തമിഴിന്റെ പ്രധാനതാരമാണ് വിജയ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് വാരിസ് . പൊങ്കൽ റിലീസ് ആയി എത്തുന്ന ചിത്രം ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. അജിത്തിന്റെ തുനിവ് സിനിമയുമായാണ് വാരിസ് മത്സരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ ഇന്ന് പുറത്തിറങ്ങി. വമ്പിച്ച വരവേൽപാണ് ട്രെയിലറിന് ലഭിച്ചത്. ട്രെയ്ലർ റിലീസ് ചെയ്തു രണ്ടു മണിക്കൂർ കൊണ്ട് 53 ലക്ഷംപേർ കണ്ടുകഴിഞ്ഞു എന്ന് പറയുമ്പോൾ തന്നെ എത്ര ആവേശമാണ് ഈ ചിത്രം സൃഷ്ടിച്ചിരിക്കുന്നത് എന്ന് മനസിലാക്കാം.
എന്നാൽ വിജയ് പടങ്ങൾക്ക് സ്ഥിരമായൊരു ഫോർമുലയാണ് ഉള്ളത്. എല്ലാത്തിലും ഒരു രക്ഷകൻ റോൾ ആണ് വിജയ്ക്കുള്ളതെന്നു വിമർശനങ്ങൾ പതിവാണ്. ഒന്നുകിൽ കുടുംബത്തെ, അല്ലെങ്കിൽ പ്രദേശത്തെ, അതുമല്ലെങ്കിൽ തീവ്രവാദികളിൽ നിന്നോ ഗുണ്ടകളിൽ നിന്നോ ബന്ദികളെ….അതുമല്ലെങ്കിൽ കോര്പറേറ്റുകളിൽ നിന്നും രാജ്യത്തെ..ഇങ്ങനെ പോകുന്നു രക്ഷപെടുത്തൽ . വാരിസ് ട്രെയ്ലർ ഇറങ്ങിയപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകളും പുറത്തിറങ്ങി.ചിത്രത്തിന്റെ കഥ കാണാപാഠം പോലെയാണ് പലരും പറയുന്നത്. ഇതൊക്കെ തന്നെയാകും ചിത്രത്തിൽ എന്ന് അവർ പറയുന്നുണ്ട്. ഇപ്പോൾ ഇതാ വാരിസിന്റെ കഥ പ്രവചിക്കുന്നവർക്കു സ്നേഹസമ്മാനം എന്നൊരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ഓരോരുത്തർ അവരുടെ ഭാവനയ്ക്കും കഴിവിനും അനുസരിച്ചു വാരിസ് കഥ എഴുതുന്നുണ്ട്. പോസ്റ്റും ഭാവനകളും ഇങ്ങനെ…
വരിസ് കഥാ പ്രവചന മത്സരം
ഒന്നാം സമ്മാനം – നിറഞ്ഞ സ്നേഹം
പോസ്റ്റ് – Bilal Nazeer
ബിസിനസ് കാന്തം ആയ ശരത് കുമാറിൻ്റെ 2 മക്കൾ നല്ല നിലയിൽ എത്തി, വിജയ് അണ്ണൻ മാത്രം കുസൃതി കാട്ടി നടക്കുന്നു. ഇവരുടെ കുടുംബ ബിസിനസിന് വെല്ല് വിളിയായി കോർപറേറ്റ് വില്ലൻ പ്രകാശ് രാജ് എത്തുന്നു. ഗ്രാമത്തെ നശിപ്പിക്കുകയോ, നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് അല്ലെങ്കിൽ മറ്റേതെങ്കിലും ഡേർട്ടി ബിസിനസ് ആകാം. തന്നെ പല തവണ തോൽപ്പിച്ച കാന്തത്തെ ചതിച്ച് തോൽപ്പിക്കുന്നു ( തട്ടാനോ, കിടപ്പിൽ ആക്കാനോ സാധ്യത ഉണ്ട് ). ഇതോടെ ബിസിനസ് ഏറ്റെടുക്കുന്ന അണ്ണൻ ഇൻ്റർവെൽ പഞ്ചിൽ പ്രകാശ് രാജിനെ വിറപ്പിക്കുന്നു. ഇതോടെ പ്രകാശ് രാജ് ഒന്നിന് പുറകേ ഒന്നായി അണ്ണന് പണി കൊടുക്കുന്നു. അമ്മ കൊടുക്കുന്ന മോട്ടിവേഷനോടെ അണ്ണൻ തിരിച്ചടിക്കുന്നു. കഥ തീരുന്നു.അയ്യോ മറന്നു, ഇടക്ക് ക്യൂട്ട്നെസ് വാരി വിതറി, കുറുമ്പുകൾ കാട്ടി, രണ്ടും പാട്ടും പാടി രശ്മികയും.
