MOVIE REVIEW
വർഷങ്ങൾക്ക് ശേഷം(2023)

Maheswaran Vinod

ഈ വിഷുക്കാലത്ത് മലയാള സിനിമ വ്യവസായ മേഖലയിൽ മൂന്ന് ചിത്രങ്ങൾ പുറത്തിറങ്ങുകയുണ്ടായി.ഏത് സിനിമ ആദ്യം കാണണം എന്നത് ഒരു ആശയക്കുഴപ്പമുണ്ടാക്കിയ കാര്യമല്ല.അതിന് കാരണം വിനീത് ശ്രീനിവാസൻ എന്ന തിരക്കഥാകൃത്തും സംവിധായകനും ആണ് .അദ്ദേഹം തിരക്കഥ എഴുതിയും സംവിധാനം ചെയ്യുകയും ചെയ്ത എല്ലാ ചിത്രങ്ങളും വളരെ ഇഷ്ടപ്പെട്ടവയാണ്.

ഒറ്റവാക്കിൽ പറഞ്ഞാൽ വിനീത് ശ്രീനിവാസൻ സിനിമകളുടെ ഒരു ഫാൻ തന്നെയാണ് എന്ന് പറയാം.അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് വർഷങ്ങൾക്കുശേഷം എന്ന സിനിമ കാണാൻ പോയത്.തിര എന്ന സിനിമ ഒഴിച്ചു നിർത്തിയാൽ വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതിയതും സംവിധാനം ചെയ്തതുമായ സിനിമകൾ കോമഡി ഫീൽ ഗുഡ് ജോണറിൽ വരുന്നവയാണ്. ഈ പ്രാവശ്യവും വിനീത് ശ്രീനിവാസൻ ഒരു ഫീൽ ഗുഡ് സിനിമയായി തന്നെയാണ് വിഷുക്കാലത്ത് വന്നിരിക്കുന്നത്.

ഈ സിനിമയുടെ പ്രധാന ഇതിവൃത്തം എന്നത് രണ്ട് കലാകാരന്മാരുടെ ഫ്രണ്ട്ഷിപ്പ് ആണ് .മുരളിയായി പ്രണവും വേണു ആയി ധ്യാൻ ശ്രീനിവാസനും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു.പ്രകടനങ്ങളിൽ എനിക്ക് ഒരു പടി മുകളിലായി തോന്നിയത് ധ്യാൻ ശ്രീനിവാസന്റയാണ്. പ്രധാനമായും വയസ്സായി ഉള്ള കാലഘട്ടം ഒക്കെ അതിമനോഹരമായി തന്നെ അദ്ദേഹം സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.നായികയ്ക്ക് ഈ സിനിമയിൽ പ്രാധാന്യം വളരെ കുറവാണ്.അതുകൊണ്ടുതന്നെ കല്യാണി പ്രിയദർശൻ അവതരിപ്പിച്ച കഥാപാത്രത്തിന് വളരെ കുറച്ച് സീൻസ് മാത്രമേ ഉള്ളൂ.

അതുപോലെ തന്നെ ബേസിൽ ജോസഫ്,നീരജ് മാധവ് തുടങ്ങിയവരും നല്ല പ്രകടനം തന്നെ സിനിമയിൽ കാഴ്ചവയ്ക്കുന്നുണ്ട്.പിന്നീട് എടുത്തു പറയേണ്ട ഒരു പ്രകടനം നിവിൻ പോളിയുടേതാണ്. ഒറ്റവാക്കിൽ അഴിഞ്ഞാട്ടം എന്ന് തന്നെ പറയാം.സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നത് തന്നെ അദ്ദേഹത്തിന്റെ പ്രകടനമാണ്.

ടെക്നിക്കൽ വശങ്ങളെല്ലാം മികവ് പുലർത്തുന്നു.എന്നാൽ വിനീത് ശ്രീനിവാസന്റെ മറ്റു സിനിമകളിലെ ഏറ്റവും ആകർഷണമായ ഒരു ഘടകമായിരുന്നു അദ്ദേഹത്തിൻറെ സിനിമകളിലെ സംഗീത വിഭാഗം. എന്നാൽ ഈ സിനിമയിൽ ഗാനങ്ങൾ ശരാശരി അയി തോന്നി അത് ഒരു പോരായ്മയാണ്. അതുപോലെതന്നെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുകയും തിരക്കിയെഴുതിയും ചെയ്ത ഇതുവരെയുള്ള സിനിമകൾ വെച്ച് കമ്പയർ ചെയ്യുമ്പോൾ വര്ഷങ്ങള്ക്കു ശേഷം എന്ന സിനിമയുടെ ഗ്രഫ് താഴെയാണ്. ആദ്യ പകുതിയിലെ ലാഗ് ചില സീനുകളിൽ അനാവശ്യമായുള്ള വലിച്ചു നീട്ടൽ വളരെ പ്ലെയിൻ ആയിട്ടുള്ള അവതരണം എന്നിവയാണ് അതിന് കാരണം.

സിനിമ പൂർണ്ണമായിട്ടും നിരാശപ്പെടുത്തിയില്ല.ഹൃദയം പോലെ ഒരു നല്ല ക്ലാസ് ഫീൽ ഗുഡ് സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമ ആയതുകൊണ്ട് തന്നെ പ്രതീക്ഷ ഇച്ചിരി അമിതമായിരുന്നു. ചിലപ്പോൾ അതുതന്നെയായിരിക്കാം എന്നിലെ പ്രേക്ഷകൻ പൂർണ്ണ സംതൃപ്തൻ ആവാതിരിക്കാൻ കാരണം.ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.
My Rating 7/10

You May Also Like

1000 കോടി ഗ്രോസ് പിന്നിട്ട് ജവാൻ, അപൂര്‍വ്വ റെക്കോര്‍ഡിന് ഉടമയായി കിംഗ് ഖാന്‍

1000 കോടി ഗ്രോസ് പിന്നിട്ട് ജവാൻ,അപൂര്‍വ്വ റെക്കോര്‍ഡിന് ഉടമയായി കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ ചിത്രം…

ഒരു ചൂടൻ ഫോട്ടോഷൂട്ടിൽ ശോഭിത ധൂലിപാല , വൈറലായ ചിത്രങ്ങൾ ഇവിടെ കാണുക

ശോഭിത ധൂലിപാല സ്‌ക്രീനിലും പുറത്തും തൻ്റെ സൗന്ദര്യത്താൽ സ്ഥിരമായി ജനങ്ങളെ ആകർഷിക്കുന്നു. അവളുടെ സ്വതസിദ്ധമായ ശൈലി…

തിയേറ്ററുകളെ ഇളക്കിമറിച്ച ആ ഗാനരംഗം, അസാധ്യപ്രകടനം രാംചരൻ, ജൂനിയർ എൻടിആർ

രാജമൗലിയുടെ സംവിധാനത്തിൽ ജൂനിയർ എൻടിആറും രാംചരണും പ്രധാന വേഷങ്ങളിൽ എത്തിയ ആർ.ആർ.ആർ എന്ന ചിത്രത്തിലെ ഗാനം…

‘പേപ്പട്ടി’ പാക്കപ്പ് ആയി

‘പേപ്പട്ടി’ പാക്കപ്പ് ആയി. ശിവ ദാമോദർ,അക്ഷര നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീം ബാബ കഥയെഴുതി…