ഡോൺ വേഷങ്ങളുടെ ഉസ്താദിന് …

0
235

Shaju Surendran

ബോളിവുഡിൽ അധോലോക നായകന്മാരുടെ വേഷം ചെയ്യാത്ത നായക നടന്മാർ ചുരുക്കം എന്ന് തന്നെ പറയാം. അമിതാബ് ബച്ചനും, ഷാറൂഖ് ഖാനുമോക്കെ അവരുടെ താര പദവിക്ക് മാറ്റ് കൂട്ടുന്ന രീതിയിൽ അത്തരം കഥാപാത്രങ്ങളവതരിപ്പിച്ച് കയ്യടി നേടിയ താരങ്ങളാണ്. എന്നാൽ ഒരു പ്രേക്ഷകൻ എന്ന നിലയിൽ അധോലോക നായക വേഷങ്ങൾ ഏറ്റവും കൂടുതൽ ചേരുന്നതായി തോന്നിയിട്ടുള്ളത് സഞ്ജയ് ദത്തിനാണ്.

എപ്പോഴൊക്കെ അദ്ദേഹം ഡോൺ വേഷങ്ങളിൽ വന്നിട്ടുണ്ടോ അപ്പോഴൊക്കെ ആ കണ്ണുകളും, ആകാര സൗഷ്ടവവും, ഡയലോഗ് ഡെലിവറിയുമൊക്കെ ഒരു “മുംബൈ കാ ഭായി” ക്ക് ചേർന്ന രീതിയിലാണ് എന്ന് തോന്നിയിട്ടുണ്ട്.

Sanjay Dutt on 20 Years of Vaastav: It gave me real sense of being an actor | Celebrities News – India TVസഞ്ജയ് ദത്തിൻ്റെ ദാദ വേഷങ്ങളിൽ ഏറ്റവും മികച്ചത് എന്ന് തോന്നിയത് മഹേഷ് മഞ്ചരേക്കറിൻ്റെ സംവിധാനത്തിൽ വന്ന വാസ്തവ് സിനിമയിലെ “രഘു ഭായി” എന്ന കഥാപാത്രമാണ്. ഒരു സാധാരണ ചെറുപ്പക്കാരനായിരുന്ന രഘുവിന് ചില അവിചാരിത സംഭവങ്ങളെ തുടർന്ന് തോക്ക് കയ്യിലെടുക്കേണ്ടി വരുന്നതും, മുംബൈ നഗരത്തിലെ അധോലോക നായകനായി മാറുന്നതും, അവസാനം അയാളുടെ ദാരുണമായ അന്ത്യവുമൊക്കെയാണ് സിനിമയുടെ പ്രമേയം.

സിനിമയുടെ ആദ്യഭാഗങ്ങൾ നമ്മുടെ കിരീടത്തിനെയും, ചെങ്കോലിനെയും ഓർമ്മിപ്പിക്കും. ക്ലൈമാക്സ് തനിയാവർത്തനത്തെയും (ഈ സിനിമകളുടെ അനുകരണമാണ് വാസ്തവ് എന്നല്ല ഉദേശിച്ചത്). നിഷ്കളങ്കനായ രഘുവിനേയും, കൊലവിളി നടത്തി മുംബൈ നഗരം വിറപ്പിക്കുന്ന രഘു ദാദയേയും, അവസാനം എല്ലാം നഷ്ടമായി ദുരന്തം ഏറ്റുവാങ്ങുന്ന പശ്ചാത്താപ പരവശനായ രഘു എന്ന നിസ്സഹായനേയും സഞ്ജയ് ദത്ത് ഗംഭീരമായി അവതരിപ്പിച്ചു.

രഘുവിൻ്റെ അമ്മയായി അഭിനയിച്ച റീമാ ലാഗൂവും തൻ്റെ വേഷം മികവുറ്റതാക്കി. ക്ലൈമാക്സ് രംഗത്തെ ഇരുവരുടെയും പ്രകടനം അവരുടെ കരിയർ ബെസ്റ്റ് എന്ന് തന്നെ പറയാം. നമ്രത ശിരോഡ്കർ, ദീപക് തിജോരി, പരേഷ് റാവൽ, സഞ്ജയ് നാർവെക്കർ, മോഹൻ ജോഷി എന്നിവരാണ് മറ്റഭിനേതാക്കൾ.ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള മഹേഷ് മഞ്ചരേക്കറിൻ്റെ ഏറ്റവും പ്രിയപ്പെട്ട സൃഷ്ടികളിൽ ഒന്നാണ് വാസ്തവ്.ഇന്ന് സഞ്ജയ് ദത്തിൻ്റെ ജന്മദിനം.🙏”ജനം ദിൻ മുബാറക് ഹൊ സഞ്ജു ഭായ്