നോട്ട്: ഇതിൽ എത്ര സാമ്യം ഉണ്ട്, എത്ര വ്യത്യാസം ഉണ്ട്, അല്ലെങ്കിൽ എന്തെങ്കിലും സാമ്യം ഉണ്ടോ എന്ന് റിലീസിന് അറിയാനുള്ള കൗതുകം ഉണ്ട്
***
Dinshad Ca ഇങ്ങനെ എഴുതുന്നു
ശരിക്കും വിജയ് അണ്ണന്റെ അച്ഛനായുണ്ടാക്കിയ സ്വത്താണ് ഇത് മുഴുവൻ. എന്നാൽ അണ്ണന് അതറിയാന്മേല. തീരെ ചെറുപ്പത്തിലേ അച്ഛന്റെ മരണശേഷം അനാഥനായ അണ്ണനെ അച്ഛന്റെ നന്പൻ ശരത് കുമാർ അണ്ണൻ എടുത്ത് വളർത്തുന്നു. ഒപ്പം പുള്ളിയുടെ സ്വത്തും.വിജയണ്ണൻ വലുതാകുമ്പോൾ. അടിച്ചു പൊളിച്ചു നടക്കുന്നു. ശരത്തണ്ണന്റെ മക്കൾ ബിസിനസ് നോക്കി നടത്തുന്നു.ഇതിനിടെ ശത്രു പ്രകാശണ്ണൻ ഇവരെ തകർക്കാൻ നോക്കുന്നു. നടക്കുന്നില്ല. ഒടുക്കം പ്രകാശണ്ണൻ ശരത്തണ്ണന്റെ മക്കളെ ചാക്കിലാക്കുന്നു. ശരത്തണ്ണൻ സ്വത്ത് മുഴുവൻ വിജയണ്ണനെ തിരികെ ഏൽപ്പിക്കുമെന്നും നിങ്ങൾക്ക് ഒരു മാങ്ങയും കിട്ടില്ലെന്നും പ്രകാശണ്ണൻ അവരോട് പറയുന്നു. ഇതോടെ കാലുമാറിയ അവർ തെറ്റിദ്ധരിക്കപ്പെട്ട് പ്രകാശണ്ണന്റെ കൂടെ ചേർന്നു ശരത്തണ്ണനും ബിസിനസ്സിനുമിട്ട് പണിയുന്നു.
പണി കിട്ടി എന്നറിയുമ്പോൾ ശരത്തണ്ണൻ വിജയണ്ണനെ വിളിച്ചു ഇത് നിന്റെ അപ്പന്റെ സ്വത്താണ്, നീ ഇത് നോക്കി നടത്തണം എന്ന് പറയുന്നു. മാത്രമല്ല നിന്റെ അപ്പൻ തട്ടിപോകാൻ കാരണം പ്രകാശണ്ണനാണ് എന്നുകൂടി പറയുന്നു. ഇതോടെ വിജയണ്ണൻ ബിസിനസ് ഏറ്റെടുക്കുന്നു.വിജയണ്ണനിട്ട് പണി കൊടുക്കുന്ന കൂട്ടത്തിൽ ശരത്തണ്ണന്റെ മക്കൾക്കിട്ടും പ്രകാശണ്ണൻ പണിയുന്നു. ചതി പറ്റി എന്ന് മനസ്സിലാക്കിയ ചേട്ടന്മാർ പകച്ചു നിൽക്കുമ്പോൾ വിജയണ്ണൻ വന്ന് അവരെ രക്ഷിക്കുന്നു.ക്ലൈമാക്സിൽ പ്രകാശണ്ണനെ തോൽപ്പിച്ചു വിജയണ്ണൻ വിജയിക്കുന്നു. സ്വത്ത് മൊത്തം ചേട്ടന്മാർക്ക് നൽകി അണ്ണൻ രാപ്പകലിലെ മമ്മൂക്കയെ പോലെ അമ്മയെയും രശ്മികയെയും ക്യാമറയും ട്രൈപോടും കൊണ്ട് നടന്നു മറയുന്നു. ഇതിനിടയ്ക്ക് രശ്മിക ഇടക്ക് വരും പോകും.. പാട്ട്..ഡാൻസ്..നിർബന്ധമാണേൽ അണ്ണന് രക്ഷിക്കാൻ വേണ്ടി വില്ലന്മാർ തട്ടിക്കൊണ്ടു പോകൽ അങ്ങനെയൊക്കെ..
***
Sunil Waynz ഇങ്ങനെ എഴുതുന്നു
വളർത്തച്ചൻ ശരത്കുമാറും അമ്മ ജയസുധയും അടങ്ങുന്ന അണ്ണന്റെ സന്തുഷ്ട കുടുംബം..കൂടാതെ അനിയൻ(ശ്യാം)..ഏട്ടൻ(ശ്രീകാന്ത്)ഏട്ടത്തിയമ്മ..അണ്ണനോട് പാസമുള്ള അവരുടെ കുട്ടികൾ…ദൂരെയേതോ നാട്ടിൽ നിന്ന് ഫോണിൽ അമ്മയോട് സംസാരിക്കുന്നിടത്ത് നിന്ന് തുടങ്ങുന്ന അണ്ണന്റെ എൻട്രി..സ്വന്തം മക്കൾ എന്ന പരിഗണന പോലും തരാതെ അണ്ണന് സ്നേഹം വാരിക്കോരി നൽകുന്നതിൽ വല്ലാത്ത അമർഷമുള്ള മക്കൾ..ഇടക്ക് ബിസിനസ് വില്ലൻ പ്രകാശ് രാജിന്റെ എൻട്രി..പ്രകാശ് രാജിന്റെ മകൾ രശ്മിക..സ്വന്തം മക്കൾ എന്ന പരിഗണന അച്ഛനിൽ നിന്ന് കിട്ടാത്ത മക്കളുടെ പരിതാപകരമായ അവസ്ഥ നന്നായി മനസ്സിലാക്കിയ പ്രകാശ് രാജ് അവരെ തന്റെ പാളയത്തിലേക്ക് കൂടെക്കൂട്ടി..ഇതിനിടെ വളർത്തച്ഛൻ ദുരൂഹമായ സാഹചര്യത്തിൽ മരിക്കുന്നു..ഡാഡിയെ കൊന്നത് വിജയ് ആണെന്ന് ശത്രുക്കൾ പറഞ്ഞു പരത്തുന്നു..നാട്ടുകാരും വീട്ടുകാരും വിജയ് അണ്ണനെ തള്ളി പറയുന്നു..കൂട്ടുകാരൻ യോഗി ബാബുവിന് മാത്രം അണ്ണനെ ഭയങ്കര വിശ്വാസം
അച്ഛനെ കൊന്നതാര് എന്നു കണ്ടുപിടിക്കാൻ ഉള്ള അണ്ണന്റെ ശ്രമങ്ങൾ പിന്നീട് 2nd ഹാഫിൽ
ഇതിനിടെ നാട്ടാര് മുഴുവൻ തെറ്റിദ്ധരിച്ചിട്ടും അരുമമകനെ വിശ്വസിക്കുന്ന സ്നേഹനിധിയായ അമ്മ..
