ബോളിവുഡ് താരം വാണി കപൂറിന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു. രൺബീർ കപൂറിനൊപ്പം വാണി അഭിനയിച്ച ഷംഷേര എന്ന ചിത്രത്തിന്റെ ട്രെയിലറും ടീസറും പാട്ടുകളും പുറത്തുവന്നതോടെയാണ് വാണി കപൂറിന്റെ താരപദവി ഏറെ വർദ്ധിച്ചത്. ഷംഷേരയിൽ അഭിനയിക്കുന്നതിനായി ശരീരഭാരം കുറച്ചിരുന്നു. ഇതിന്റെ വ്യത്യാസം തന്റെ മുഖത്തും ഉണ്ടായതായി വാണി കപൂർ പറയുന്നു.2013 ല്‍ ശുദ്ധ് ദേസി റൊമാന്സിലൂടെയായിരുന്നു വാണി കപൂര്‍ ബോളിവുഡില്‍ അരങ്ങേറിയത്. പിന്നാലെ തമിഴ് ചിത്രം ആഹാ കല്യാണത്തിലും അഭിനയിച്ചു. 2019 ലെ ഏറ്റവും വലിയ ഹിറ്റായ വാറിലും നായികയായിരുന്നു.രൺബീർ കപൂറിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ശംഷേരയാണ് വാണി കപൂറിന്റെതായി അവസാനം റിലീസ് ചെയ്ത സിനിമ. സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ എത്തിയത്.
**