വാരിസുവിന്റെ ട്രെയിലർ യുട്യൂബിൽ റെക്കോർഡ് സംഖ്യ സൃഷ്ടിക്കുകയാണ്.
9 വർഷത്തിന് ശേഷം വിജയ്-അജിത്ത് ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യുന്നതിനാൽ കോളിവുഡ് അതിന്റെ തിരക്കിലാണ്. രണ്ട് ചിത്രങ്ങളും ജനുവരി 11ന് റിലീസ് ചെയ്യും. റിലീസിന് ഇനി 6 ദിവസം മാത്രം ഉള്ളതിനാൽ റിലീസ് ജോലികളും തകൃതിയായി നടക്കുന്നു. ഈ രണ്ട് ചിത്രങ്ങളുടെയും ബുക്കിംഗ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും.
കഴിഞ്ഞയാഴ്ചയാണ് തുനിവിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ഏറെ പ്രതീക്ഷയ്ക്കൊടുവിൽ ട്രെയിലർ പുറത്തിറങ്ങിയെങ്കിലും അജിത്തിന്റെത് ‘ബീസ്റ്റ്’ വേഷമാണെന്ന മട്ടിൽ ട്രോളായിരുന്നു. അതേസമയം വിജയുടെ വരിസിന്റെ ട്രെയിലറിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. മെഗാ സീരിയൽ ട്രെയിലർ ആണെന്നാണ് നെറ്റിസൺസ് മീമുകൾ ഉണ്ടാക്കുന്നത്
തുനിവു ചിത്രത്തിന്റെ ട്രൈലർ റിലീസാക്കി 5 ദിവസങ്ങൾ വരെ ഇപ്പോൾ 1.4 ദശലക്ഷം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇന്നലെ റിലീസായ വാരിസു ചിത്രത്തിന്റെ ട്രെയിലർ ഈ നേട്ടം 4 മണിക്കൂറിൽ മറികടന്നു
വിമർശനങ്ങൾക്കിടയിലും വാരിസുവിന്റെ ട്രെയിലർ യൂട്യൂബിൽ തരംഗമായിരിക്കുകയാണ്. റിലീസ് ചെയ്ത് 5 ദിവസം പിന്നിടുമ്പോഴും അഞ്ചരകോടിയോളം കാഴ്ചക്കാർ ആണ് ട്രെയിലറിന് ലഭിച്ചത്. എന്നാൽ ഇന്നലെ പുറത്തിറങ്ങിയ വാരിസുവിന്റെ ട്രെയിലർ ഒരു ദിവസം തികയുന്നതിനു മുൻപ് തന്നെ രണ്ടുകോടി മുപ്പതു ലക്ഷത്തോളം കാഴ്ചക്കാരെ ആണ് നേടിയത്, വാരിസുവിന്റെ ട്രെയിലർ തുനിവിന്റെ ട്രൈലറിന്റെ റെക്കോർഡ് ഉടനെ തകർക്കുമെന്ന് ഉറപ്പാണ്.