കീർത്തിചക്രയിലൂടെ മലയാളികൾക്ക് സുപരിചിതനായ നടൻ ജീവ നായകനായി എത്തുന്ന ഏറ്റവുംപുതിയ തമിഴ് ചിത്രമാണ് ‘വരലാറ് മുഖ്യം’. ചിത്രത്തിന്റെ ട്രെയ്ലർ ഇപ്പോൾ പുറത്തുവിട്ടു. സംവിധാനം നിർവഹിക്കുന്നത് സന്തോഷ് രാജൻ ആണ്. ഹാസ്യപ്രാധാന്യമുള്ള ചിത്രത്തിൽ ആക്ഷനും ഗ്ലാമർ പ്രദർശനങ്ങളും വേണ്ടുവോളമുണ്ട് എന്ന് ട്രെയ്ലർ പറയുന്നു. ജീവയുടെ പിതാവുകൂടിയായ ആർ ബി ചൗധരി സൂപ്പർ ഗുഡ് ഫില്മിസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ കാശ്മീര പർദേശി, പ്രഗ്യ നാഗ്ര എന്നിവരാണ് നായികമാരാകുന്നത്. ഒരു പക്കാ മസാല എന്റർടൈനറായി ഒരുക്കുന്ന ചിത്രത്തിൽ വി ടി വി ഗണേഷ്, കെ എസ് രവികുമാർ, മൊട്ട രാജേന്ദ്രൻ, ശരാ ശരണ്യ, സിദ്ദിഖ് എന്നിവരും മറ്റുവേഷങ്ങളിൽ എത്തുന്നു. ക്യാമറയും സംഘടനവും – ശക്തി ശരവണൻ, എഡിറ്റിംഗ് -ശ്രീകാന്ത് എൻ ബി, കല സംവിധായകൻ ആർ മോഹൻ , വസ്ത്രാലങ്കാരം – വാസുകി ഭാസ്കർ, നൃത്ത സംവിധാനം -ബ്രിന്ദ, രാജു സുന്ദരം.

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും
ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന