ഐവി ശശി സംവിധാനം ചെയ്ത വർണ്ണപ്പകിട്ട് എന്ന മോഹൻലാൽ ചിത്രം സൂപ്പർഹിറ്റ് ആയി ഓടിയെങ്കിലും നിർമ്മാതാവിന് നഷ്ടം സംഭവിച്ച വാർത്തകൾക്കു ശേഷം മാധ്യമങ്ങളിൽ ഇടം നേടിയ മറ്റൊരു വാർത്തയാണ് ദിവ്യ ഉണ്ണിയുടെ ആ സിനിമയിലെ വേഷവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ. വർണ്ണപ്പകിട്ട് റിലീസ് ചെയ്‌തിട്ടു ഇന്ന് 25 വര്ഷം പൂർത്തിയാകുന്ന അവസരത്തിലാണ് ബാബു ജനാർദ്ദനന്റെ വെളിപ്പെടുത്തൽ.
ചിത്രത്തിൽ ദിവ്യ ഉണ്ണി ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യ നാൻസി ആയാണ് അഭിനയിച്ചത്. മോഹന്ലാലുമായുള്ള പ്രണയവും പ്രണയനഷ്ടവും അതിനു ശേഷം മോഹൻലാലിൻറെ ശത്രുക്കളുടെ തറവാട്ടിൽ മരുമകളായി പോകുകയുമാണ് നാൻസി. എന്നാൽ ആ വീട്ടിലെ മറ്റൊരു കഥാപാത്രമായി വരുന്ന ഗണേഷ് നാൻസിയെ ബലാത്‌സംഗം ചെയ്യാൻ ശ്രമിക്കുന്ന രംഗമുണ്ട്. അത്തരം രംഗം തന്റെ കരിയറിനെ ബാധിക്കും എന്നാണു ദിവ്യ ഉണ്ണി പറഞ്ഞത്.
എന്നാൽ മോഹൻലാലിൻറെ സിനിമയിലേക്ക് ആണ് ക്ഷണമെന്നു ആദ്യം കേട്ടപ്പോൾ ദിവ്യ ഉണ്ണി വിശ്വസിച്ചിരുന്നില്ല. മാണിക്യക്കല്ലാൽ . എന്ന് തുടങ്ങുന്ന ഗാനം മോഹൻലാലിനൊപ്പം അഭിനയിക്കേണ്ടത് ദിവ്യ എന്ന് പറഞ്ഞിട്ട് പോലും ദിവ്യയും അമ്മയും വിശ്വസിച്ചിരുന്നില്ല. കാരണം ദിവ്യയ്ക്ക് അക്കാലത്തു മോഹൻലാലിനോട് അത്രമാത്രം ആരാധനയും ആവേശവും ഒക്കെ ആയിരുന്നു. എന്തയാലും ആ സിനിമയ്ക്ക് ശേഷം ദിവ്യ ഉണ്ണിക്കു നല്ല കാലമായിരുന്നു.