അവരുടെ ആവശ്യ പ്രകാരം കിടന്ന് കൊടുത്താല്‍ സിനിമയില്‍ അവസരം ഒരിക്കലും കുറയില്ലെന്ന് ശരത്കുമാറിന്റെ മകൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
273 VIEWS

തമിഴ്, മലയാളം, കന്നട ചലച്ചിത്രരംഗത്ത് ശോഭിക്കുന്ന അഭിനേത്രിയാണ് വരലക്ഷ്മി ശരത്കുമാർ തമിഴ് ചലച്ചിത്ര നടനായ ആർ. ശരത്കുമാറിന്റെയും ഛായയുടെയും മകളായി 1985 മാർച്ച് 5 – ന് വരലക്ഷ്മി ജനിച്ചു. ശരത്കുമാറിന്റെ നാലു മക്കളിൽ ഏറ്റവും മൂത്ത മകളാണ് വരലക്ഷ്മി. ഛായയുടെ മറ്റൊരു മകളായ പൂജ, തമിഴ് ചലച്ചിത്രനടി രാധികയുടെയും ശരത്കുമാറിന്റെയും മക്കളായ രാഹുൽ, റയാൻ ഹാർഡി എന്നിവരാണ് സഹോദരങ്ങൾ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചെന്നൈയിലെ ഹിന്ദുസ്ഥാൻ ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്നും മൈക്രോബയോളജിയിൽ ബിരുദവും എഡിൻബർഗ് സർവകലാശാലയിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനുശേഷം നടിയാകുന്നതിനു മുൻപ് മുംബൈയിലെ അനുപം ഖേറിന്റെ ആക്ടിങ് സ്കൂളിലും പരിശീലനം നേടുകയുണ്ടായി

2012 – ൽ പുറത്തിറങ്ങിയ പോടാ പോടീ എന്ന തമിഴ് ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചലച്ചിത്രത്തിൽ ലണ്ടനിൽ പ്രവർത്തിക്കുന്ന ഒരു നർത്തകിയുടെ വേഷമാണ് അവതരിപ്പിച്ചത്. എന്നാല്‍ അച്ഛന്‍ ഒരു താരം ആയത് കൊണ്ട് അതില്‍ തനിക്ക് ഒരു ഗുണവും ഇല്ല എന്നാണ് നടി പറയുന്നത്. ഇപ്പോള്‍ ഇതാ സിനിമയില്‍ താരങ്ങള്‍ നേടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറച്ചു വെളിപ്പെടുത്തുകയാണ് നടി.. അവരുടെ ആവശ്യ പ്രകാരം കിടന്ന് കൊടുത്താല്‍ സിനിമയില്‍ അവസരം ഒരിക്കലും കുറയില്ല എന്നാണ് നടി പറയുന്നത്.

അച്ഛന്‍ ഒരു അറിയപ്പെടുന്ന താരം ആയിട്ട് പോലും അവര്‍ തന്നെയും വെറുതെ വിട്ടിട്ടില്ല. മോശമായി പലരും തന്നോട് പെരുമാറിയിട്ടുണ്ട് എന്നാണ് നടി പറഞ്ഞത്. എന്നാല്‍ അവരുടെ ഉദ്ദേശത്തിന് തന്നെ കിട്ടൂല അറിഞ്ഞപ്പോള്‍ പല സിനിമയും നഷ്ടമായിട്ടുണ്ട് എന്നും വരലക്ഷ്മി വെളിപ്പെടുത്തി.2008 വിഘ്നേശ് സംവിധാനം ചെയ്ത പോടാ പൊടി എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ സ്വഭാവങ്ങളാണ് ആ വേഷം ചെയ്യാന്‍ പ്രേരണയായതെന്ന് മുന്‍പ് താരം വ്യക്തമാക്കിയിരുന്നു. ഏതാണ്ട് നാലു വര്‍ഷക്കാലം ചലച്ചിത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുനില്‍ക്കുകയും ഒടുവില്‍ 2012 ചിത്രം പുറത്തിറങ്ങുകയും ആയിരുന്നു.

ചിത്രത്തിനോടൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മിയുടെ അഭിനയവും വിമര്‍ശകരില്‍ നിന്ന് അനുകൂലമായ അഭിപ്രായങ്ങള്‍ സ്വന്തമാക്കി. സാമ്പത്തികപരമായി ശരാശരി വിജയം നേടിയ ഈ ചിത്രം മള്‍ട്ടിപ്ലെക്സ് തീയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനവിജയം കരസ്ഥമാക്കിയിരുന്നു.പോടാ പോടീ പുറത്തിറങ്ങിയശേഷം സുന്ദര്‍ദാസ് സംവിധാനം ചെയ്ത മത ഗജ രാജ എന്ന ചിത്രത്തില്‍ വിശാലിന് ഒപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ചിത്രം പുറത്തിറക്കാന്‍ ആകാതെ വരികയായിരുന്നു. ലക്ഷ്മി അഭിനയിച്ച രണ്ടാമതായി പുറത്തിറങ്ങിയ ചിത്രം കന്നഡയിലെ മാണിക്യ ആയിരുന്നു.2011 പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ കന്നട ചലച്ചിത്രനടന്‍ സുദീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായി മാണിക്യ മാറിയിരുന്നു. 2014ല്‍ തന്നെ ബാല സംവിധാനം ചെയ്ത താരേ അപ്പാടെ എന്ന ചിത്രത്തില്‍ വരലക്ഷ്മി അഭിനയിച്ചു. ഈ ചിത്രത്തില്‍ കരകാട്ടം നര്‍ത്തകിയുടെ വേഷം അവതരിപ്പിക്കുന്നതിനു വേണ്ടി ഏതാണ്ട് 10 കിലോ ഭാരം കുറയ്ക്കുകയും ഉണ്ടായി.

2016 മമ്മൂട്ടിയോടൊപ്പം കസബ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് താരം മലയാള ഭാഷയിലേക്കുള്ള തന്റെ ചുവടെ വെക്കുകയുണ്ടായി.കസബയിലേക്കുള്ള അവസരത്തെ പറ്റി താരം ട്വിറ്ററില്‍ കുറയുകയുണ്ടായി. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത് ഒരു വലിയ അവസരം ആണെന്ന് ആണ് അന്ന് താരം പറഞ്ഞത്.കൂടാതെ മലയാള ചിത്രമായ ആകാശമിഠായിയിലും ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും പിന്നീട് ചില പ്രശ്നങ്ങള്‍ കാരണം ചിത്രത്തില്‍നിന്ന് താരം പിന്മാറുകയായിരുന്നു. 2017 ഒക്ടോബര്‍ 14 മുതല്‍ ഒരു റിയാലിറ്റി ഷോയുടെ അവതാരികയായി താരം പ്രവര്‍ത്തിച്ചിരുന്നു. 2018 വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മുരുകദാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സര്‍ക്കാര്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്