ഇന്ത്യയിലെ വിവിധ തരം ബിരിയാണികൾ.
ബിരിയാണിക്ക് നിരവധി വകഭേദങ്ങൾ ഉള്ളൊരു രാജ്യമാണ് ഇന്ത്യ. മുഗളർക്കും മുന്നെ ദില്ലി സൽത്വനത്തുകളുടെ കാലത്താണ് ബിരിയാണി ഇന്ത്യയിൽ എത്തുന്നതെന്നാണ് ഒരു വിഭാഗം ചരിത്രകാരന്മാരുടെ അഭിപ്രായം. എന്നാൽ ദില്ലിയിൽ ബിരിയാണിയുടെ രുചിയെത്തുന്നതിനും മുന്നെ
മലബാർ തീരങ്ങളിലൂടെ , പ്രത്യേകിച്ച് കോഴിക്കോട് തീരം വഴി, അറബികളിലൂടെ ബിരിയാണി രുചി എത്തിയിട്ടുണ്ടെന്ന വാദവും നിലവിലുണ്ട്. ഏതായാലും അറബിക്- പേർഷ്യൻ- തുർക്കിക് മിശ്ര വിഭവമാണ് ഇന്നത്തെ ബിരിയാണി എന്നതിൽ തർക്കമില്ല.
യമൻ ഉൾപ്പെടുന്ന അറേബ്യൻ മേഖലയാണ് ബിരിയാണി വിഭവങ്ങളുടെ ഉത്ഭവ കേന്ദ്രമായി അറിയപ്പെടുന്നത്. ഗോറി , തുഗ്ലക് , മംലുക്ക് ( അടിമ വംശം ) , സയ്യിദ് , ലോദി , മുഗൾ , നൈസാം , അവധ് തുടങ്ങിയ മുസ്ലിം ഭരണകാലത്താണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബിരിയാണിക്ക് ഏറെ പ്രചാരം സിദ്ധിച്ചത്. ഇന്ന് ഇന്ത്യയിൽ ബിരിയാണിക്ക് നിരവധി വകഭേദങ്ങളുണ്ട്. ബിരിയാണികളിൽ ഏറെ പ്രസിദ്ധം ഹൈദരാബാദി , മുഗൾ , അവധി , തലശ്ശേരി ബിരിയാണികളാണ്.
ഇനി ചില ഇന്ത്യൻ ബിരിയാണികൾ പരിചയപ്പെടാം.
🍚 ഭുന ഗോഷ്ത് ബിരിയാണി ( കശ്മീർ )
🍚 നൂർജഹാനി ബിരിയാണി ( മുഗളായ് ബിരിയാണിയിൽ പെട്ടതാണിത് )( കശ്മീർ )
🍚 മുറാദാബാദി ബിരിയാണി ( മുറാദാബാദ്-ഉത്തർപ്രദേശ് )
🍚 മുർഷിദാബാദി ബിരിയാണി ( മുർഷിദാബാദ് – വെസ്റ്റ് ബംഗാൾ )
🍚 അവധി ബിരിയാണി ( ലക്നവി നവാബി ബിരിയാണി എന്നും പേരുണ്ട് ) ( ലക്നൗ- ഉത്തർപ്രദേശ്
🍚 ഹൈദരാബാദി ബിരിയാണി ( ഏറെ പ്രസിദ്ധമായ ബിരിയാണി – നൈസാമുകളുടെ കാലത്ത് രൂപംകൊണ്ടത് )( ഹൈദരാബാദ് )
🍚 തലശ്ശേരി ബിരിയാണി ( ഏറെ പ്രസിദ്ധമായ ബിരിയാണി – മലബാരി ബിരിയാണിയിൽ ഉൾപ്പെട്ടത് )( കേരള )
🍚 കോഴിക്കോടൻ ബിരിയാണി ( ഏറെ പ്രസിദ്ധമായ ബിരിയാണി – മലബാരി ബിരിയാണിയിൽ ഉൾപ്പെട്ടത് )( കേരള )
🍚 സിന്ധി ബിരിയാണി ( സിന്ധ്-ഇപ്പോൾ പാക്കിസ്ഥാനിലാണെങ്കിലും ഈ ബിരിയാണിക്ക് ഇന്ത്യയിലെ ഡെൽഹി , രാജസ്ഥാൻ , ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ ഏറെ ആസ്വാദകരുണ്ട് ).
🍚 കച്ചി ബിരിയാണി ( മേമനി
ബിരിയാണി എന്നും പേരുണ്ട് )
🍚 കൽക്കത്ത ബിരിയാണി ( ബംഗാളി )
🍚 റാവുത്തർ ബിരിയാണി ( പാലക്കാടൻ ബിരിയാണി എന്നും കായ് ബിരിയാണി എന്നും പേരുകളുണ്ട് )
🍚 റാവുത്തർ ബിരിയാണി ( തമിഴ്നാട് )
🍚 അമ്പൂർ ബിരിയാണി
( ആർക്കോട്ട് നവാബി ബിരിയാണി , വാണിയമ്പാടി ബിരിയാണി എന്നീ പേരുകളുമുണ്ട് )
🍚 മൈസൂരി ബിരിയാണി ( നവാബി ബിരിയാണി – ഹൈദരാലി – ടിപ്പു സുൽത്താൻ കാലങ്ങളിൽ പ്രചാരം നേടിയത് )
🍚 തെഹരി ബിരിയാണി ( മുഗളായ് ബിരിയാണിയിൽ ഉൾപ്പെട്ടത്- ഡെൽഹി )
🍚 ഭട്കലി ബിരിയാണി ( നവായത്തി ബിരിയാണി എന്നും പേരുണ്ട് – ഭട്കൽ )
🍚 കല്ല്യാണി ബിരിയാണി ( ബീദാറിലെ നവാബുമാരുടെ കാലത്ത് രൂപം കൊണ്ടത് )
🍚 ഹാജി നന്ന ബിരിയാണി ( ബംഗ്ലാദേശിലെ ധാക്കയിൽ രൂപം കൊണ്ടതാണ് ഈ ബിരിയാണെങ്കിലും ഇന്ത്യയിലെ പശ്ചിമബംഗാളിലും ഇത് പ്രസിദ്ധമാണ് )
🍚 ഫക്രുദ്ധീൻ ബിരിയാണി ( ബംഗ്ലാദേശിൽ രൂപം കൊണ്ടതാണ് ഈ ബിരിയാണെങ്കിലും ഇന്ത്യയിലെ പശ്ചിമബംഗാളിലും ഇത് പ്രസിദ്ധമാണ് )
🍚 ലക്കി ബിരിയാണി ( ബോംബെയിലെ ബാന്ദ്രയിൽ രൂപം കൊണ്ടത്- ബോംബെ )
🍚 ബാഗ്ദാദി ബിരിയാണി ( ബോംബെയിലെ കൊളാബ ഏരിയയിൽ രൂപം കൊണ്ടത്- ബോംബെ )
🍚 ദില്ലി ബിരിയാണി ( മുഗൾ കാലത്ത് രൂപം കൊണ്ട ഒരു മുഗളായ് ബിരിയാണി – ഡെൽഹി )
🍚 നിസാമുദ്ധീനി ബിരിയാണി ( കാലത്ത് ദില്ലി സൽത്വനത്തിന്റെ കാലത്ത് രൂപം കൊണ്ട ഒരു ബിരിയാണിയാണെങ്കിലും ഇത് മുഗളായ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് – ഡെൽഹി )
🍚 ഷാജഹാനബാദി ബിരിയാണി ( ഒരു മുഗളായ് ബിരിയാണി-ഡെൽഹി )
🍚 ദം ബിരിയാണി
🍚 ബീഫ് ബിരിയാണി
🍚 ഷാഹി ബിരിയാണി ( ഒരു മുഗളായ് ബിരിയാണി – ഡെൽഹി )
🍚 അച്ചാറി ബിരിയാണി ( ഒരു മുഗളായ് ബിരിയാണി – ഡെൽഹി )
🍚 കച്ചായ് ഗോഷ്ത് ബിരിയാണി ( ഒരു മുഗളായ് ബിരിയാണി – ഡെൽഹി )
🍚 പക്കി ബിരിയാണി ( ഒരു മലബാരി ബിരിയാണി – കേരള )
🍚 കൊൽക്കത്ത ബിരിയാണി ( ഒരു അവധി ബിരിയാണി )
🍚 ചെട്ടിനാട് ബിരിയാണി ( തമിഴ്നാട് )
🍚 ദിണ്ഡിഗൽ ബിരിയാണി
🍚 ബോഹ്റി ബിരിയാണി ( ഇതിനു കച്ചി ബിരിയാണിയുമായി സാമ്യമുണ്ട് – ഗുജറാത്ത് )
🍚 പിലാഫ് ബിരിയാണി
🍚 ഗോവൻ ഫിഷ് ബിരിയാണി ( നവാബി ബിരിയാണി-നവാബുമാരുടെ കാലത്ത് രൂപം കൊണ്ടത്- ഗോവ )
🍚 ബ്യാരി ബിരിയാണി ( കൊങ്കണിൽ രൂപം കൊണ്ടത് )
🍚 കാംപൂരി ബിരിയാണി
📚Reference-
⚪️ Nuskh E Shajahani
⚪️ Wikipedia
⚪️ മറ്റു ഗ്രന്ഥങ്ങൾ
✒️ Abdulla Bin Hussain Pattambi