വരാഹം സുരേഷ് ഗോപിയുടെ പുതിയ ചിത്രം

സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമതു ചിത്രത്തിന് വരാഹം എന്നു നാമകരണം ചെയ്തിരിക്കുന്നു ‘ സനൽ വി.ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ്സ് എന്നിവയുടെ ബാനറുകളിൽ വിനീത് ജയ്നും സഞ്ജയ്‌പടിയൂരുമാണ് നിർമ്മിക്കുന്നത് . ഡിസംബർ ഇരുപത്തിരണ്ട് വെള്ളിയാഴ്ച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം അങ്കമാലിക്കടുത്ത് കാലടിയിൽ ആരംഭിച്ചിരുന്നു. സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും.ഗൗതം മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖരായ താരങ്ങളും അണിനിരക്കുന്നുണ്ട്. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
വൈവിദ്ധ്യമാർന്ന ഒരു കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

ഏറെ നിഗൂഢതകൾ നിറഞ്ഞ ഒരു കഥാപാത്രം. ഒരു പക്ഷെ നമ്മുടെ സങ്കൽപ്പങ്ങളിലെ നായക കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ കഥാപാത്രമായിരിക്കും.കഥ – ജിത്തു.കെ.ജയൻ.-മനു സി. കുമാർ. തിരക്കഥ – മനു.സി. കുമാർ. സംഗീതം -രാഹുൽ രാജ്, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളി. എഡിറ്റിംഗ്‌ – മൺസൂർ മുത്തുട്ടി. കലാസംവിധാനം – സുനിൽ.കെ.ജോർജ്, മേക്കപ്പ് – റോണക്സ് സേവ്യർ.കോസ്റ്റും – ഡിസൈൻ – നിസ്സാർ റഹ്മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ –സ്യമന്തക്പ്രദീപ്. അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രേം പുതുപ്പള്ളി.

നിശ്ചല ഛായാഗ്രഹണം -നവീൻ മുരളി.ലൈൻ പ്രൊഡ്യൂസർ -ആര്യൻ സന്തോഷ്.കോ- പ്രൊഡ്യൂസർ – മനോജ് ശ്രീകാന്തഎക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – രാജാസിംഗ്, കൃഷ്ണകുമാർ ‘പ്രൊഡക്ഷൻ കൺട്രോളേഴ്സ് -പൗലോസ് കുറുമുറ്റം,ബിനു മുരളി.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അഭിലാഷ് പൈങ്ങോട്.കൊച്ചി, അങ്കമാലി, പാലക്കാട് എന്നിവിടങ്ങളിലായ) ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. വാഴൂർ ജോസ്.

You May Also Like

പ്രേക്ഷകശ്രദ്ധ നേടുകയാണ് പൂങ്കുഴലിയുടെ ചിത്രങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യലക്ഷ്മി. ഫഹദ് ഫാസിൽ, ആസിഫ് അലി, കാളിദാസ് ജയറാം എന്നിവരുടെ നായിക…

പച്ചമണ്ണിൻ്റെ പാട്ടുമായി ഇ’ ധബാരി ക്യുരു’വിയിലെ ആദ്യ ഗാനം എത്തി

പച്ചമണ്ണിൻ്റെ പാട്ടുമായി ഇ’ ധബാരി ക്യുരു’വിയിലെ ആദ്യ ഗാനം എത്തി പ്രമുഖ സംവിധായകൻ പ്രിയനന്ദനൻ ഒരുക്കിയ…

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിൻറെ ആദ്യ ഷെഡ്യൂൾ ദുബായിയിൽ പൂർത്തിയായി

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിൻറെ ആദ്യ ഷെഡ്യൂൾ ദുബായിയിൽ പൂർത്തിയായി നിവിൻ പോളിയെ നായകനാക്കി…

ഈ സിനിമ കാണാൻ തുടങ്ങിയാൽ നിങ്ങൾ നിർത്തില്ല

Vishnu B Vzkl സിനിമാ പരിചയം Goynar Baksho (2013) സ്വാതന്ത്ര്യത്തിനു മുമ്പ് കിഴക്കൻ ബംഗാളിലെ…