‘ശ്രീനാഥ് ഭാസി, ലാൽ, സൈജുക്കുറുപ്പ് ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.

ശ്രീനാഥ് ഭാസി ,ലാൽ, സൈജു ക്കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ലാൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആഗസ്റ്റ് രണ്ട് ബുധനാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണു് നിർമ്മിക്കുന്നത്.

ശ്രീനാഥ് ഭാസിയുടെ അമ്പതാമതു ചിത്രം.

ശ്രീനാഥ് ഭാസി അഭിനയരംഗത്തെത്തിയതിനു ശേഷമുള്ള അമ്പതാമതു ചിത്രം കൂടിയാണിത്. അതിൻ്റെ സന്തോഷം ശ്രീനാഥ് ഭാസി ലൊക്കേഷനിൽ പങ്കുവയ്കുകയുണ്ടായി.

പത്തു വർഷങ്ങൾക്കു ശേഷം വാണി വിശ്വനാഥ്

മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട പത്തു വർഷങ്ങൾക്കു ശേഷം അഭിനയരംഗത്തെത്തുകയാണ് ഈ ചിത്രത്തിലൂടെ,ഈ ചിത്രത്തിലെ അതി നിർണ്ണായകമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് അവതരിപ്പിക്കുന്നത്.

രവീണാ രവി നായിക.

സമീപകാലത്ത് ഏറെ വിജയം നേടിയ മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ്‌ ഈ ചിത്രത്തിലെ നായിക.മലയാളിയായ രവീണ പ്രശസ്ത ഡബ്ബിംഗ് താരം ശ്രീജാ രവിയുടെ മകളാണ്.ടി.ജി.രവി, രാജേഷ് ശർമ്മ ബോബൻ സാമുവൽ,,സാബു ആമി, ജിലു ജോസഫ്, അഭിരാം ,ആൻ്റണി ഏലൂർ അബിൻ ബിനോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.തികഞ്ഞ ഫാമിലി ഡ്രാമയാണ് ഈ ചിത്രമെന്ന് സംവിധായകൻ ജോ ജോർജ് പറഞ്ഞു.മകളെ രക്ഷിക്കാനായി അച്ഛനും ഭർത്താവും നടത്തുന്ന ശ്രമങ്ങളാണ് ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സാഗറിൻ്റെ തിരക്കഥ

കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ… കനകരാജ്യം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സാംറാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ഗാനങ്ങൾ – ഹരി നാരായണൻ.
സംഗീതം -വരുൺ ഉണ്ണി .ഛായാഗ്ദഹണം – സനീഷ് സ്റ്റാൻലി .എഡിറ്റിംഗ്‌ – നൗഫൽ അബ്ദുള്ള.കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യും – ഡിസൈൻ – വിപിൻദാസ്.മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് സത്യ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – അഖിൽ കഴക്കൂട്ടം’, വിഷ്ണു .വിവേക് വിനോദ്.
പ്രൊജക്റ്റ് ഡിസൈൻ – സ്റ്റീഫൻ വല്യാറ.പ്രൊഡക്ഷൻ എക്സികുടീവ്സ് – പി.സി.വർഗീസ്, സുജിത് അയണിക്കൽ .പ്രൊഡക്ഷൻ കൺട്രോളർ-ആൻ്റണി ഏലൂർ.വാഴൂർ ജോസ്.ഫോട്ടോ – ഷിജിൻ രാജ്

Leave a Reply
You May Also Like

ജന്മദിനാശംസകൾ മലൈക അറോറ: ബോളിവുഡിലെ മുൻനിര ഐറ്റം ഗേൾസിൽ മലൈകയുടെ പേര് മുന്നിലാണ്

മുംബൈ – മലൈക അറോറ ഒരു നടിയോ മോഡലോ മാത്രമല്ല, നർത്തകിയും വിജെയും കൂടിയാണ്. ഫാഷൻ…

കമുകറ പുരുഷോത്തമനെ അനുകരിക്കാൻ കഴിയാതെ ട്രോള് വാങ്ങിയ ഒരു പയ്യനുണ്ട്

10 വർഷത്തോളം യുവശക്തി അരവത്തിന്റെ നാടകനടനായി മിമിക്രിയിലൂടെ കോമഡി ഉത്സവം പരിപാടിയിൽ മികച്ച പ്രകടനം നടത്തി…

ഒരലമാരയും രണ്ട് മനുഷ്യരും

ചരിത്രത്തിലെ ഏറ്റവും മികച്ച സർറിയലിസ്റ്റിക് സിനിമകളിലൊന്നാണ് “ആൻ ആൻഡലൂഷ്യൻ ഡോഗ്”(. മനുഷ്യബന്ധങ്ങൾ വെറും കെട്ടുകാഴ്ചകളായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് നാം നിശ്ചയമായും കണ്ടിരിക്കേണ്ട സിനിമയാണിത്

പ്രിയന് പിറന്നാൾ ആശംസകൾ നേർന്ന് അമൃത സുരേഷ്

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നല്ലോ. ജീവിതത്തിലെ…