Connect with us

interesting

മൊസാദിന്റെ പരാജയപ്പെട്ട ഒരു ഓപ്പറേഷൻ കഥ, ഇസ്രായേൽ ചമ്മി നാണംകെട്ട കഥ

ഇറാൻ ആണവ ശാസ്ത്രജ്ഞൻ മൊഹസിൻ ഫക്രിസാദെയുടെ കൊലപാതകത്തോട് കൂടി ഇസ്രായേലും മൊസാദും അവരുടെ പ്രഹര ശേഷിയുമെല്ലാം ഒരിടവേളക്ക് ശേഷം വീണ്ടും ചർച്ചയായിരിക്കുന്നു. ഓപറേഷനുകളിലെ

 43 total views

Published

on

Varun S

മൊസാദ് പിടിച്ച പുലിവാല്

ഇറാൻ ആണവ ശാസ്ത്രജ്ഞൻ മൊഹസിൻ ഫക്രിസാദെയുടെ കൊലപാതകത്തോട് കൂടി ഇസ്രായേലും മൊസാദും അവരുടെ പ്രഹര ശേഷിയുമെല്ലാം ഒരിടവേളക്ക് ശേഷം വീണ്ടും ചർച്ചയായിരിക്കുന്നു. ഓപറേഷനുകളിലെ കണിശതയും, എത്ര സമർത്ഥനായ ശത്രുവിനെയും ഇല്ലായ്മ ചെയ്യാനുള്ള അസാമാന്യ പാടവവും കാരണം മൊസാദിന്റെ ഹിറ്റ് ലിസ്റ്റിൽ പെട്ടാൽ പിന്നെ രക്ഷയില്ല എന്ന തരത്തിലാണ് ശത്രുക്കളുടെ പോലും കരുതുന്നത്. ചരിത്രത്തിലിന്നോളം ഒട്ടനവധി ഓപറേഷനുകളിലൂടെ അവർ അത് തെളിയിച്ചതുമാണ്. ഇനി അഥവാ മൊസാദ് ഓപ്പറേഷനുകൾ പരാജയപ്പെടാത്തതാണോ അതോ പരാജയപ്പെട്ട അവസരങ്ങളിൽ അവ പുറം ലോകം അറിയാത്തതാണോ എന്നതും നമുക്ക് പറയുവാൻ സാധ്യമല്ല. കാരണം അവരുടെ ഓപ്പറേഷനുകളുടെ അതീവ രഹസ്യാത്മകത തന്നെ. എന്നാൽ ഒരു ഓപ്പറേഷൻ പരാജയപ്പെടുക വഴി മൊസാദിനും ഇസ്രയേലിനും കോട്ടം തട്ടിച്ച ഒരു സംഭവം 1997 സപ്റ്റംബർ 25 ന് നടക്കുവാനിടയുണ്ടായി. ഹമാസ് നേതാവായിരുന്ന ഖാലിദ് മാഷേൽ നെ ജോർദാനിൽ വച്ച് വധിക്കാൻ തീരുമാനിക്കുകയും തുടർന്നുണ്ടായ സംഭവവികാങ്ങൾ ഇസ്രയേലിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തു.

