ടൊവിനോയെ നായകനാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമായ ‘വഴക്ക്’ -ന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ഒരാൾപ്പൊക്കം, ചോല, ഒഴിവുദിവസത്തെ കളി , സെക്സി ദുർഗ എന്നീ ചിത്രങ്ങൾക്ക് ശേഷം സനൽകുമാർ ശൃദ്ധരാണ് സംവിധാനം ചെയ്ത സിനിമയാണ് വഴക്ക്. മഞ്ജുവാര്യരെ നായികയാക്കി സനൽകുമാർ ചെയ്ത കയറ്റം എന്ന ചിത്രം ചില കാരണങ്ങളാൽ റിലീസ് വൈകുകയാണ്. ‘വഴക്ക് ‘ ഇരുപത്തിയേഴാമത് കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മലയാളം സിനിമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കനി കുസൃതി, സുദേവ് നായർ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.അസീസ് നെടുമങ്ങാട്, വിശ്വജിത്ത്, ബൈജു നെറ്റോ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ടോവിനോ തോമസ് പ്രൊഡക്ഷൻസും പാരറ്റ് മൗണ്ട് പിക്ചേഴ്സും ചേർന്നാണ് സിനിമയുടെ നിർമാണം. ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കോവിഡ് സമയത്ത് കുറഞ്ഞ ചെലവിലാണ് സിനിമ ചിത്രീകരിച്ചത്. തന്റെ പുതിയ ചിത്രം കൈകാര്യം ചെയ്യുന്നത് സാമൂഹ്യപ്രമേയമുള്ള വിഷയമാണെന്ന് സനൽ കുമാർ ശശിധരൻ പറയുന്നു. റാണിയും പെരുമ്പാവൂരുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ.
*