മറന്നു വച്ച തൂമ്പ തിരിച്ചു തന്ന് കപ്പ, പോസ്റ്റിനടിയിൽ കമന്റായി വന്ന രസകരമായ കഥ

76

മാത്യു റിൻസ് പോസ്റ്റ് ചെയ്ത ചിത്രം- ദ്രവിച്ച തൂമ്പയ്ക്ക് കൈപിടിയായി കപ്പ . ‘മറന്നു വച്ച തൂമ്പ തിരിച്ചു തന്ന് കപ്പ മാതൃകയായി’ എന്ന കാപ്‌ഷനോടെ ആയിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ‘വർഷങ്ങൾക്കു മുമ്പ് തുമ്പ മണ്ണിനടിയിൽ ആയിരിക്കാം. കപ്പ വളന്നപ്പോൾ തൂമ്പയുടെ ഹോളിലൂടെ കപ്പക്കിഴങ് വളന്നു അതിനൊരു കൈപിടിപോലെ ആയി. തികച്ചും ഇതൊരു കൗതുകകരമായ ചിത്രം തന്നെ. എന്നാൽ അതിനടിയിൽ വന്ന കമന്റ് ഒരു കഥയാണ് . Varges Plathottam ആണ് കഥ കമന്റായി ഇട്ടതു. തികച്ചും സന്ദർഭോചിതമായ ആ കഥ പണ്ട് നമ്മളൊക്കെ വായിച്ചു പഠിച്ച കഥയുടെ പാരഡി രൂപം . എന്തായാലും ആ കഥ വായിക്കാം

**

May be an image of text that says "vivo V17 48MP Quad Camera"ഒരിക്കൽ ഒരു കർഷൻ കപ്പ നടാൻ ഇറങ്ങി .പക്ഷെ മണ്ണുകിളച്ചു ഇളകുന്നതിനിടയിൽ തൂമ്പ ഒടിഞ്ഞു മണ്ണിൽ ആഴ്ന്നു പോയി ..തന്റെ ഉപജീവനമാർഗമായിരുന്നു ആ തുമ്പ നഷ്ടപ്പെട്ട അയാൾ അവിടെ ഇരുന്നു കരയാൻ തുടങ്ങി

അയാളുടെ സങ്കടം കണ്ട കപ്പ ദേവത ഒരു സ്വർണ്ണ തൂബയുമായി പൊങ്ങി വന്നു ചോദിച്ചു ഇതാണോ നിങ്ങളുടെ തൂമ്പ .സത്യസന്ധനായ അയാൾ പറഞ്ഞു ഇതല്ല എന്റെ തൂമ്പ . തിരിച്ചു പോയ കപ്പദേവത പിന്നീട് വെള്ളി തൂമ്പയും ചെമ്പു തൂമ്പയും ആയി പൊങ്ങിവന്നു എങ്കിലും കർഷകൻ അത് തന്റെ തൂമ്പ അല്ല എന്ന് പറഞ്ഞു .

അവസാനം കപ്പ ദേവത ചിത്രത്തിൽ കാണുന്നത് പോലെ ഇരുമ്പു തൂമ്പയും ആയി പൊങ്ങിവന്നു .ആ ഇതാണ് എന്റെ തൂമ്പ .കര്ഷകന് സന്തോഷമായി ..ഇരുമ്പു തൂമ്പ ഒരു കപ്പ പീസിനൊപ്പം കരഷകന് നൽകി കപ്പ ദേവത സ്വർണ്ണതൂമ്പയും വെള്ളി തൂമ്പയും ചെമ്പു തൂമ്പയും എടുത്തു ബാഗിൽ ഇട്ടു അപ്രത്യക്ഷയായി

തന്റെ സത്യസന്തത കണ്ടു ഇമ്പ്രസൈഡായി കപ്പദേവത സ്വർണ്ണ തൂമ്പയും വെള്ളി തൂമ്പയും ചെമ്പു തൂമ്പയും തനിക്കു സമ്മാനിക്കും എന്ന് പ്രതീക്ഷിച്ചു നിന്ന കർഷകൻ നിരാശനായി ,അയാൾ സങ്കടത്തോടെ ആത്മഗതം ചെയ്‌തു
“തൈര് , തേഞ്..ദേവതമാർ ഓക്കേ വല്ലാതെ മാറിപ്പോയി”