അക്കാലത്ത് ജെറുസലേമിലും ടെൽ അവീവിലും ഒക്കെ തുടരെ ഉണ്ടായ ചാവേർ ബോംബ് അക്രമണങ്ങൾക്കുള്ള തിരിച്ചടിയെന്നോണം, കൂടിയാലോചനകൾക്ക് ശേഷം നിരവധി ഹമാസ് നേതാക്കളിൽ നിന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യനാഹു നേരിട്ട് തെരെഞ്ഞെടുത്ത് മൊസാദിന് നൽകിയ പേരായിരുന്നു ഖാലിദ് മെഷാലിന്റേത്. ജോർദാൻ കേന്ദ്രീകരിച്ച് ഹമാസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന ഹമാസിന്റെ രാഷ്ട്രീയ വിഭാഗം നേതാവായിരുന്നു അന്ന് ഖാലിദ്. ഓപ്പറേഷൻ ജോർദാനിൽ വച്ച് നടത്തണമെന്നതിനാൽ തന്നെ തെളിവുകൾ അവശേഷിപ്പിക്കാത്ത വിധമായിരിക്കണം ഓപ്പറേഷൻ നടത്തേണ്ടത് എന്ന പ്രത്യേക നിർദ്ദേശവും പ്രധാനമന്ത്രി മൊസ്സാദിന് നൽകിയിരുന്നു. നിർദ്ദേശപ്രകാരം ഉടൻ തന്നെ ഒരു സംഘം വിപുലമായ വിവര ശേഖരണത്തിനായി രഹസ്യമായി ജോർദ്ദാനിൽ എത്തുകയും വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷ്യത്തെ കുറിച്ചുള്ള ആവശ്യമായ വിവരങ്ങൾ ശേഖരിക്കുയും ചെയ്തു. ഇതേ സമയം മൊസാദ് ആസ്ഥാനത്ത് ഒരു ഓപ്പറേഷൻസ് ടീം വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് വരികയുമായിരുന്നു. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രത്യക്ഷത്തിൽ കൊലപാതകമെന്ന് തോന്നിക്കാത്ത വിധത്തിൽ പദ്ധതി നടപ്പിലാക്കുവാനും തീരുമാനിച്ചു. ഇതിനായി കാർ ആക്സിഡന്റ് ഉൾപ്പെടെ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു എങ്കിലും ഒടുവിൽ സ്ലോ പോയിസണിംഗ് എന്ന തന്ത്രം തന്നെ പ്രയോഗിക്കുവാൻ ഓപ്പറേഷൻ ടീം തീരുമാനിച്ചു. തുടർന്ന് ഇതിനായി ഏത് വിഷ വസ്തു ഉപയോഗിക്കണം എന്ന് ചർച്ചകൾ ആരംഭിക്കുകയും ഒടുവിൽ ഇസ്രയേലിന്റെ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ചിന്റെ നിർദ്ദേശ പ്രകാരം ലെവോ ഫെന്റാനിൽ എന്ന രാസവസ്തു പ്രയോഗിക്കുവാൻ അംഗീകാരം ലഭിക്കുകയും ചെയ്തു. ഖാലിദിന്റെ ശരീരത്തിൽ ഒരു നിശ്ചിത ഡോസ് വിഷവസ്തു എത്തിക്കുകയും തുടർന്ന് 48 മണിക്കൂറിനുള്ളിൽ പതിയെ മരണത്തിലേക്ക് ഉറങ്ങി വീഴുന്ന തരത്തിലുമുള്ള പദ്ധതിക്ക് മൊസാദ് അംഗികാരം നൽകി. ഇങ്ങനെ വധിക്കപ്പെട്ടാൽ ഒട്ടോപ്സി പരിശോധനയിൽ പോലും കാര്യമായ തെളിവുകൾ ലഭ്യമാവുകയില്ല എന്നതും മൊസാദ് നേട്ടമായി കണ്ടു. ഈ വിഷവസ്തു എങ്ങെനെ ശത്രുവിന്റെ ശരീരത്തിനകത്തേക്ക് കടത്തി വിടാമെന്നതിനും ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദ്ദേശം വന്നു. സൂചിയില്ലാതെ ഇൻജക്ട് ചെയ്യാവുന്ന ഒരു അൾട്ര സൗണ്ട് ഡിവൈസ് വച്ച് വിഷം ശരീരത്തിലേക്ക് കടത്തിവിട്ട് വധിക്കാൻ അന്തിമ പദ്ധതി തയ്യാറായി. എന്നിരുന്നാലും അൾട്രാ സൗണ്ട് ഡിവൈസ് ഉപയോഗിച്ച് വിഷം പ്രയോഗിക്കണമെങ്കിൽ ഇരയുടെ വളരെ അടുത്ത് നിന്ന് ചെയ്താൽ മാത്രമേ സാധ്യമാവുമായിരുന്നുള്ളൂ. അതിനും മെസാദ് സ്വീകരിച്ച മാർഗം ഏതെങ്കിലും തിരക്കുള്ള തെരുവിൽ വച്ച് ഖാലിദിന്റെ ശരീരത്തിലേക്ക് വിഷം കടത്തി വിടുക എന്നുള്ളതായിരുന്നു.

ഒടുവിൽ കൃത്യം നടത്താനുദ്ദേശിച്ചതിന്റെ ഒരാഴ്ച്ച മുന്നേ എട്ടോളം വരുന്ന ഒപ്പറേഷൻസ് ടീം വിവിധ സമയങ്ങളിലായി ജോർദാനിൽ പറന്നിറങ്ങി.അതിൽ മിക്കവരും കനേഡിയൻ പാസ്പോർട്ട് ആയിരുന്നു ഉപയോഗിച്ചിരുന്നത്. കൂട്ടത്തിൽ ഒരു വനിതാ ഡോക്ടറും ഉണ്ടായിരുന്നു. അബദ്ധവശാൽ വിഷവസ്തുവായ ലെവോ ഫെന്റാനിൽ പ്രയോഗിക്കുന്നതിനിടെ സംഘാംഗങ്ങൾക്ക് തന്നെ വിഷബാധയേൽക്കുകയാണെങ്കിൽ രക്ഷിക്കുവാനായി അതിനുള്ള ആന്റി ഡോട്ടുമായാണ് ഡോക്ടറെ മെസാദ് സംഘത്തിൽ നിയോഗിച്ചത്. ഒടുവിൽ കൃത്യം നിർവഹിക്കാനുള്ള സ്ഥലം ഒപറേഷൻസ് ടീം നിശ്ചയിച്ചു. ഖാലിദ് മാഷൽ തന്റെ കാറിൽ നിന്നിറങ്ങി അമ്മാനിലെ ഹമാസ് ഓഫീസിലേക്ക് പോവുന്നതിനിടെ രണ്ട് പേർ പിറകിലൂടെ ചെല്ലുകയും ഒരാൾ ഒരു കൊക്കാക്കോള ടിൻ പതയോട് കൂടെ പെട്ടെന്ന് തുറക്കുകയും ഈ സമയം രണ്ടാമൻ വിഷം പ്രയോഗിക്കുക എന്നതുമായിരുന്നു പദ്ധതി. മൊസാദ് അംഗങ്ങൾ പദ്ധതി തയ്യാറാക്കി കാത്ത് നിന്നെങ്കിലും ആദ്യത്തെ അഞ്ച് ദിവസങ്ങളിലും മുൻകൂർ നിശ്ചയിച്ച പ്രകാരം പരിപാടി നടപ്പിലാക്കുവാൻ അവർക്ക് സാധിച്ചില്ല. ആറാം ദിവസമായപ്പോഴേക്കും ആരൊക്കെയോ തങ്ങളെ സംശയത്തോടെ വീക്ഷിക്കുന്നതായി മൊസാദ് അംഗങ്ങൾക്ക് തോന്നുകയും ഇനി ലക്ഷ്യം നിറവേറ്റിയാലും ഇല്ലെങ്കിലും പിറ്റേന്ന് തന്നെ ജോർദ്ദാൻ വിടണമെന്ന നിർദേശവും ഓപറേഷൻസ് ടീമിന് ലഭിച്ചു. ഈ സാഹചര്യം കാരണം കാര്യങ്ങൾക്ക് പിന്നീട് അനാവശ്യ ധൃതി കൈവരിക്കുകയും കൃത്യം നടത്താൻ നിയോഗിക്കപ്പെട്ട രണ്ട് പേർ അന്നേ ദിവസം രാവിലെ ഖാലിദ് ഓഫീസിലേക്ക് പ്രവേശിക്കുന്ന സമയം കൃത്യം നിർവഹിക്കുകയും വിഷവസ്തു നേരിട്ട് ഖാലിദിന്റെ ചെവിയിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ധൃതിയിൽ നടത്തിയ ഈ പ്രവൃത്തി പിന്നാലെ എത്തിയ ഖാലിദിന്റെ ഡ്രൈവർ കാണുകയും ഖാലിദിനെ അപായപ്പെടുത്താൻ ശ്രമിച്ചതാണെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ കൃത്യം നടത്തിയ രണ്ട് പേരും അറസ്റ്റിലാവുകയും എന്നാൽ ചോദ്യം ചെയ്യലിൽ തങ്ങൾ കനേഡിയൻ പൗരൻമാരാണെന്നും ടൂറിസ്റ്റുകളാണെന്നും പറഞ്ഞ് പിടിച്ച് നിൽക്കാൻ ശ്രമിക്കുകയു ചെയ്തുവെങ്കിലും അധികം വൈകാതെ അവരുടെ പദ്ധതികൾ ഹമാസിനും ജോർദ്ദാൻ അധിക്യതർക്കും വെളിപ്പെട്ടു. ഇതേ സമയം ഖാലിദ് ഹമാസിന്റെ മറ്റ് ഉന്നത നേതാക്കളെ വിളിച്ച് വരുത്തുകയും തുടർന്ന് ഹമാസ് നേതൃത്വം, ഇസ്രയേൽ ഖാലിദിനെ വധിക്കാൻ ശ്രമിച്ചതായി ഔദ്യോഗികമായി പ്രസ്താവന ഇറക്കുകയും ചെയ്തു. അപ്പോഴേക്കും വിഷവസ്തുവിന്റെ പ്രവർത്തനം ഖാലിദിൽ ആരംഭിക്കുകയും ക്ഷീണിതനായി തുടങ്ങുകയും ചെയ്തിരുന്നു. ഇതോട് കൂടെ ഒപറേഷൻസ് ടീമിലെ മറ്റ് സംഘാംഗങ്ങൾക്ക് മുൻ നിശ്ചയിച്ച പ്രകാരം എയപ്പോർട്ട് വഴി രാജ്യം വിടാൻ ശ്രമിക്കുന്നത് അപകടകരമാണെന്ന് മനസ്സിലായി, തുടർന്ന് ജോർദ്ദാനിലെ ഇസ്രയേൽ എംബസിയിൽ അഭയം തേടുവാൻ തീരുമാനിക്കുന്നു.

