വാവ സുരേഷ് കിണറിലിറങ്ങി പാമ്പ് പിടിക്കുമ്പോഴാണ് പാമ്പ് കടിച്ചതെന്ന പ്രചരണം പൂർണ്ണമായും തെറ്റാണെന്നു തെളിയിക്കുന്നതാണ് ഈ വീഡിയോ

180
Adv Sreejith Perumana
വാവ സുരേഷ് കിണറിലിറങ്ങി പാമ്പ് പിടിക്കുമ്പോഴാണ് പാമ്പ് കടിച്ചതെന്ന പ്രചരണം പൂർണ്ണമായും തെറ്റാണെന്നു തെളിയിക്കുന്നതാണ് ഈ വീഡിയോ.
ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി പാക്ക് ചെയ്ത ശേഷം, യാതൊരു സുരക്ഷ മുൻകരുതലും ഇല്ലാതെ നാട്ടുകാർക്കായുള്ള ഷോ നടത്തുന്നതിനിടയിലാണ് അദ്ദേഹത്തിന് പാമ്പിന്റെ കടിയേൽക്കുന്നത്.
ഇനിയെങ്കിലും ഏറെ ജൈവിക വൈവിധ്യവും, അപൂർവതകളുമുള്ള പാമ്പുകളെ പിടിച്ച ശേഷം നടത്തുന്ന “”മുത്തുഗൗ ” ഷോ ഒഴിവാക്കി അവയുടെ ആവാസവ്യവസ്ഥയിലെ സുരക്ഷിതമായ
പുനരധിവാസം ഉറപ്പാക്കാനുള്ള നടപടി വനം വന്യജീവി വകുപ്പുകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനൽ പ്രവൃത്തിയായ ഈ വീഡിയോ ഉൾപ്പെടെ വന്യജീവി വകുപ്പിന് കൈമാറിയിട്ടുണ്ട്.

സംരക്ഷിത വിഭാഗത്തിൽപ്പെട്ട ജീവികളായ പാമ്പുകളെ പ്രത്യേക സാഹചര്യങ്ങളിൽ പിടികൂടുന്നവർ വനം -വന്യജീവി ഉദ്യോഗസ്ഥരുടെ മുന്നിൽവെച്ച് നടത്തുന്ന ക്ളീഷേ എന്റർടെയിന്റ്മെന്റ് അവസാനിപ്പിക്കണമെന്നും അത്തരം നടപടികൾ മൃഗങ്ങളോടുള്ള ക്രൂരതയായി കണ്ടുകൊണ്ട് ഉദ്യോഗസ്ഥർക്കെതിരെയും, പാമ്പ് പിടിക്കുന്നവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ അനുകൂലമായിട്ടാണ് ഉന്നത ഉദ്യോഗസ്ഥർ പ്രതികരിച്ചത്.

പാമ്പ് പിടുത്തം ശാസ്ത്രീയമാക്കണം ;പാമ്പ് കടിയും, ചികിത്സയും, പാമ്പ് ദൈവങ്ങളും തമ്മിലുള്ള അന്ധവിശ്വാസങ്ങൾക്കെതിരെ ബോധവത്കരണം നടത്തണം ; പാമ്പ് പ്രദർശനം അവസാനിപ്പിക്കണം തുടങ്ങിയ പരാതിയിൽ ഉന്നത ഉദ്യോഗസ്ഥർ
അനുക്കൂലമായി പ്രതികരിച്ചു
പാമ്പ് പിടിക്കുന്നതിനിടെ അണലിയുടെ കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വാവ സുരേഷിനെ ഉൾപ്പെടെ ഒരു പാമ്പ് പിടുത്തക്കാരെയും ഇനിമുതൽ സുരക്ഷാ മുൻകരുതലും, ഉപകരണങ്ങളുമില്ലാതെ പാമ്പ് പിടിക്കാൻ അനുവദിക്കരുതെന്നും, പിടികൂടുന്ന പാമ്പിനെ ജനങ്ങൾക്ക് വേണ്ടിയോ, മാധ്യമങ്ങൾക്ക് വേണ്ടിയോ പ്രദർശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് വൈൽഡ്‌ലൈഫ് വാർഡനും, പോലീസ് മേധാവിക്കും പരാതി നൽകി. ഒഴിവാക്കാനാകാത്ത അവസരങ്ങളിലൊഴികെ അത്തരം സാഹസത്തിനു മുതിരുന്നവർക്കെതിരെ പോലീസ് ആക്റ്റും, വന്യജീവി, ഫോറസ്റ്റ് നിയമങ്ങൾ പ്രകാരവും കേസെടുക്കാമെന്നും ചൂണ്ടിക്കാണിച്ചപ്പോൾ അക്കാര്യം അംഗീകരിച്ച വനം വകുപ്പ് വിഷയത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും അറിയിച്ചു.
ഈ മാസത്തിനുള്ളിൽ പരാതിയിൽ ഉന്നയിച്ച വിഷയങ്ങളിൽ തീരുമാനമെടുത്ത് ഉത്തരവിറക്കിയില്ലെങ്കിൽ തുടർ നടപടികളുമായി മുന്നോട്ട് പോകും.
അതേസമയം സാമൂഹിക സുരക്ഷയ്ക്ക് വാവ സുരേഷ് നൽകിയ സേവനത്തെ ബഹുമാനപുരസ്സരം സ്മരിക്കുന്നു. അദ്ദേഹത്തിന്റെ അറിവില്ലായ്മയെ തിരുത്തേണ്ട ബാധ്യതയുള്ള വനം -വന്യജീവി -ആരോഗ്യവവകുപ്പും, പൊതുജനങ്ങളിലെ ആവേശ് കുമാരന്മാരും കുമാരികളും അദ്ദേഹത്തെ തെറ്റായ മാർഗ്ഗത്തിലൂടെ പ്രോത്സാഹിപ്പിച്ചു എന്നതാണ് ദുരന്തം. എത്രയും വേഗം അദ്ദേഹം സുഖപ്പെടട്ടെ എന്ന് പ്രത്യാശിക്കുന്നു.