വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ

0
197

Veena JS

വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ

എന്ന പാട്ടിൽനിന്നും രക്ഷ നേടാൻ ഹെഡ്സെറ്റ് സഹായിക്കും എന്ന് പറഞ്ഞവന്റെ ഇപ്പോളത്തെ ഹെഡ്സെറ്റും എപ്പോളത്തെ ഹെഡ്സെറ്റും എന്നന്നേക്കുമായി തകരാറിലാവട്ടെ എന്ന് ശപിച്ചുകൊണ്ട് തുടങ്ങട്ടെ.

സ്ത്രീകളെക്കുറിച്ച് പുരുഷനുള്ള ആശങ്ക എത്ര മനോഹരമായാണ് മണിച്ചേട്ടൻ ഈ പാട്ടിൽ വർണിച്ചിരിക്കുന്നത്?

പട്ടികൾ മുള്ളിയതിർത്തി നിശ്ചയിക്കുംപോലെ സ്ത്രീജീവിതങ്ങൾ തങ്ങളുടെ അതിർത്തിക്കുള്ളിലെന്ന് ഉറച്ചുവിശ്വസിക്കുന്നവന്മാരുടെ നെഞ്ചുംകൂട് തകർത്താണ് ഓരോ തങ്കവും വരത്തന്റെ കൂടെ പോകുന്നത് എന്ന് പാടിയത് എത്ര കൃത്യം.

വരത്തനെങ്ങാനും മറ്റവന്മാരുടെ അതേ കൊണം കാണിച്ചാൽ അവന്മാരുടെ സ്ഥിരം ഡയലോഗ് ആണ് “നാട്ടിലെ ആണുങ്ങടെ ചൂട് പോരാഞ്ഞിട്ട് മറ്റവന്റെ ചൂട് അറിയാൻ പോയിട്ട് എന്തായി” എന്ന്.

പരക്കം പാച്ചിലിനു ഒടുക്കം കിട്ട്യോടി, എന്ന് ചോദിക്കുന്നതിൽ വിഷാദത്തിന്റെ ലാഞ്ചന അറിയാതെ വന്നുപോകുന്നെങ്കിലും ഗർവ് വിടാൻ പറ്റാത്ത ആൺഅധികാരം എടീവിളികളിൽ മുഴുവൻ പുറത്തെടുക്കുന്നുണ്ട്.

അപ്പനായാലും അനിയനായാലും അന്യനായാലും ആണിന്റെ മൊത്തമാനഭാരം സ്ത്രീയുടെ തുടമുലകൾക്കിടയിൽ കൃത്യമായി അടുക്കിവെച്ചേക്കണം എന്ന അപേക്ഷയും ഇത്രകൃത്യമായി അടയാളപ്പെടുത്തിയ മറ്റൊരു ഗാനമില്ല. ഉണ്ടെങ്കിൽ ദയവുചെയ്തു പറയൂ. എനിക്ക് മിസ്സാക്കാൻ വയ്യാ.

സാധാരണ ആണുങ്ങൾ “സ്വന്തം” അല്ലെങ്കിൽ ആരാന്റെ സ്ത്രീയോട് വേറെമറ്റവന്റെ പാട്ട് കേക്കേടീ എന്ന് പറയാറില്ല. അതുകൊണ്ട് തന്നെ “ഉടുമ്പുവാസൂന്റെ പാട്ട് കേക്കേടി തങ്കമ്മേ” എന്ന് പറയണയിടത്തു നായകൻ നായകനെ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ എന്ന് വ്യക്തം. അതുമല്ലെങ്കിൽ മറ്റവന്റെ പാട്ട് കേട്ടിട്ട് പറയെടി തന്റെ തൊണ്ടയാണോ അയലത്തെ-അദ്ദേഹത്തിന്റെ തൊണ്ടയാണോ നല്ലത് എന്നും ആവാം. അയലത്തെ-അദ്ദേഹങ്ങൾ എന്നും പുരുഷുവിനൊരു വീക്ക്‌നെസ് ആണ് മക്കളേ.

പാട്ടിനനുസരിച്ചുള്ള/അനുസരിക്കാതെയുള്ള അവളുടെ നടപ്പ് തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നതായും theRealഅദ്ദേഹത്തിന് തോന്നുന്നുണ്ട്. പാവം…

ഇടക്ക് പിച്ചുംപേയും പറയണപോലെ “ഇത് ചെറിയ കളിയല്ല ഷാനി, കാര്യം പറയുമ്പോ വട്ടം പിടിക്കല്ലേ” എന്നൊക്കെ പുലമ്പുന്നുണ്ട്.

വയസ്സനല്ലെന്നും കിളവനല്ലെന്നും ആവർത്തിച്ചുപറയുന്ന ഗതികേടിനിടയിൽ പഴനിയാണ്ടവൻ കനിഞ്ഞെന്നും എന്നാൽ നടുവൊടിഞ്ഞതാണെ, ഇപ്പം പിടിച്ചതല്ലെ എന്നൊക്കെ അറിയാതെ പുറത്തുചാടുന്നുണ്ട്. എന്ത് മാങ്ങാണ്ടിയാണോ എന്തോ!! Sorry തേങ്ങ! അതാണല്ലോ ഇത്തരം സാഹചര്യങ്ങളിൽ. തേങ്ങ മതി. അതാകുമ്പോ കേരളത്തിന്റെ സ്വന്തം സാധനം ആകുമല്ലോ.

വടക്കംപാട്ടിന് ഉടുക്ക് കൊട്ടുന്നവളെ എന്ന് മാത്രം എന്തോ ഒരു ലോജിക്കോടെ വിളിക്കുമെന്ന് നമ്മളെ തോന്നിപ്പിക്കും. “അപ്പപ്പൊ കണ്ടോനെ അപ്പാന്ന് വിളിക്കല്ലേ തങ്കമ്മോ” എന്ന് പാടുമ്പോൾ സത്യത്തിൽ ഞാൻ സിന്തോൾ പരസ്യത്തിലെ ആ കുഞ്ഞുമ്മോൾ മമ്മീ എന്ന് വിളിക്കുന്നത് ഓർത്തുപോകും. “അപ്പാ എന്റപ്പാ” എന്ന് വിളിച്ചോണ്ട് ഓടിവരാൻ ഒരൊറ്റ പട്ടിക്കുഞ്ഞുപോലും ആ നിമിഷം പാട്ടിൽ ഇല്ലാലോ എന്നോർത്തു സ്വയം പ്രാകും!!

“ആയിരംകൊല്ലം കൂടെ നടന്നാലും തങ്കമ്മേ
ഈ പെണ്ണിനെ അറിയാൻ ആരെക്കൊണ്ടാവെടി തങ്കമ്മേ” ഈ വരികളെ ഞാൻ എങ്ങനെ വിവരിക്കും? ഇത്രയും കൃത്യമായി പെണ്ണിനെ അടയാളപ്പെടുത്താൻ ആർക്ക് കഴിയും. 

But ഉത്തരം ഉണ്ട്. “മറ്റൊരു പെണ്ണ്”.. പക്ഷേ അവൾ ചിലപ്പോ ഒറ്റസെക്കൻഡ് കൊണ്ട് മനസിലാകും. കൊല്ലങ്ങളൊന്നും വേണ്ട