വിജയ് നായകനായ വാരിസ് ഡെലീറ്റഡ് സീൻ ആമസോണിൽ ഡിജിറ്റൽ റിലീസ് ചെയ്തു. വംശി പൈടിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്തത്. റാഷ്മിക മന്ദന നായികയായ ചിത്രത്തിന് തമൻ ആണ് സംഗീത സംവിധാനം നിർവ്വഹിച്ചത്.
ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിച്ചത്. വരിസ് പൊങ്കലിന് അജിത്തിന്റെ തുനിവ് എന്ന ചിത്രത്തിനൊപ്പമായിരുന്നു റിലീസ് ചെയ്തത് . അതുകൊണ്ടുതന്നെ റിലീസിന് മുൻപ് തന്നെ വലിയ തോതിൽ ചർച്ചയായിരുന്നു ഇരുചിത്രങ്ങളും. രണ്ടു ചിത്രങ്ങൾക്കും സമ്മിശ്രാഭിപ്രായം ആണ് വന്നത്. എങ്കിലും ബോക്സ്ഓഫീസിൽ വിജയിച്ചത് വാരിസ് ആണ് .