fbpx
Connect with us

വായനശാല

ആങ്ങളയും പെങ്ങളും വായനശാലയിലേക്ക് ഇറങ്ങിയതാണ്. അമ്മ അകത്ത് നല്ല പണിത്തിരക്കിലാണ്. അച്ഛന്‍ പുറത്തേയ്ക്ക്‌ നടക്കാനിറങ്ങിയതാണ്. സാധാരണ അച്ഛന്‍റെ കൂടെയാണ് വായനശാലയില്‍ പോകാറ്.

 95 total views

Published

on

ആങ്ങളയും പെങ്ങളും വായനശാലയിലേക്ക് ഇറങ്ങിയതാണ്. അമ്മ അകത്ത് നല്ല പണിത്തിരക്കിലാണ്. അച്ഛന്‍ പുറത്തേയ്ക്ക്‌ നടക്കാനിറങ്ങിയതാണ്. സാധാരണ അച്ഛന്‍റെ കൂടെയാണ് വായനശാലയില്‍ പോകാറ്.

ഇന്ന് സ്ക്കൂളില്‍ പ്രശസ്തയായ ഒരു സാഹിത്യകാരി വന്നിരുന്നു. ബെന്യാമിന്‍റെ ആട് ജീവിതത്തെക്കുറിച്ച് അവര്‍ വളരെ സരസമായി കുട്ടികള്‍ക്ക്  പറഞ്ഞുകൊടുത്തു. വായിക്കണം, വായിച്ചാലേ വളരൂ…..പക്ഷെ, വായന മരിച്ചുകൊണ്ടിരിക്കയാണ്.

അച്ഛന്‍ കുറച്ച് വായനാശീലവും എഴുത്തുമൊക്കെ ഉള്ള ആളായതുകൊണ്ട് കുട്ടികള്‍ക്ക്‌ അടുത്തുള്ള വായനശാലയിലെ മെമ്പര്‍ഷിപ്പ് എടുത്തിട്ടുണ്ട്. വായനയുടെ വിശാലമായ ലോകത്തേക്ക് അവര്‍ ചേക്കേറുമെന്ന അച്ഛന്‍റെ ഒരു പ്രത്യാശയുടെ പുറത്ത്‌ സംഭവിച്ചു പോയതാണ്.

വായനശാല വളരെ ദൂരെയോന്നുമല്ല. കഷ്ടി ഒരു കിലോമീറ്റര്‍ നടക്കയേ വേണ്ടു. വൈകുന്നേരത്തെ ഇളംകാറ്റേറ്റ്‌ നടക്കാനൊരു സുഖം തന്നെയാണ്. അച്ഛന്‍ കുട്ടികളോട് പറയാറുണ്ട്‌, കുട്ടിക്കാലത്ത്‌ ബഷീറിന്‍റെയും, കോവിലന്‍റെയും, ഉറൂബിന്‍റെയുമൊക്കെ പുസ്തകങ്ങള്‍ മടിയിലോളിപ്പിച്ച് വായിച്ചത്, സ്കൂള്‍ യുവജനോല്‍സത്തില്‍ കഥാരചനയില്‍ ഒന്നാം സമ്മാനം നേടിയത്‌, ബാലരമയില്‍ കഥ പ്രസിദ്ധീകരിച്ചത്, അങ്ങനെയങ്ങനെ……..അച്ഛന്‍ എന്തുകൊണ്ടാണ് ഒരു സാഹിത്യകാരനാകതിരുന്നത് എന്ന് കുട്ടികള്‍ കൌതുകപ്പെടാറുണ്ട്.

വഴിയോരത്തെ വൃക്ഷത്തണലില്‍ കുട്ടികള്‍ വട്ടംകൂടി നില്‍ക്കുന്നുണ്ടായിരുന്നു. ജോണ്‍സന്‍മാഷിന്‍റെ ട്യൂഷന്‍ സെന്‍ററില്‍ ട്യൂഷന് പോകുന്നവരാണ്. ഇത് പഠിയ്ക്കാനുള്ള പ്രായമാണ്. ഈ പ്രായത്തില്‍ എന്ത് ചപ്പും ചവറും അവരുടെ തലയില്‍ കയറും. ആകാശത്തിനുകീഴെ എല്ലാ അറിവും ഇപ്പോള്‍ അവര്‍ക്ക്‌  പകര്‍ന്നു കൊടുക്കാം. അറിവ്‌ നേടാനുള്ള ഈ നെട്ടോട്ടത്തില്‍ വഴിയോരത്തെ ഈ തണല്‍മരം അവരുടെ ഇടത്താവളം. പാവം കുട്ടികള്‍ … അവര്‍ക്ക്‌ കളിയ്ക്കാന്‍ അവകാശമില്ല. കുസൃതികാണിക്കാന്‍ നേരമില്ല. പൂവിനോടും പൂമ്പാറ്റയോടും കളി പറയാന്‍ നേരമില്ല. ഒന്നിനുമില്ല ഈ ലോകത്ത്‌ നേരം. നിറുത്താതെ നമ്മള്‍ ഓടുന്നു. എവിടെയ്ക്കെന്നറിയില്ല. നമ്മള്‍ ഓടുന്നു എന്നുമാത്രം.

Advertisement



പുഴ കടന്നു പോകണം. പണ്ടൊക്കെ ഇവിടെ കടത്തുവഞ്ചി ഉണ്ടായിരുന്നു എന്ന്‍ അച്ഛന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഇക്കരെ നിന്ന് കടത്തുകാരനെ നീട്ടി വിളിക്കും…..  പൂഹേയ്‌…. പൂഹേയ്‌.

