Entertainment
ചില വരകൾ തെറ്റിക്കുകയോ മുറിക്കുകയോ ചെയ്യരുത് …

Chandran Ramanthali സംവിധാനം ചെയ്ത ‘വര‘ സമൂഹത്തിൽ നാം പാലിക്കേണ്ട ചില സദാചാരബോധങ്ങളുടെ വര തന്നെയാണ്. ആ വര ഒരു അതിരാണ്. അത് ലംഘിക്കപ്പെടുമ്പോൾ പല വിശ്വാസങ്ങളും തകരുകയും പലതും ശിഥിലമാകുകയും ചെയ്യുന്നു. അന്യന്റെ പറമ്പ് അതിക്രമിച്ചുകയറുകയോ അന്യന്റെ സ്വാതന്ത്ര്യത്തിൽ അതിക്രമിച്ചു കയറുകയോ ചെയ്യുന്നപോലെ തന്നെയാണ് സദാചാരലംഘനങ്ങൾ കൊണ്ട് അന്യന്റെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നതും. അതിലുപരി നാം വിശ്വസിച്ച ആൾ തന്നെ നമ്മെ ചതിക്കുമ്പോൾ ഉള്ള മനസിന്റെ വിങ്ങൽ കൂടിയാകുമ്പോൾ വരകൾ ദൃഢമാകുക തന്നെ വേണം എന്ന് ഈ ഷോർട്ട് മൂവി തറപ്പിച്ചുപറയുന്നുണ്ട്.
വരകൾ വളരെ അർത്ഥതലങ്ങൾ പേറുന്നൊരു വാക്കാണ്. അത് കേവലമായൊരു വര എന്നതിലുപരി , നാം എല്ലാത്തിലും പാലിക്കേണ്ടൊരു നിയന്ത്രണത്തിന് സമൂഹമോ നിയമമോ ജീവിതബോധങ്ങളോ കല്പിച്ചിട്ടുള്ള ഒരു അതിർവരമ്പാണ്. വരകൾ മുറിയുമ്പോൾ അല്ലെങ്കിൽ വരകളുടെ താളം തെറ്റുമ്പോൾ ഒരു സമൂഹത്തിന്റെയാകെ താളം തെറ്റുന്നു. തെറ്റിച്ച വരകൾ, അല്ലെങ്കിൽ മുറിഞ്ഞുപോയ വരകൾ ശരിയാക്കാനോ യോജിപ്പിക്കാനോ സാധിച്ചേയ്ക്കാം എന്നാൽ മനസുകളിൽ അവ സൃഷ്ടിക്കുന്ന ആഘാതങ്ങളുടെ പ്രകമ്പന ഗ്രാഫുകളുടെ വരകൾ ഒരിക്കലും പിന്നെ ശരിയാകില്ല. ആശ്വാസങ്ങളുടെ സിപിആർ നൽകിയാൽ പോലും അത് അവതാളത്തിൽ തുടരും.
വര ബൂലോകം ടീവിയിൽ കാണാം > https://boolokam.tv/watch/vara_aoMV4LHJfLBXKkY227.html
രാജ്യങ്ങളുടെ വരകൾ അതിർത്തികൾ കൂടിയാണ്. നമ്മുടെ അതിർത്തികൾ നമ്മളാൽ നിശ്ചയിക്കപ്പെട്ടില്ലെങ്കിലും മറ്റുള്ളവരുടെ വരകൾകൊണ്ട് മാത്രം നമ്മുടെ അതിർത്തിയും നിർണ്ണയിക്കപ്പെടുന്നു . അതിനർത്ഥം സമൂഹം കല്പിക്കുന്ന ജീവിതക്രമങ്ങളിൽ നിന്നും ഒരാൾക്കും അരാജകത്വത്തിന്റെ മാർഗ്ഗം സ്വീകരിച്ചുകൊണ്ട് മാറിനടക്കാൻ ആകില്ല. കാരണം മറ്റുള്ളവരുടെ അതിർത്തിരേഖകൾക്കുള്ളിൽ നമ്മുടെ മാത്രമൊരു രാജ്യം എന്നേ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രം . അതായത് ഇന്ത്യക്കു ഒരു രേഖയില്ലെങ്കിൽ ചൈനയും പാകിസ്ഥാനും ബംഗ്ലദേശും അവരുടെ രേഖ വരച്ചാൽ മതി ഇന്ത്യയുടെ രേഖ താനെ ഉണ്ടായിക്കൊള്ളും എന്ന് അർത്ഥം. അത് ആണ് ഓരോ വ്യക്തിയുടെയും കാര്യം.
