India
ഇന്ത്യൻ ടെക്നോക്രാറ്റുകൾക്ക്, സ്റ്റാർട്ടപ്പുകൾക്ക്, സംരഭകർക്ക് വളർന്നു വരാനുള്ള സാഹചര്യമൊരുക്കുമെങ്കിൽ നിരോധനത്തെ സ്വാഗതം ചെയ്യാമായിരുന്നു, മറിച്ച് ഇന്ത്യൻ ജനതയെ വിഢികളാക്കുന്ന സ്ഥിരം തള്ളിൻ്റെ ഭാഗമാണ് ഇത്
ചൈനാ കടന്നുകയറ്റ-യുദ്ധ സാഹചര്യത്തിൽ ചൈനീസ് ആപ്പുകൾ നിരോധിച്ചതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ടിക് ടോക്കി ലേക്ക് മാത്രമായി മാധ്യമങ്ങൾ ചുരുക്കുന്നു, അതിനാൽ മാത്രം ഈ കുറിപ്പ്…
99 total views

ടിക് ടോക്ക് അല്ല ടാക്ടിക്സ്
ചൈനാ കടന്നുകയറ്റ-യുദ്ധ സാഹചര്യത്തിൽ ചൈനീസ് ആപ്പുകൾ നിരോധിച്ചതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ടിക് ടോക്കി ലേക്ക് മാത്രമായി മാധ്യമങ്ങൾ ചുരുക്കുന്നു, അതിനാൽ മാത്രം ഈ കുറിപ്പ്…
വളരെ ഗൗരവമുള്ളതും ഇരുന്ന് ചിന്തിക്കുവാനുമുള്ള വലിയൊരു സാദ്ധ്യത ഈ നിരോധനം കൊണ്ടുവരുന്നു. ഇന്ത്യൻ ടെക്നോ ക്രാറ്റുകൾക്ക് സ്റ്റാർട്ടപ്പുകൾക്ക് സംരഭകർക്ക് വളർന്നു വരാനുള്ള സാഹചര്യമൊരുക്കുമെങ്കിൽ നിരോധനത്തെ സ്വാഗതം ചെയ്യാമായിരുന്നു.മറിച്ച് ഇന്ത്യൻ ജനതയെ വിഢികളാക്കുന്ന സ്ഥിരം തള്ളിൻ്റെ ഭാഗമാണ് ഈ ആപ്പ് നിരോധനം എന്നാണ് സൂഷ്മ നിരീക്ഷണത്തിൽ പറയാനാവുക. സാമ്പത്തിക നിക്ഷേപം അടക്കം സജീവമായ ഓൺ ലൈൻ ബാങ്കിങ്ങ് paytm ൻ്റെ പകുതിയോളം ഷെയറും, ഇന്നത്തെ ഇന്ത്യയിലെ വലിയ പ്ലാറ്റ്ഫോം ആയ ആലിബാബ, ആമസോൺ മറ്റു ഇന്ത്യൻ ഓൺലൈൻ വ്യാപാരം, 60.15% വരുന്ന സ്മാർട്ട് ഫോൺ ഉപയോഗം തുടങ്ങി ഹാർഡ് വെയർ സോഫ്റ്റ് വെയർ, നിരവധിയായ ഇൻറീരിയർ എക്സ്റ്റീരിയർ ഉത്പന്നങ്ങൾ,മുതുക് ചൊറിയാനുള്ള വടി,ഷൂവിൽ പാദം ഈസ്സിയായി കയറ്റാനുപയോഗിക്കുന്ന ഷൂഹോ, വർണ്ണ മത്സ്യത്തിനായുള്ള തീറ്റ വരെ ആയിരത്തിലധികമാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങൾ. അവയെ ആശ്രയിച്ച് ദശലക്ഷം കോടിയുടെ മറ്റു വ്യാപാരങ്ങൾ. അവയൊന്നുമല്ല നിരോധിച്ചത്.12 എണ്ണം ഇനി നിരോധിക്കുമെന്നും പറയുന്നു. അത് പിന്നീട് ഈ കുറിപ്പുമായി ചേർത്തുവച്ച് പരിശോധിക്കാം.നിരോധിച്ച ആപ്പുകൾ ഒന്നും തന്നെ ചൈനാ ഗവൺമെൻ്റിൻ്റെ അല്ല എന്നതാണ് ബഹുരസം.
9.23 % വരുന്ന tik tok ഉപഭോക്താക്കളാണോ രാജ്യത്തിൻ്റെ അഖണ്ഡതക്കും പരമാധികാരത്തിനും സുരക്ഷിതത്വത്തിനും ഭീഷണി.ചൈനയുമായുള്ള വാണിജ്യ ശാസ്ത്ര സാങ്കേതിക ഉൽപന്ന സാമ്പത്തീക നിയന്ത്രണം ഇന്ത്യയുടെ മെഡിക്കൽ വാഹന എൻജീനീയറിംഗ് ഇലക്രോണിക് രംഗങ്ങളിൽ കോവിഡ് പ്രതിസന്ധിയിൽ വലിയ തോതിൽ മരവിപ്പു സൃഷ്ടിക്കും.ഗാട്ട് കരാറും ആസിയാൻ കരാറുമൊക്കെ രാജ്യത്തിൻ്റെ ഭാവിയെ ചേർത്തുവച്ചു കാണാതെയും പഠിക്കാതെയും ഒപ്പിട്ടു കൊടുത്തതിൻ്റെയും, ആഗോളവത്കരണത്തിലൂടെ ഇറക്കുമതിയാൽ ഇന്ത്യയെ കേവലം മാർക്കറ്റ് മാത്രമാക്കുവാനുള്ള മാറി മാറി വന്ന കേന്ദ്ര ഗവൺമെൻറ്റുകളുടെ നയത്തിൻ്റേയും ബാക്കിയാണീ സാഹചര്യം.. ഇന്ത്യൻ ഉൽപന്നങ്ങളെ,സാങ്കേതികത്വത്തെ, ഉൽപാദന മേഖലയെ, പുഷ്ടിപ്പെടുത്താത്തതിൻ്റെയൊക്കെ തിക്തത ഈ നിരോധനം നമ്മെ ഓർമ്മിപ്പിക്കും. ബദൽ സ്വദേശി സംവിധാനത്തിൻ്റെ ആവശ്യകത ഇനിയെങ്കിലും നാം തിരിച്ചറിയുമോ.?
ഈ കുറിപ്പെഴുത്തും ബഹു.കോടതി ഉത്തരവും മോദിജിയുടെ പ്രഖ്യാപനവും മൻകി ബാത്തും ഒക്കെ ചൈനാക്കാരൻ്റെ നിലത്തു നിന്നാണല്ലോ എന്നോർക്കുമ്പോ വല്ലാത്തൊരിദ്.എഴുപതിലേറെ വർഷങ്ങളായി നില നിൽക്കുന്ന അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ രാഷ്ട്ര അന്താരാഷ്ട്ര നയതന്ത്രമാണ് വേണ്ടത്.കോംപ്റിഹെൻസീവ് ഒപ്പം പേട്രിയോട്ടിക് വിഷൻ ആണ് വേണ്ടത്. വിനോദ സഞ്ചാരമല്ല. നയതന്ത്രത്തിൻ്റെ പേരു പറഞ്ഞായിരുന്നല്ലോ മോദിജിയും പ്രതിഭാ പാട്ടീലുമൊക്കെ കോടികൾ മുടിച്ച് ഉലകം ചുറ്റിയത്.ഇതൊക്കെ തുടങ്ങി വച്ച സാമ്രാജ്യത്വ ശക്തികളുമായി ചേർന്നാവണം തുടർന്നുള്ള നയതന്ത്രരൂപീകരണവും രക്തരഹിത അതിർത്തി നിർണ്ണയവുമൊക്കെത്തന്നെ. യുദ്ധവും ഉപരോധങ്ങളും പരാജയപ്പെട്ട ചരിത്രമേയുള്ളൂ.. ബദലായി ചിന്തിച്ച ചെറിയ രാജ്യങ്ങൾ പോലും വിജയിച്ച ചരിത്രവും .എൻഡ് ടോക് : ഞാൻ ചൈനാ വാദിയല്ല.
100 total views, 1 views today