ഇടക്ക് ഡേയ് ഡേയ് വിളിച്ചലറുന്ന അസുഖം മാത്രമുള്ള പ്രകാശ് രാജ് വെറും ബിനാമി ഗുണ്ടയാണെന്ന് ക്ലൈമാക്സിനോടനുബന്ധിച്ച് അറിയുന്ന അണ്ണൻ. ക്ലൈമാക്സിൽ രംഗപ്രവേശം ചെയ്യുന്ന ഒറിജിനൽ വില്ലൻ..അവനെ അണ്ണൻ As Usual യമപുരിയിലേക്ക് അയക്കുന്നു
ശേഷം പ്രശ്നങ്ങളെല്ലാം പരിഹരിച്ച് എല്ലാവരെയും കഥാന്ത്യത്തിൽ ഒരുമിപ്പിക്കുന്ന അണ്ണൻ
ശേഷം ‘ഓണവില്ലിൻ തംബുരു മീട്ടും വീടാണീ വീട്’. ക്ലൈമാക്സിൽ വീടിന്റെ ലോങ് ആംഗിൾ തെളിയുമ്പോൾ അണ്ണന്റെ വക,കുട്ടികളോട് ഒരു വോയ്സ് ഓവറും “ഡേയ്,ഇങ്കെ പാർ..കുടുംബം,,അത് വന്ത് ഒരു കോവിൽ മാതിരി..നാമ താൻ അതൈ നല്ലാ പാത്ത്ക്ക്ണം”
Rageeth R Balan ഇങ്ങനെ എഴുതുന്നു
ഒരു നടൻ അഭിനയ സാധ്യത ഉള്ള കഥാപാത്രങ്ങൾ തേടി പോകുമ്പോൾ അയാളിലെ നല്ലൊരു നടനെ പുറത്തു കൊണ്ടുവരാൻ സാധിക്കുന്നത് . വിജയ് എന്ന നടൻ കഴിഞ്ഞ കുറേ വർഷങ്ങൾ ആയി ഒരേ പറ്റെർണിൽ ഉള്ള കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്..ഓരോ സിനിമയുടെ റിലീസ് ആകുമ്പോൾ വന്നു കുറേ അധികം കാര്യങ്ങൾ സംസാരിക്കും.. വ്യത്യസ്തമായ വേഷങ്ങൾ നല്ല സ്ക്രിപ്റ്റ് ഉള്ള സിനിമകൾ ഇവയൊന്നും അടുത്ത് വന്നതായി എനിക്ക് തോന്നിയിട്ടില്ല.. അഭിപ്രായം വ്യക്തിപരം.. Varisu ട്രൈലെറും അത് തന്നെ ആണ് കാണിക്കുന്നത്
Sarath Kannan ഇങ്ങനെ എഴുതുന്നു
വർഷത്തിൽ ഒരു റിലീസ് ഇനി ഏറി പോയാൽ 2 അത്രമാത്രം കഴിഞ്ഞ കുറച്ചു കാലങ്ങളായി വിജയ് സിനിമകളുടെ റിലീസ് ഇങ്ങനെയാണ്. പലപ്പോഴി നമ്മൾ കണ്ടുമടുത്ത തമിഴ് അല്ലെങ്കിൽ തെല്ലുങ്ക് ചിത്രത്തിലെ കഥാപശ്ചാത്തലവും അതിൽ കുറേ പാസവും , ഒരു നാടിനേയോ വലിയൊരു വിഭാഗത്തേയും രക്ഷകനായിട്ടുള്ള അവതരിക്കുന്നതും അവരെയെല്ലാം ഒറ്റക്ക് തല്ലി തോൽപ്പിക്കുന്നതുമായ നായക പരിവേഷം. Cuteness വാരിവിതറി വരുന്ന നായികയും ഒന്ന് രണ്ട് ഡാൻസ് പാട്ടുകളോടു കൂടി നായകനുമായി പ്രണയത്തിലാവുന്നതും വിജയ് സിനിമകളുടെ മാറ്റത്തിലാത്ത മുഖമുദ്രകളാണ്. Varisu അത്തരം സ്ഥിരം വിജയ് സിനിമ ഫോർമുലയിൽ നിന്ന് വെതിചലിക്കില്ല എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. കഥ എന്തായാലും Box-office പൈസ വാരാനും ബ്രാൻഡ് വാല്യു കൂട്ടാൻ കഴിയുന്ന ഒരാൾ ദളപതി വിജയ്
***
അങ്ങനെ ഭാവനകളും കഥകളും വന്നുകൊണ്ടേയിരിക്കുകയാണ്. ഇതൊരു പരിഹാസമല്ല എന്നാൽ പ്രേക്ഷകരുടെ ഭാവനകളെ എല്ലാം മറികടക്കുന്ന ഒരു വേഷമായിരിക്കും വിജയ് കൈകാര്യം ചെയുക എന്ന് നമുക്ക് പ്രതീക്ഷിക്കാം.