2020ലെ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ചിത്രമാണ് വാസന്തി. സ്വാസിക നായികയായി എത്തിയ ‘വാസന്തി’ യൂറ്റൂബിൽ റിലീസ് ചെയ്തു. ഇതൊരു സ്വതന്ത്ര പരീക്ഷണ സിനിമ ആണ്. ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്നാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നടൻ സിജു വിൽസനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും, രാജേഷ് മുരുഗേശൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ശബരീഷ് വർമ്മ വരികൾ എഴുതിയിരിക്കുന്നു. കേന്ദ്രകഥാപാത്രമായ വാസന്തിയെ സ്വാസിക അവതരിപ്പിക്കുമ്പോൾ സിജു വിൽസൺ, ശ്രീല നല്ലെടം, മധു ഉമാലയം, ശബരീഷ് വർമ്മ, ശിവജി ഗുരുവായൂർ, വിനോദ് കുമാർ, ഹരിലാൽ, എനിവർക്കൊപ്പം ഒട്ടനവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
ചിത്രം കാണാം
Kerala State Film Award for Best Film
Kerala State Film Award for Best Screenplay
Kerala State Film Award for Best Character Actress
വാസന്തി കണ്ട Akhil C Prakash ഇങ്ങനെ എഴുതുന്നു
“വാസന്തി എന്ന പെൺകുട്ടിയുടെ ജീവിതം ആണ് സിനിമ പറയുന്നത്.അവളുടെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങൾ ആയിട്ടാണ് കഥ വികസിക്കുന്നത്. ആ കാലഘട്ടങ്ങളിൽ അവളെ സ്വാധിനിച്ച പുരുഷൻമാരിൽ കൂടെ ആണ് പ്രധാനമായും കഥയുടെ ഒഴുക്ക്..അതിലുടെ അവളുടെ ജീവിതം എങ്ങനെ മാറി മറിയുന്നു എന്നത് കൃത്യമായി കാണിച്ചു തരുന്നുണ്ട്..സ്വാസികയുടെ പ്രകടനം തന്നെ ആണ് സിനിമയുടെ പ്രധാന ആകർഷണം. ആ കഥാപാത്രം കടന്നു പോകുന്ന അവസ്ഥകളും ഇമോഷൻസും എല്ലാം ഗംഭീരമായി സ്വാസിക കൈകാര്യം ചെയ്തിട്ടുണ്ട്.കൂടാതെ സിജു വിൽസൺ, ശബരിഷ് വർമ, ശിവജി ഗുരുവായൂർ, പിന്നെ രാമൻ എന്ന റോൾ ചെയ്ത നടൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയുന്നു.നീറ്റ് ആയിട്ടുള്ള പ്രകടനം ആയിരുന്നു അവരുടെ .ഒരു സ്റ്റേജ് പ്ലേ പോലെ ആണ് സിനിമയുടെ കഥ അവതരിപ്പിക്കുന്നത് അതിലുടെ വാസന്തി തന്റെ കഥ നാറേറ്റ് ചെയുന്നത് പോലെ ആണ് കഥ പറച്ചിൽ.ഒരു പുതുമ ഉള്ള അനുഭവം ആയിരുന്നു.ഒരു മികച്ച അനുഭവം.”