ഓപറേഷൻ പാളിയതും 2 അംഗങ്ങൾ പിടിയിലായ വിവരവും ഞൊടിയിടയിൽ മൊസാദ് ആസ്ഥാനത്തും നെത്യനാഹുവിന്റെ ഓഫീസിലും എത്തി. ഒരു അറബ് രാജ്യത്തിന്റെ കയ്യിൽ ഒരു മൊസാദ് അംഗം അകപ്പെട്ടാൽ ഉണ്ടാവുന്ന ഭവിഷ്യത്ത് നന്നായി അറിയാവുന്ന നെത്യനാഹു അടിയന്തിര രക്ഷാപ്രവർത്തന ദൗത്യവുമായി മൊസാദ് തലവൻ ഡാനി യാത്തമിനെ നിയോഗിക്കുന്നു. യാത്തം ഉടനടി ജോർദാൻ രാജാവിനെ നേരിട്ട് കാണുകയും ഉണ്ടായ സംഭവ വികാസങ്ങൾ എല്ലാം വിവരിക്കുകയും ചെയ്തു. തങ്ങളുടെ അധികാര പരിധിക്കുള്ളിൽ കയറി നടത്തിയ ഓപറേഷന്റെ വിവരമറിഞ്ഞ് രാജാവ് ക്ഷുഭിതനാവുകയും തുടർന്ന് ബാക്കിയുള്ള 6 പേർ അഭയം തേടിയ ഇസ്രയേൽ എംബസി ജോർദ്ദാൻ സൈന്യം വളഞ്ഞു. സംഭവങ്ങൾ കൂടുതൽ സങ്കീർണ്ണമായിക്കെണ്ടിരിക്കെ തന്നെ ഖാലിദ് ആശുപത്രിയിൽ ക്രമേണ വിഷത്തിന് കീഴടങ്ങി തുടങ്ങുകയായിരുന്നു. ഒരിക്കൽ ഉറക്കത്തിലേക്ക് പോയിക്കഴിഞ്ഞാൽ പിന്നെ ശ്വാസം മുട്ടി മരണത്തിലേക്ക് പോവുന്ന തരത്തിലായിരുന്നു വിഷത്തിന്റെ പ്രവർത്തനം. ഡോക്ടർമാർ പരമാവധി സജ്ജീകരണങ്ങൾ ഉപയോഗിച്ച് ജീവൻ നീട്ടിയെടുക്കാൻ ശ്രമിച്ച് കൊണ്ടിരുന്നെങ്കിലും ഖാലിദ് അനുനിമിഷം കുഴഞ്ഞ് ക്ഷീണിതനായിക്കൊണ്ടേയിരുന്നു. ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നതെന്നറിയാഞ്ഞതിന്നാൽ തന്നെ കൃത്യമായ ചികിത്സ നൽകുവാൻ വിഷമിക്കുകയായിരുന്നു. ഒരു ഹമാസ് നേതാവ് ജോർദാന്റെ മണ്ണിൽ വച്ച് ഇസ്രയേലിനാൽ വധിക്കപ്പെട്ടാൽ അറബ് ലോകത്ത് അത് തങ്ങൾക്കുണ്ടാക്കാവുന്ന പ്രതിസന്ധിയുടെ ആഴം രാജാവിനും, അങ്ങനെ സംഭവിച്ച് കഴിഞ്ഞാൽ പിടിയിലകപ്പെട്ട മൊസാദ് ഏജൻറ് മാർക്ക് എന്ത് സംഭവിക്കുമെന്ന് ഇസ്രയേലിനും കൃത്യമായ ധാരണ ഉണ്ടായിരുന്നതിനാൽ ദ്രുതഗതിയിൽ ഒരു കൈമാറ്റ കരാർ രൂപപ്പെട്ടു. ഖാലിദിനെ രക്ഷപ്പെടുത്തിയാൽ പിടിയിലായ രണ്ട് ഏജന്റ്മാരെ വിട്ടയക്കാം എന്നതായിരുന്നു അത്. മരണവുമായി മല്ലിടുന്ന ഖാലിദിന് ഉടനടി ചികിൽസ ലഭ്യമായിലെങ്കിൽ മരണം ഉറപ്പായിരുന്നതിനാൽ തന്നെ കൂടുതൽ ചർചകൾ ഇല്ലാതെ തന്നെ ഇസ്രയേലിന് കരാർ അംഗീകരിക്കേണ്ടി വന്നു. അങ്ങനെ ലെവോ ഫെൻറാനിലിനുള്ള ആന്റി ഡോട്ടുമായി വന്ന സംഘത്തിലെ ഡോക്ടർ ആശുപത്രിയിലെത്തി ഖാലിദിന് ചികിൽസ ലഭ്യമാക്കുകയും തുടർന്ന് ഖാലിദ് ജീവിതത്തിലേക്ക് തിരികെ വരാൻ തുടങ്ങി. കരാർ പ്രകാരം പിടിയിലായ രണ്ട് മൊസാദ് ഏജന്റുമാരുമായി യാത്തവും സംഘവും ഇസ്രയേലിലേക്കും പറന്നു.

