുമ്പോൾ ഒരു രീതിയിലും അതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്താതെയാണ് ചിത്രീകരിച്ചിട്ടുള്ളത്. ആക്ഷൻ സീക്വൻസുകൾ ആകട്ടെ, അത് അത്യാവശ്യം വേണ്ട ഒന്നായിട്ട് കൂടി അത് ഫിലിം ചെയ്യുമ്പോൾ അതീവ മിതത്വം പാലിച്ചിട്ടുണ്ട്. ഇനി സിനിമയിൽ അങ്ങോളമിങ്ങോളമുള്ള മദ്യപാന രംഗങ്ങൾ, ഒരെണ്ണം പോലും ആകര്ഷകമായിട്ടല്ല എടുത്തിട്ടുള്ളത്.

സിനിമ കാണാൻ കുടുംബങ്ങൾ കേറുന്നില്ലെന്ന പരാതിയുമായി നടക്കുന്ന ഫിലിം മേക്കർമാർ പലപ്പോഴും തങ്ങൾ എന്റർടൈൻമെന്റിന്റെ പേരിൽ എടുത്തു വെയ്ക്കുന്ന രംഗങ്ങൾ എത്ര മാത്രം പല പ്രായങ്ങളിലുള്ള പ്രേക്ഷകർക്ക് അഭിലഷണീയമായിരുന്നെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? അവിടെയാണ് പക്വതയുള്ള ഈ ഫിലിം മേക്കർമാർക്ക് എഴുന്നേറ്റ് നിന്ന് കയ്യടിക്കാൻ നോക്കുന്നത്. രക്തരൂഷിതമായ, ജുഗുപ്സാവഹമായ രംഗങ്ങളും, റിപ്പൾസീവായ ചിത്രീകരണങ്ങളും ഒഴിവാക്കിയും ക്രൈം ത്രില്ലറുകൾ ഉണ്ടാക്കാം എന്ന് പുതിയ തലമുറയിലെ ഫിലിം മേക്കർമാർക്ക് സ്പഷ്ടമായി പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. കണ്ടു പഠിക്ക്

You May Also Like

യുവാക്കളുടെ ഹൃദയം കവർന്ന് അനുപമ പരമേശ്വരന്റെ ഗ്ലാമർ ചിത്രങ്ങൾ

2015ൽ പുറത്തിറങ്ങിയ അൽഫോൺസ് പുത്രന്റെ കൾട്ട് ക്ലാസിക് റൊമാൻസ് ചിത്രമായ പ്രേമം എന്ന സിനിമയിൽ അഭിനയിച്ചതിന്…

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ് ഇന്നത്തെ പ്രധാന…

പ്രണയത്തിന്റെയും നഷ്ടത്തിന്റെയും വീണ്ടും കണ്ടെത്തിയ കുടുംബ രഹസ്യങ്ങളുടെയും ഒരു യാത്ര: പൂക്കാലം മെയ് 19 മുതൽ Disney+ Hotstar-ൽ

പ്രണയത്തിന്റെയും നഷ്ടത്തിന്റെയും വീണ്ടും കണ്ടെത്തിയ കുടുംബ രഹസ്യങ്ങളുടെയും ഒരു യാത്ര: പൂക്കാലം മെയ് 19 മുതൽ…

അർച്ചന കവിയോട് പോലീസുകാർ ചെയ്തത്

അർച്ചന കവിയോട് പോലീസുകാർ ചെയ്തത്. Sreekumar Gopal · അർച്ചന കവിയോട് പോലീസുകാർ ചെയ്തത് സദാചാര…