യുവതിക്ക് പുരുഷ സംഭോഗമില്ലാതെ ദിവ്യഗർഭമുണ്ടായ കഥ , ജോസഫ് പൊന്നാറയാണ് ദിവ്യൻ എന്നുമാത്രം

493

Varghese Thomas Vettickal എഴുതിയത്

പരിശുദ്ധാത്മാവിനെ ധ്യാനിച്ചു തുടങ്ങട്ടെ..

തൃശൂരിലെ മുരിയാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ക്രിസ്ത്യൻ cult പ്രസ്ഥാനമാണ് Emperor Emmanuel. ജോസഫ് പൊന്നാറ എന്ന, ഒരുകാലത്ത് തീവ്ര ഇടതുപക്ഷക്കാരനും യുക്തിവാദിയുമായിരുന്ന drawing അധ്യാപകൻ തുടങ്ങിയ ഈ cult പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ അമരക്കാരിയായ നിഷ സെബാസ്റ്റ്യൻ എന്ന യുവതിക്ക് പുരുഷ സംഭോഗമില്ലാതെ പരിശുദ്ധാത്മാവിൽനിന്ന് ദിവ്യഗർഭമുണ്ടായി 2012ൽ ഒരു കുട്ടി പിറന്ന സംഭവത്തെപ്പറ്റിയാണ് ഞാൻ പറയാൻ പോകുന്നത്😂.

May be an image of 7 people and text that says "HAPPY BIRTHDAY 3E INDIANOCEAN EMPEROR EMMANUEL EMMANUEL യുക്തന്മാരെ പരിശുദ്ധാത്മാവിൽ നിന്ന് ദിവ്യഗർഭമുണ്ടായ എംപറർ സഭയുടെ പ്രവാചക നിഷയെ നിങ്ങളറിയുമോ ശാസ്‌ത്രം തോറ്റ സംഭവം"Emperor എന്ന cult സഭ ജോസഫ് പൊന്നാറ തുടങ്ങിയ കാലം മുതൽ പൊന്നാറയുടെ കൂടെ സുവിശേഷം വായിക്കാൻ കൂടിയ ഒരു ശിഷ്യയാണ് നിഷ സെബാസ്റ്റ്യൻ. പറഞ്ഞു വരുമ്പോൾ പൊന്നാറയുടെ മകളുടെ പ്രായമേയുള്ളൂ നിഷയ്ക്ക്. കാലക്രമേണ ഇവർ തമ്മിൽ അടുപ്പത്തിലാവുന്നു. പക്ഷേ, ഇവരുടെ സഭയിലുള്ള വിഡ്ഢികളായ വിശ്വാസികൾ ഇതൊന്നും അറിയുന്നില്ല.
അങ്ങനെയിരിക്കുമ്പോഴാണ് 2012ൽ പൊന്നാറയുടെ പ്രിയ ശിഷ്യ നിഷ ഗർഭിണിയാകുന്നത്. നിഷ വിവാഹിതയല്ലാത്തതിനാൽ ഈ ഗർഭം സഭയുടെ അകത്തളങ്ങളിൽ ചർച്ചയായി. അപ്പോഴാണ് പൊന്നാറയും , നിഷയും ചേർന്ന് വിശ്വാസികളുടെ കണ്ണിൽ പൊടിയിടാൻ ഒരു “പരിശുദ്ധാത്മ ഗർഭ theory” അവതരിപ്പിക്കുന്നത്. നിഷയുടെ വയറ്റിലുള്ള കുഞ്ഞ് പുരുഷസംഭോഗം മൂലം ഉണ്ടായതല്ലത്രേ. മാതാവിന്റെ ഗർഭം പോലെ ഇത് പരിശുദ്ധാത്മാവിൽ നിന്നു നേരിട്ടുള്ള ദിവ്യഗർഭമാണെന്നാണ് പൊന്നാറയും നിഷയും വിശ്വാസികളെ പറഞ്ഞു വിശ്വസിപ്പിച്ചത്.

ചില വിശ്വാസികൾക്ക് പൊന്നാറയുടെ ഈ തീയറിയിൽ സംശയമുണ്ടായിരുന്നെങ്കിലും ആബാലവൃദ്ധം വിശ്വാസികളും ഇതു വിശ്വസിച്ചു എന്നതാണ് വേറൊരദ്‌ഭുതം! ഈ സമയത്ത് വേറൊരു theory കൂടി ഇവർ പടച്ചിറക്കി. നിഷയ്ക്ക് ഉണ്ടാകാൻ പോകുന്ന കുട്ടി പഴയ നിയമത്തിലെ ദാവീദിന്റെ പുനർജന്മമാണെന്നായിരുന്നു അടുത്ത തള്ള്. ഇതും മണ്ടന്മാരായ വിശ്വാസികൾ തൊണ്ട തൊടാതെ വിഴുങ്ങി.
ഇതിന്റെയിടയിൽ പൊന്നാറ ഗർഭിണിയായ നിഷയെ വളരെരഹസ്യമായി മുറിയാടുള്ള കേന്ദ്രത്തിൽ നിന്നു മാറ്റി കൊടുങ്ങല്ലൂരുള്ള CRAFT ആശുപത്രിയിൽ പ്രസവത്തിനായി മാറ്റുന്നു. പൊന്നാറയുടെ ദാവീദ് തീയറിയുടെ കാമ്പൊടിച്ചുകൊണ്ട 2012 ആഗസ്റ്റ് 8ന് നിഷ ഒരു പെണ്കുഞ്ഞിന്ന് ജന്മം നൽകുന്നു. ദാവീദിനെ പ്രതീക്ഷിച്ചിരുന്ന പൊന്നാറയ്ക്കും നിഷയ്ക്കും അടപടലം തെറ്റി. ഏകദേശം 4 ദിവസത്തോളം തങ്ങളുടെ സഭയുടെ അടുത്ത അവകാശിയായ ആണ്കുഞ്ഞിനെ ലഭിക്കാത്ത വിഷമത്തിൽ നിഷ ജലപാനം പോലും ചെയ്തില്ല എന്നാണ് എംപറർ വിശ്വാസികൾ പറയുന്നത്.

ആദ്യത്തെ ദാവീദ് തിയറി പൊളിഞ്ഞപ്പോൾ ജോസഫ് പൊന്നാറ അടുത്ത തിയറിയുമായി വിശ്വാസികളുടെ സമക്ഷം അവതരിച്ചു. നിഷയ്ക്കുണ്ടായ പെണ്കുഞ്ഞ് മാതാവിന്റെയോ ഏതോ പഴയ നിയമത്തിലെ സ്ത്രീയുടെയോ അവതാരമാണെന്ന് പറഞ്ഞായിരുന്നു അടുത്ത തള്ള്. ഇതും മണ്ടന്മാരായ വിശ്വാസികൾ വിശ്വസിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ കുട്ടിക്ക് യേശു സാറായേൽ(YESU SARAEL) എന്നു പേരിട്ടു. മുരിയാടമ്മ എന്ന പേരിൽ അറിയപ്പെടുന്ന ഈ കുട്ടിയെ വളരെ രഹസ്യമായാണ് വളർത്തിയത്. ബുദ്ധി പോലുമുറയ്ക്കാത്ത ഈ കുട്ടിക്ക് വേണ്ടി പ്രത്യേക സിംഹാസനമൊക്കെ മുരിയാടുള്ള സഭയുടെ ആസ്ഥാനത്തുണ്ട്. പല വിശ്വാസികളും മുരിയാടമ്മയോടുള്ള ഭക്തി കൂടി സ്വർണ്ണമൊക്കെ ദാനമായി നൽകി.

മൂന്നാമത്തെ വയസ്സുവരെ ഈ കുട്ടിയെ പൊന്നാറയുടെയും നിഷയുടെയും അടുത്ത ആളുകളെയല്ലാതെ വേറെ ആരെയും കാണിച്ചിരുന്നില്ല. അപ്പോഴാണ് കുട്ടിയുടെ മൂന്നാം പിറന്നാൾ പൊന്നാറയും നിഷയും വിശ്വാസികളെയെല്ലാം പങ്കെടുപ്പിച്ച് ഗംഭീരമായി നടത്തുന്നത്. കുട്ടിയെ കണ്ട വിശ്വാസികളിൽ പലരും പൊന്നാറയും നിഷയുടെ കുട്ടിയും തമ്മിലുള്ള മുഖസാദൃശ്യം ശ്രദ്ധിക്കാതിരുന്നില്ല. നിഷയുടെ കുട്ടിയുടെ അപ്പൻ പൊന്നാറയാണെന്ന് അങ്ങാടിപ്പാട്ടായി. എന്നിട്ടും പൊന്നാറ ഇതൊക്കെ നിഷേധിച്ചു.
പക്ഷേ, നിഷയെ അംഗീകരിക്കാൻ എംപറർ കൾട്ടിൽ നിന്നു പുറത്തുചാടിയ ചില ബുദ്ധിമാന്മാർ നിഷയുടെ കുട്ടിയുടെ birth certificate സർക്കാർ സൈറ്റിൽ കയറി കണ്ടുപിടിച്ചു. നോക്കിയപ്പോൾ ദേ കിടക്കുന്നു കുട്ടിയുടെ അപ്പന്റെ സ്ഥാനത്ത് പൊന്നാറയുടെ പേര്
😂.ഇത് നിഷയ്ക്കും പൊന്നാറയ്ക്കും കനത്ത പ്രഹരമായിപ്പോയി. ചില വിശ്വാസികൾ ഈ സംഭവത്തിനു ശേഷം സഭ വിട്ടുപോയി.
ഇതിനിടയിൽ ഒരിക്കലും മരിക്കില്ലെന്നു സ്വയം പറഞ്ഞു നടന്ന പൊന്നാറ 2017ൽ ആസ്റ്റർ മെഡിസിറ്റിയിൽ വെച്ച് മരിക്കുന്നു. ഈ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പലരും പറയുന്നുണ്ട്. പൊന്നാറ ഉയർത്തെഴുന്നേൽക്കും എന്നു പറഞ്ഞു മൂന്നു ദിവസം ശവശരീരം വെച്ച് വിശ്വാസികൾ അതിശക്തമായ ആരാധന നടത്തുന്നു. ഒടുക്കം പൊന്നാറയുടെ ജഡം ചീഞ്ഞു നാറിയപ്പോൾ ഗത്യന്തരമില്ലാതെ അടക്കം ചെയ്യേണ്ടി വന്നു.
പൊന്നാറയുടെ മരണശേഷം എംപറർ ഇമ്മാനുവേലിന്റെ സാരഥ്യം പൊന്നാറയുടെ രഹസ്യ കാമുകിയായ നിഷ ഏറ്റെടുത്തു. ഇത് അംഗീകരിക്കാതെ ഒരു പറ്റം trust അംഗങ്ങളും വിശ്വാസികളും സഭ വിട്ടുപോയി. 2020ൽ നിഷ തന്റെ കുട്ടിയുടെ birth certificate നിയമവിരുദ്ധമായി തിരുത്തി അപ്പന്റെ സ്ഥാനത്തുള്ള പൊന്നാറയുടെ പേര് എടുത്തുമാറ്റി. കുട്ടിയുടെ ദിവ്യത്വം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്.(2021ൽ യേശു സാറായേൽ എന്ന ആ കുട്ടിയുടെ birth certificate സർക്കാർ വെബ്‌സൈറ്റിൽ നിന്നും പൂർണ്ണമായി അപ്രത്യക്ഷമായി😶).

മതിയായ തെളിവുകളുണ്ടായിട്ടും തങ്ങളുടെ പ്രവാചികയുടെ ഈ ഗർഭകഥ വിശ്വസിക്കാൻ ആയിരക്കണക്കിന് അനുയായികൾ ഇവർക്കുണ്ട്. പതിനായിരത്തിനും പതിനായായിരത്തിനുമിടയ്ക്ക് emperor ഇമ്മാനുവേൽ വിശ്വാസികളുണ്ടെന്നാണ് പറയപ്പെടുന്നത്.
ഈ വർഗത്തെ ഇന്നും പേടിപ്പെടുത്തുന്ന ഒന്നാണ് നിഷയുടെ കുട്ടിയുടെ birth certificate. അതാരു fbയിൽ ഇട്ടാലും നിഷയുടെ നേതൃത്വത്തിലുള്ള എംപറർ അടിമകൾ റിപ്പോർട്ട് അടിച്ചു അക്കൗണ്ട് വരെ പൂട്ടിക്കുന്ന അവസ്ഥയാണിപ്പോൾ.
പൊന്നാറയുടെ മരണശേഷം എംപററുകാരുടെ പ്രവാചികയും അമ്മയുമൊക്കെയായി മാറിയ നിഷ രണ്ടാമതും ഗർഭിണിയാണെന്നാണ് എമ്പറർ പ്രസ്ഥാനത്തോടടുത്തു നിൽക്കുന്ന വൃത്തങ്ങൾ നൽകുന്ന പറയുന്നത്. വിവാഹിതയല്ലാത്ത നിഷയ്ക്കുണ്ടാകാൻ പോകുന്ന ഈ കുട്ടിയും പരിശുദ്ധാത്മാവിൽ നിന്നുള്ളതാണെന്നും, പുരുഷസംഭോഗമില്ലാത്ത ദിവ്യഗർഭമാണെന്നും, ഉണ്ടാകാൻ പോകുന്ന കുട്ടി ദാവീദാണെന്നും emperor അടിമകൾ ചെറിയ രീതിയിൽ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
എന്തായാലും ആറാം പ്രമാണം ഇനിയും ലംഘികാനും , വീണ്ടും വിശ്വാസികളെ പറ്റിക്കാനും നിലവിൽ പൊന്നാറയുണ്ടാക്കിയ കോടികളുടെ ആത്മീയവ്യാപാരം വളർത്താനും നല്ലവനായ യേശു നിഷയെ അനുഗ്രഹിക്കട്ടെ
ആമേൻ.