എങ്കിലും പ്രതിസന്ധിക്ക് അയവ് വന്നില്ല, എംബസിയിൽ അഭയം തേടിയവരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടർന്നു. ചർചകൾ തുടരുകയും ഒടുവിൽ ഇസ്രയേൽ ജയിലിൽ കിടക്കുന്ന ഹമാസ് സ്ഥാപകൻ മുഹമ്മദ് യാസിനിനെ മോചിപിച്ചാൽ മാത്രമേ മൊസാദ് എജൻറുമാരെ സ്വതന്ത്രരാക്കൂ എന്ന് ജോർദ്ദാൻ വ്യക്തമാക്കി. ഇങ്ങനൊരു കൈമാറ്റക്കരാർ അംഗീകരിക്കുന്നത് ഇസ്രയേലിന് വലിയ തിരിച്ചടിയായി മാറുകയും ചെയ്തു, എങ്കിലും ജൂതൻമാരെ ഒരിക്കലും മരണത്തിന് വിട്ട് കൊടുക്കില്ല എന്ന അടിസ്ഥാന തത്വം നെത്യനാഹുവിന് സ്വീകരിക്കേണ്ടി വന്നു. ഒടുവിൽ മുഹമദ് യാസീനും മറ്റ് അനവധി തടവുകാരെയും നിരുപാധികം വിട്ട് കൊടുത്ത് ബാക്കി ഉള്ളവരെ കൂടെ ഇസ്രയേൽ മോചിപ്പിച്ചെടുത്തു. തുടർന്ന് ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഇസ്രേയലിന് മറുപടി ഇല്ലാതാവുകയും, വ്യാജ പാസ്പോർട് ഉപയോഗിച്ചതിന് കാനഡയും മറ്റ് ചില യൂറോപ്യൻ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം മോശമാവുകയും ഇവരോടെല്ലാം ഇനി തെറ്റ് ആവർത്തിക്കില്ല എന്ന് നിരുപാധികം മാപ്പ് പറയേണ്ടതായും വന്നു. തുടർന്ന് നടന്ന അഭ്യന്തര അന്വേഷണ സമിതികൾ പാളിച്ചകളെ പറ്റി അന്വേഷിക്കുകയും തുടർന്ന് ഇസ്രയേലിനകത്തെ തന്നെ ഇതര സെക്യൂരിറ്റി എജൻസികളായ ഷിൻബെറ്റ്, അമാൻ എന്നിവ പദ്ധതികളുടെ രഹസ്യാത്മകത ലോകത്തിന് മുന്നിൽ വെളിപ്പെട്ടതിന്റെ പേരിൽ മൊസാദുമായും പ്രധാനമന്ത്രിയുമായുമൊക്കെ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് വരെ കാര്യങ്ങൾ എത്തി ചേർന്നു. ഈ ഓപറേഷന്റെ പേരിൽ മെസാദിൽ പല ഉന്നതരുടെയും സ്ഥാനങ്ങൾ തെറിക്കുകയും അഴിച്ചുപണികൾ നടക്കുകയും ചെയ്തു. ഖാലിദ് മാഷേൽ വിഷയം ഉണ്ടാക്കിയ പ്രതിസന്ധിയിൽ നിന്ന് പൂർണമായി കരകയറാൻ വർഷങ്ങളെടുത്തു എന്നാണ് അഭ്യന്തര അന്വേഷണങ്ങളിലൂടെ വെളിപ്പെട്ടിട്ടുള്ളത്.

NB :അന്ന് ഇസ്രയേൽ മോചിപ്പിച്ച അഹമദ് യാസീനിനെ ഇസ്രയേൽ 2004 ൽ വധിക്കുകയും തുടർന്ന് 1997 ലെ വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ട ഖാലിദ് ഹമാസ് തലവനായ് മാറുകയും ചെയ്തു

Advertisement

 44 total views,  1 views today

Advertisement
cinema24 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment1 day ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Advertisement