വാശി
(ഫസ്റ്റ് റിപ്പോർട്ട്)

Basil Paul Kattuchirayil

‘ഞാനിത് എങ്ങനെ ആയാലും ജയിക്കും’
‘എനിക്കുള്ള എക്സ്പീരിയൻസ് വച്ച് ഞാനും നോക്കട്ടെ ജയിക്കാൻ’.
ഈ രണ്ട് ഡയാലോഗുകൾ ടോവിനോ ചെയ്ത എബിൻ എന്ന വക്കീലും കീർത്തി ചെയ്ത മാധവി എന്ന വക്കീലും പരസ്പരം പറയുന്ന ഡയലോഗ് ആണ്. ഇതാണ് വാശി. പരസ്പരം ഒരു കേസിൽ വാശി തീർക്കുന്ന ഇവരുടെ കഥയാണ് വാശി.

നല്ല രസമുള്ള, ബോർ അടിക്കാതെ കണ്ടിരിക്കാൻ പറ്റുന്ന സിനിമ തന്നെയാണ് വാശി. നമ്മുടെ ചുറ്റും ഇപ്പോൾ ചർച്ച ആകുന്ന വലിയ ഒരു വിഷയം ആണ് ഈ സിനിമ ചർച്ച ചെയ്യുന്നത്. ലൈംഗിക ബന്ധങ്ങളിൽ പരസ്പരം ഉള്ള സമ്മതം. അത് സമ്മതം അല്ലായിരുന്നു എന്ന് പറയുന്ന വിവാദങ്ങൾ ഇവിടെ ഉണ്ട്. ഈ വിഷയത്തെ ചർച്ച ചെയ്യുന്ന സിനിമ എന്ന പ്രസക്തി ഇതിനുണ്ട്. ഇത്തരം കേസുകളിൽ ഉണ്ടാവുന്ന ആളുകളുടെ റിയാക്ഷൻ , കോടതികളുടെ ഇടപെടൽ എന്നിവയൊക്കെ ഈ സിനിമയിൽ ചർച്ച ആകുന്നുണ്ട്.

ഇതിനു പുറമെ, ഒരു ഭാര്യയും ഭർത്താവും ഒരു കേസ് വാദിക്കുമ്പോൾ പരസ്പരം ഉണ്ടാകാവുന്ന ഈഗോ ക്ലാഷ്, അതിൽ മറ്റുള്ളവർ അഭിപ്രായം പറഞ്ഞു വഷളാക്കുന്ന സംഗതികൾ തുടങ്ങി ഒരുപാട് കാര്യങ്ങളും സിനിമയിൽ പറഞ്ഞു പോകുന്നു. ഇങ്ങനെ കുടുംബത്തോടോപ്പം കാണാവുന്ന ഒരു നല്ല കുഞ്ഞ് സിനിമയാണ് വാശി.

 

Mahesh Kumar

വാശി സിനിമ കണ്ടു. നല്ല വിഷയം ചർച്ച ചെയ്ത ഒരു നല്ല കുഞ്ഞു സിനിമ. ഒരുപാട് കാര്യങ്ങൾ പറയണം അല്ലെങ്കിൽ ചർച്ച ചെയ്യണം എന്ന് തോന്നും. ടോവിനോ നന്നായി പെർഫോം ചെയ്തിട്ടുണ്ട്. ഡിയർ ഫ്രണ്ടിൽ നിന്നും വ്യത്യസ്തമായ ഒരു വേഷം ആണ് ഇതിൽ. ഇനിയും നല്ല വേഷങ്ങൾ ടോവിനോയ്ക്ക് കിട്ടട്ടെ..
‘മൗനം സമ്മതം’ എന്ന് നമ്മൾ പണ്ടേ കേൾക്കുന്നതാണ്. സ്ത്രീകൾ നാണം ഉള്ളവർ ആണെന്നും, അവർ മൗനം കാണിക്കുന്നത് ‘അതെ’ എന്ന് സമ്മതം പറയാനുള്ള നാണം കൊണ്ടാണ് എന്ന ആണധികാരത്തിന്റെ ബോധം ആവാം ‘മൗനം സമ്മതം’ എന്ന് പറഞ്ഞുണ്ടാക്കിയത്. ഈ സമ്മതം അഥവാ കൺസെന്റ് എന്നത് വലിയ ചർച്ചകൾ ഉണ്ടാക്കുന്നുണ്ട്.
ഇങ്ങനെ കൺസെന്റ്എന്നത് വിഷയമായി വരുന്ന ഒരു കേസിൽ വാദിക്കും പ്രതിക്കും വേണ്ടി വാദിക്കുന്ന രണ്ട് വക്കീലന്മാരാണ് ഈ സിനിമയിൽ ടോവിനോയും കീർത്തി സുരേഷും. അത് അവരുടെ ജീവിതത്തിലും പ്രശനങ്ങൾ ഉണ്ടാക്കുന്നു. ഈ പ്രശ്നങ്ങൾ അവർ എങ്ങനെ ഹാന്റിൽ ചെയ്യുന്നു എന്നതും സിനിമ പറയുന്നുണ്ട്.
എന്തായാലും ഫാമിലിക്കൊപ്പം കാണാവുന്ന നല്ല ഒരു സിനിമ തന്നെയാണ് വാശി. നല്ല വിഷയം ചർച്ച ചെയ്യുകയും, സമൂഹത്തിലും കുടുംബത്തിലും അത് ഉണ്ടാക്കുന്ന വിഷയങ്ങൾ സംസാരിക്കുകയും ചെയ്യുന്നു. രണ്ട് ആളുകളുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യുന്ന മറ്റൊരാൾ ഉണ്ടാക്കുന്ന പ്രശനങ്ങൾ വലുതായിരിക്കും. അത് എത്ര നമ്മൾ അവോയിഡ് ചെയ്താലും അത് ബന്ധുക്കളോ, കുടുംബക്കാരോ ഒക്കെ ആയി അത് നമ്മളെ ഇറിറ്റെറ്റ് ചെയ്യും. എന്തായാലും സിനിമ ഫാമിലിയോടോപ്പം കാണുകയും ചർച്ച ആവുകയും വേണം.
**
Krish Joby