ഇന്ന് പുഴയ്ക്ക് കുറുകെ പാലമുണ്ട്. പുഴ എന്നു പറയാമെന്നുമാത്രം. പണ്ടൊക്കെ മഴക്കാലമാകുമ്പോള്‍ പുഴ കൂലംകുത്തിയോഴുകാറുണ്ടത്രേ…. ഒരായിരം കുപ്പിവളകളിട്ട പെണ്‍കുട്ടിയെപ്പോലെ ചിരിച്ചുലയാറുണ്ടത്രേ…. അച്ഛന്‍ എത്ര ഭാഗ്യവാനാണെന്ന് ഇപ്പോള്‍ കുട്ടികളറിയുന്നുണ്ട്.

വായനശാല വളരെ പഴയൊരു കെട്ടിടത്തിലാണ്. രണ്ടു മുറികള്‍ …….  ഒരു മുറിയില്‍ നിറയെ പുസ്തകങ്ങളാണ്…… കടന്നുചെല്ലുന്ന മുറിയില്‍ ഒരു മൂലയില്‍ ടീവി സ്ഥാപിച്ചിട്ടുണ്ട്. വായിക്കാനുദ്ദ്യെശിച്ച് കുറെ പത്രങ്ങളും മാഗസിനുകളും വാരിവിതറിയ ഒരു മേശയുണ്ട് മധ്യത്തില്‍ ….  മേശയ്ക്കുചുറ്റും കുറച്ച് വായനക്കാര്‍ ടീവിയിലേക്ക് കണ്ണുംനട്ട് സിനിമയുടെ ക്ലൈമാക്സില്‍ ചകിതരായി ഇരിക്കുന്നുണ്ട്.

കുട്ടികള്‍ മെല്ലെ അകത്തേയ്ക്ക് കടന്നു. മാറാല മൂടിക്കിടക്കുന്ന മുറി നിറയെ അലമാരകളായിരുന്നു. അലമാരകള്‍ നിറയെ കീറിപ്പറിഞ്ഞ, ചട്ടയില്ലാത്ത പുസ്തകങ്ങള്‍ …… ബഷീറും ഉറൂബും കോവിലനും അവിടെ നഗ്നരായി ഇരിക്കുന്നു.

Advertisement



കുട്ടികള്‍ക്ക്‌ ഏതോ അപരിചിതമായ ലോകത്ത്‌ എത്തിപ്പെട്ട പ്രതീതിയുണ്ടായിരുന്നു. ഒരുപക്ഷെ അച്ഛന്‍ കൂടെ ഇല്ലാതിരുന്നതുകോണ്ടായിരിക്കാം.

അകത്ത്, പഴയ മരക്കസേരയില്‍ ലൈബ്രേറിയന്‍ ഉറക്കം തൂങ്ങിയിരിയ്ക്കുകയായിരുന്നു. ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ അയാള്‍ കുട്ടികളെ നോക്കി. എന്തോ ഒരു അവിശ്വാസത്തിന്‍റെ രേഖാചിത്രങ്ങള്‍ അയാളുടെ നെറ്റിയില്‍ കുട്ടികള്‍ കാണുന്നുണ്ടായിരുന്നു.

കുട്ടികള്‍ ഉറൂബിനെയും, ബഷീറിനെയും, തകഴിയും, മലയാറ്റൂരിനെയും, ബെന്യാമിനെയും തിരഞ്ഞു തളര്‍ന്നു. ലൈബ്രേറിയന്‍ ഉറക്കത്തില്‍ നിന്നുണര്‍ന്ന് തെല്ല് കൌതുകത്തോടെ ഇത് സ്വപ്നമല്ലെന്ന് ഉറപ്പിക്കാന്‍ ശ്രമിച്ചു. ഇനി ഒരുപക്ഷെ, വായന മരിച്ചിട്ടില്ലായിരിക്കുമോ? അയാള്‍ സ്വയം ചോദിച്ചു.

കുട്ടികള്‍ പുസ്തകമെടുത്ത് പുറത്തേയ്ക്കിറങ്ങുമ്പോഴും സിനിമയുടെ ക്ലൈമാക്സ് എവിടെയും എത്തിയിരുന്നില്ല. അനാഥപ്രേതങ്ങളെപ്പോലെ മേശപ്പുറത്ത് പുസ്തകങ്ങള്‍ വായന പുനര്‍ജനിക്കുമെന്ന പ്രത്യാശയില്‍ ചിതറിക്കിടന്നു.

Advertisement



അപ്പോഴും ആ പാവം ലൈബ്രേറിയന്‍ പ്രത്യാശയോടെ സ്വയം ചോദിയ്ക്കയായിരുന്നു.

വായന ഇനിയും മരിച്ചിട്ടില്ലായിരിക്കുമോ ?

 96 total views,  1 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment17 mins ago

എന്താണ് മുകേഷ്- ജഗദീഷ്- സിദ്ദിഖ് ത്രയം ഒരു കാലത്ത് മലയാളത്തിനു നൽകിയത് ?

condolence33 mins ago

മലയാള സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി. പാരിസ് ചന്ദ്രൻ അന്തരിച്ചു.

controversy34 mins ago

ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ച ദുരനുഭവം തുറന്നെഴുതി രേവതി രൂപേഷ്

Entertainment39 mins ago

ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.

Entertainment41 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത അറിയിച് ഷംന കാസിം. കുറച്ച് വൈകിയെങ്കിലും ഇപ്പോഴെങ്കിലും ആയല്ലോ എന്ന് ആരാധകർ.

controversy49 mins ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment52 mins ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment1 hour ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health1 hour ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology1 hour ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history2 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment20 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement