ജുറാസിക് പാർക്ക് സീരീസിലെ ഏറ്റവും പുതിയ ചിത്രമായ ജുറാസിക് വേൾഡ്: ഡൊമിനിയൻ ഒരു മലയാളി താരവും അഭിനയിച്ചിട്ടുണ്ട്, വരദ സേതു. വരദ ഒരു ബ്രിട്ടീഷ് മലയാളിയാണ്. നൗ യു സീ മി 2′, ‘മിഡ് സമ്മർ നൈറ്റ്സ് ഡ്രീം’, ‘സ്ട്രൈക്ക് ബാക്ക്’ തുടങ്ങി അനവധി ഹോളിവുഡ് ചിത്രങ്ങളിലും വരദ വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ ജയരാജ് സംവിധാനം ചെയുന്ന ഉണ്ണിമുകുന്ദൻ ചിത്രമായ ‘പ്രമദവന’ത്തിൽ താരം അഭിനയിക്കുന്നുണ്ട്.
മാധവിക്കുട്ടിയുടെ കഥയെ ആസ്‌പദമാക്കിയുള്ള പ്രണയ ചിത്രമാണ് ‘പ്രമദവനം’. ഉണ്ണിമുകുന്ദനും വരദയ്‌ക്കുമൊപ്പം കൈലാസും ചിത്രത്തിൽ എത്തുന്നു. ഡോ. തമ്പിയാണ് ചിത്രം നിർമ്മിക്കുന്നത്. ബ്രിട്ടനിൽ സെറ്റിലായ ഡോകട്ർ ദമ്പതിമാരുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് വരദ. താരം ആദ്യമായാണ് ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്.