vote for vara
എന്നാൽ നിങ്ങൾ രേഖകൾ കൈപ്പറ്റിക്കൊണ്ടുതന്നെ ഒരു പ്രഖ്യാപിത യുദ്ധത്തിന് പുറപ്പെടുന്നില്ല എന്നതുകൊണ്ട് നാലുപേരുടെ മുന്നിലോ നിങ്ങളുടെ പരമാധികാര രാജ്യത്തിലോ നല്ലയാൾ ചമഞ്ഞേക്കാം. അത് നിങ്ങളുടെ ഒളിയുദ്ധങ്ങൾ നാലുപേർ അറിയുന്നതുവരെ മാത്രം തുടരുന്ന ഒന്നാണ്. അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ നിന്നുതന്നെ ചിലർ ഒളിയുദ്ധങ്ങളിൽ ഏർപ്പെടുന്നത് നിങ്ങൾ തിരിച്ചറിയുന്നതുവരെ മാത്രം തുടരുന്ന ഒന്നാണ്. ഇവിടെ ഇത്തരം യുദ്ധങ്ങളിൽ ജയപരാജയങ്ങൾ ഇല്ല. വിശ്വാസം, സദാചാരം ഇവ അനുദിനം വെടിയേറ്റ് വീഴുമ്പോൾ നിങ്ങൾക്ക് പരമ്മോന്നതവീരചക്രം മറ്റാരും ചാർത്തിത്തരാനും പോകുന്നില്ല. നിങ്ങളത് സ്വയം ചാർത്തിയാലും. ഇതെഴുതുമ്പോൾ എന്റെയൊരു സുഹൃത്തായ മനുവിനെയാണ് ഓർമ്മവരുന്നത് .
മനു ഗൾഫിൽ ഒരു അമേരിക്കൻ കമ്പനിയിൽ ജോലിചെയ്യുന്നു. അവിടെ വിദേശവനിതകളുമായുള്ള തന്റെ ലൈംഗികബന്ധങ്ങൾ അവൻ വളരെ വീരകൃത്യമായി തന്നെ പറയാറുമുണ്ട്. ഞാൻ ഒരിക്കൽ ചോദിച്ചു , നിന്റെ ഭാര്യ നാട്ടിലാണല്ലോ…അവൾക്കും വേണ്ടേ നിന്നെപ്പോലെ ഇത്തരം ചില വിനോദങ്ങൾ..അതും വർഷാവർഷം വരുന്ന നിന്നെയും കാത്തിരിക്കുമ്പോൾ ഉള്ള ബോറടിമാറ്റാൻ. അപ്പോൾ അവന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. സ്ത്രീകളെ പുരുഷന്മാരെ പോലെ മേയാൻ വിടാൻ സാധിക്കില്ല. അങ്ങനെ സംഭവിച്ചാൽ കുടുംബം അവതാളത്തിലാകും. എന്നാൽ പുരുഷന്മാർ ഇതൊക്കെ അങ്ങ് അഡ്ജസ്റ്റ് ചെയ്തു പൊക്കോളും എന്ന്…..
നോക്കൂ.. എന്തുമാത്രം പാട്രിയാർക്കി അരച്ചുകലക്കി കുടിച്ചുകൊണ്ടാണ് മനുവിനെ പോലുള്ളവർ സമൂഹത്തിൽ ഛർദ്ദിക്കുന്നത്. തനിക്കാകാം ..തന്റെ ഭാര്യയ്ക്ക് അതൊന്നും പറ്റില്ല. അവൾ വനവാസകാലത്തു ലക്ഷ്മണനെ ഭജിച്ചിരുന്ന ഊർമ്മിളയെ പോലെ പാതിവ്രത്യം കൈവിടാതെ കാന്തനെ ഓർമിച്ചുകൊണ്ടേ ഇരിക്കണമത്രേ. കാന്തന്റെ കൊടിയേറ്റ മഹോത്സവങ്ങൾ അക്കരെ കമ്പക്കെട്ടുകൾ തീർക്കുമ്പോൾ ഇവിടെ ഇങ്ങിക്കരെ രാത്രിയുടെ നിശബ്ദതയിൽ ഭാര്യ വികാരങ്ങൾ കടിച്ചമർത്തി കാന്തനെ ഓർത്തു ഉറങ്ങണമത്രേ. സ്വയംഭോഗം പോലും സദാചാരവിരുദ്ധമായതുകൊണ്ടു എല്ലാ വികാരങ്ങളും ശേഖരിച്ചു ലീവിന് വരുമ്പോൾ തന്നെ സുഖിപ്പിച്ചാൽ മതിയത്രെ.