‘നിങ്ങളിൽ ആര് ജയിക്കും? ‘
വാശി സിനിമയുടെ ട്രെയിലറിൽ ഈ ചോദ്യം നമ്മൾ കേട്ടു. ഒരു കേസ് പരസ്പരം വായിക്കുന്ന ഭാര്യയും ഭർത്താവും ആയ ടോവിനോയോടും കീർത്തി സുരേഷിനോടും ആണ് ഈ ചോദ്യം ചോദിക്കുന്നത്. ഇത് ഈഗോ ഹർട്ട് ചെയ്യുന്ന ഒരു ചോദ്യം ആണ്. മത്സര ബുദ്ധി നിറച്ച് വാശി കേറ്റി പരസ്പരം തല്ലിക്കുന്ന പഴയ കുറുക്കന്റെ തന്ത്രം. സിനിമ ചർച്ച ചെയ്യുന്ന വിഷയം കൺസന്റ് ആണെങ്കിലും ഈ ചോദ്യത്തിനും ഇതിൽ പ്രസക്തി ഉണ്ട്.

 

ഒരേ ജോലി ചെയ്യുന്ന ആളുകൾ ആണെങ്കിൽ ഈ ചൊറി ചോദ്യം ചോദിക്കുന്ന കുടുംബക്കാർ ഉണ്ടാകും. അവർക്ക് പ്രശനം ഉണ്ടാക്കൽ ആണ് ലക്ഷ്യം. ഈ ഒരു തീപ്പൊരി ആവാം പിന്നെ വലിയ പ്രശനം ആയി മാറുന്നത്. എന്തായാലും സിനിമയിലും അത് സംഭവിക്കുന്നുണ്ട്. പക്ഷെ അവർ അത് പരസ്പരം സോർട്ട് ചെയ്യുന്നുണ്ട്. എന്തിനാണ് ഈ ഈഗോ എന്നതാണ് ചോദ്യം. സ്നേഹം തുടരട്ടെ എന്ന് കരുതാം. ജോലി ജോലിയായും ജീവിതം ജീവിതമായും തുടരട്ടെ.

നമ്മുടെ ചുറ്റും കാണുന്ന ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു കുഞ്ഞു സിനിമയാണ് വാശി. അത് വളരെ നന്നായി ചെയ്തിട്ടുണ്ട്. വക്കീലും പബ്ലിക് പ്രോസിക്യൂട്ടറും ആയി ടോവിനോ ഗംഭീര പെർഫോമൻസ് കാഴ്ച വച്ചിട്ടുണ്ട്. ഡിയർ ഫ്രണ്ട് എന്ന സിനിമയിൽ നിന്നും വ്യത്യസ്തമായ് തന്നെയാണ് ടോവിനോ ഇതിൽ ചെയ്തിരിക്കുന്നത്. കീർത്തിയും, ബൈജുവും, എല്ലാവരും തന്നെ അടിപൊളി ആയി ചെയ്തിട്ടുണ്ട്.

Leave a Reply
You May Also Like

ജഗതി ചേട്ടനും അന്നൗൻസ്മെന്റും, ഇങ്ങേരുടെ കയ്യിൽ ഒരു മൈക്ക് കയ്യിൽ കിട്ടിയാൽ പിന്നെ അഴിഞ്ഞാട്ടമാണ്

ജഗതി ചേട്ടനും അന്നൗൻസ്മെന്റും. Anand Mahadevan 1. ഞാൻ കോനയിൽ കൊച്ചാപ്പി, നിങ്ങളുടെ പ്രിയങ്കരനായ പഞ്ചായത്തു…

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയ്‌ക്കോട്ടൈ വാലിബനിലെ ‘ഏഴിമല കോട്ടയിലെ’ എന്ന വീഡിയോ ഗാനം

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലയ്‌ക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലെ ഏഴിമല…

സൗത്ത് ഇന്ത്യൻ താരങ്ങളും ഗായകരും ഡബ്ബിങ് ആർട്ടിസ്റ്റുകളായപ്പോൾ….

Rahul Madhavan സൗത്ത് ഇന്ത്യൻ താരങ്ങളും ഗായകരും ഡബ്ബിങ് ആർട്ടിസ്റ്റുകളായപ്പോൾ…. അടുത്തകാലത്തായി ശ്രദ്ധിക്കപ്പെട്ടത് നടൻ വിനീതിന്റെ…

കണ്ടുതീരുമ്പോൾ സന്തോഷം നൽകുന്ന എന്തോ ഒരു നന്മ ഈ സിനിമയിലുണ്ട്

സൗബിനെ നായകനാക്കി ലാൽജോസ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത സിനിമയാണ് ‘മ്യാവു’ . സഞ്ജു സുശീലൻ…