നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് ബോക്സ്ഓഫീസിൽ വിജയ് – അജിത് സിനിമകൾ നേർക്കുനേർ ഏറ്റുമുട്ടുന്നത്. ക്ലാഷ് റിലീസ് ചെയ്ത സിനിമകൾ ഇന്നലെ തമിഴ്നാട്ടിൽ അക്രമ സംഭവങ്ങൾ സൃഷ്ടിച്ചിരുന്നു. ഫാന്സുകൾ ചേരി തിരിഞ്ഞു പോരാടുകയും തിയേറ്ററുകൾ തല്ലിപ്പൊളിക്കുകയും ചെയ്തു. വിജയ്-അജിത് ക്ലാഷ് റിലീസുകൾ ഉണ്ടായപ്പോഴൊക്കെ ഭൂരിഭാഗത്തിലും വിജയം വിജയ്ക്കൊപ്പം ആയിരുന്നു. എന്നാൽ ഇന്നലെ ഇരുചിത്രങ്ങളും കേരളത്തിൽ നേടിയ കളക്ഷൻ അറിയാൻ ആണ് പലർക്കും ആകാംഷ ഉണ്ടാകുന്നത്.
എന്നാൽ പതിവുപോലെ വിജയ് തന്നെയാണ് വ്യക്തമായ മേൽക്കോയ്മ നേടുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ആദ്യദിനം വിജയ്യുടെ ‘വരിസ്’ ₹4.37 കോടി നേടിയപ്പോൾ അജിത്തിന്റെ ‘തുനിവ് ‘ നേടിയത് ₹1.35 കോടി മാത്രമാണ്.
Day 1 Kerala Collection Report –#Varisu – ₹4.37 CR ~ Excellent Openings #Thunivu – ₹1.35 CR ~ Good Openings#ThalapathyVijay𓃵 #Ajithkumar𓃵 pic.twitter.com/fOu8rOPp3U
— Kerala Box Office (@KeralaBxOffce) January 12, 2023
വിജയ് നായകനായ വരിസിൽ . രശ്മിക മന്ദാനയാണ് നായിക. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തമൻ ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.ടോളിവുഡിലെ മുൻനിര നിർമ്മാതാവായ ദിൽ രാജുവാണ് ചിത്രം നിർമ്മിച്ചത്. അജിത് നായകനായ തുനിവ് സംവിധാനം ചെയ്തത് എച്.വിനോദ് ആണ്. ബോണികപൂർ ആണ് ചിത്രം നിർമ്മിച്ചത്. നായകനും സംവിധായകനും നിർമ്മാതാവും ഇത് തുടർച്ചയായി മൂന്നാംതവണയാണ് ഒന്നിച്ചത്. മഞ്ജുവാര്യർ ആണ് ചിത്രത്തിലെ നായിക. സംഗീത സംവിധാനം ജിബ്രാൻ