എലാ വഷളന്മാരായ ആണുങ്ങളും കരുതുന്നത് തങ്ങളുടെ ഭാര്യമാർ ‘ശീലാവതികൾ’ ആകണം എന്നാണു. ശീലാവതി ആണല്ലോ ആർഷഭാരത സംസ്കാരത്തിന്റെ പതിവ്രത്യ റോൾ മോഡൽ. വിവാഹം കഴിക്കുന്നതിൽ പോലുമുണ്ട് ഈ പെണ്ണുപിടിയന്മാരുടെ ഡിമാന്റുകൾ. അചുംബിത കുസുമത്തെ തന്നെ വേണമത്രേ.
വര ബൂലോകം ടീവിയിൽ കാണാം > https://boolokam.tv/watch/vara_aoMV4LHJfLBXKkY227.html
ഞാൻ മുകളിൽ പറഞ്ഞ മനുവിനെ പോലുള്ള സുഹൃത്തുക്കളെ മനസിലാക്കാത്തതാണ് ഈ കഥയിലെ ശേഖരൻ ചെയ്ത തെറ്റ്. താൻ വിശ്വസിച്ച, താൻ ഏറെ സ്നേഹിച്ച സ്വന്തം ഭാര്യയെ തന്നെ തന്റെ സുഹൃത്തായ ഹരി സെക്സിന് വേണ്ടി വിളിക്കുമ്പോൾ… അവന്റെ ഇന്നത്തെ കാമിനി തന്റെ ഭാര്യയാണ് എന്നറിയുമ്പോൾ …താൻ വഞ്ചിക്കപ്പെട്ടു എന്ന് അറിയുമ്പോൾ വെള്ളമൊഴിക്കാതെ മദ്യം അകത്താക്കുന്ന ശേഖരൻ നൊന്തുനീറുന്ന ചില പുരുഷന്മാരുടെ പ്രതീകമാണ്. ഹരിയോ അനുദിനം വരതെറ്റിച്ചുകൊണ്ടു ജീവിക്കുന്ന ഒരു വിടനും . എന്നാലോ അവന്റെ ഭാര്യ ഒരു ശീലാവതി ആണ്. ഹരിയെ സ്നേഹിച്ചു വിശ്വസിച്ചു ജീവിക്കുന്ന ശീലാവതി. ജീവിതത്തിനു ഇങ്ങനെയൊക്കെ ചില വൈരുധ്യം കൂടിയുണ്ട്.
ഒരു തികഞ്ഞ മാന്യന്റെ ഭാര്യ അന്യപുരുഷന്മാർക്കൊപ്പം നടക്കുമ്പോൾ ഒരു തികഞ്ഞ മാന്യയുടെ ഭർത്താവ് അന്യസ്ത്രീകളുമായി കിടക്ക പങ്കിടുന്നു. ഇവിടെ ശേഖരനും ഹരിയുടെ ഭാര്യയും വിശ്വാസത്തിനും സ്നേഹത്തിനും പ്രാധാന്യം കൊടുക്കുന്ന മനുഷ്യരാണ്. നിർഭാഗ്യവശാൽ സമൂഹത്തിലെ വരകൾ അവരിലൂടെ മാത്രം വളയാതെ… വക്രമാകാതെ…ഋജുവായി പോകുന്നു…കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ആ വരയെ നിലനിർത്തേണ്ട ഉത്തരവാദിത്തം ഒരു ശാപംപോലെ അവർക്ക് മാത്രമാകുന്നു.
വരയുടെ സംവിധായൻ Chandran Ramanthali ബൂലോകം ടീവിയോട് സംസാരിക്കുന്നു
“ബേസിക്കലി ഞാൻ ഒരു റൈറ്റർ ആണ് . ഡയറക്ഷൻ മനസ്സിൽ ഉണ്ടായിരുന്നു എന്നുമാത്രം. നമ്മുടെ പയ്യന്നൂർ ഉള്ള സൗഹൃദക്കൂട്ടായ്മയിൽ ഉരുത്തിരിഞ്ഞ ഒരു വിഷയമാണിത്. അതിൽ അഭിനയിച്ചവർ എല്ലാം തന്നെ പ്രാദേശിക നാടകപ്രവർത്തകർ ആണ്. ഞാൻ അവരോട് ഈ ത്രെഡ് പറഞ്ഞു. നമ്മുടെ സമൂഹത്തിൽ

Chandran Ramanthali
നടക്കുന്ന, നടക്കാൻ ഇനിയും സാധ്യതയുള്ള ഒരു വിഷയമാണ് അത്. പുരുഷന്മാർക്ക് എന്തും ആകാം സ്ത്രീകൾക്ക് ഒന്നും പാടില്ല എന്നൊരു പ്രവണത പൊതുവെ സമൂഹത്തിനു ഉണ്ട്. സ്ത്രീകളെ മാത്രം മോശമായി ചിത്രീകരിക്കുക, പുരുഷന്മാർ എന്തുചെയ്താലും അവനെ ആദരിക്കുക … ഈവിധ ഇരട്ടത്താപ്പുകളെ പൊളിച്ചെഴുതുക കൂടിയാണ് നമ്മൾ ഉദ്ദേശിച്ചത്.”
“ഒരു വര എല്ലാത്തിലും ഉണ്ട്. അതിപ്പോൾ സദാചാരത്തിനു് ആയിരുന്നാലും എല്ലാത്തിനും ഉണ്ട്. വരയ്ക്കു അപ്പുറവും ഇപ്പുറവും എന്നതാണ് പ്രമേയം. അങ്ങനെ ഇതൊരു കൂട്ടായ്മയിൽ ഉരുത്തിരിഞ്ഞു വന്നതാണ്. ആരെക്കൊണ്ട് ചെയ്യിക്കണം എന്ന് ചർച്ചവന്നപ്പോൾ ഞാൻ തന്നെ ചെയ്യണം എന്ന അഭിപ്രായം വന്നു. അങ്ങനെ സംവിധാനവും ചെയ്തതാണ്. നമ്മൾ ഇത്തരം വിഷയങ്ങൾ തന്നെയാണ് ചെയുന്നത്. അടുത്തതായി ചെയ്യാൻപോകുന്നതും അങ്ങനെ തന്നെ.”
“വരയ്ക്കു മുൻപ് ‘ഏകം’ എന്നൊരു ഷോർട്ട് മൂവി ചെയ്തു. ഇതെല്ലാം തന്നെ നമ്മുടെ സുഹൃദ്ബന്ധങ്ങളിൽ ..കൂട്ടായ്മകളിൽ നിന്നുകൊണ്ട് ചെയ്യുന്നതാണ്. പിന്നെ അർദ്ധവിരാമം എന്നൊരു ഷോർട്ട് ഫിലിം ചെയ്തു. ഞാൻ സീരിയൽ റൈറ്റർ ആണ്. പത്തുപന്ത്രണ്ടോളം സീരിയലുകൾ എഴുതിയിട്ടുണ്ട്. പിന്നെ മൂന്നു സിനിമ എഴുതിയിട്ടുണ്ട് . എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന അനവധി സുഹൃത്തുക്കൾ എനിക്കുണ്ട്. അവർക്കൊരു പ്ലാറ്റ് ഫോം ഒരുക്കുകകൂടിയാണ് ലക്ഷ്യം. മാത്രമല്ല സീരിയലുകളിൽ നമുക്ക് പറയാൻ പറ്റാത്ത പല ആശയങ്ങളും ഇതിലൂടെ ചെയ്യാൻ സാധിക്കും. ചെറിയ സമയത്തിനുള്ളിൽ ഒരു ആശയം സമൂഹത്തിന് നൽകാൻ പറ്റും . ഷോർട്ട് ഫിലിമിന്റെ ഏറ്റവും വലിയൊരു പ്രത്യേകത അതാണ്.”
അഭിമുഖം ശബ്ദരേഖ
VARA
Production Company: Amritha Creations
Short Film Description: സമകാലീന സാഹചര്യത്തിൽ സംഭവിക്കാവുന്ന വിഷയം.
ചതിക്കപ്പെടുന്നതിൻ്റെ പിന്നാമ്പുറത്തിലേയ്ക്ക്…
Producers (,): Biju Thomas
Directors (,): chandran Ramanthali
Editors (,): Rajeesh Kulangara
Music Credits (,): Jai
Cast Names (,): Venu Kaliyanthil
Babu kishor
Lissy Kadavath
Genres (,): chandranramanthali@gmail.com
Year of Completion: 2021-03-06
2,172 total views, 3 views today