വേതാളത്തിന്റെ റീമേക്ക് നൽകിയ ആവേശം, അജിത്തിന്റെ സൂപ്പർഹിറ്റ് ചിത്രം വീണ്ടും ഏറ്റെടുത്ത് ചിരഞ്ജീവി?
അജിത്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ വേതാളത്തിന്റെ റീമേക്കിന് പിന്നാലെ ‘വിശ്വാസ’ത്തിന്റെ റീമേക്കിൽ അഭിനയിക്കാൻ നടൻ ചിരഞ്ജീവി തീരുമാനിച്ചതായി റിപ്പോർട്ട്.
അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ചിത്രം ആണ് ‘വേതാളം’. അനുജത്തിയോട് പ്രിയമുള്ള ഒരു ചേട്ടന്റെയും ഗുണ്ടാസംഘ നേതാവിന്റെയും വേഷമാണ് ഈ സിനിമയിൽ അജിത് അവതരിപ്പിച്ചത്.ചിത്രത്തിൽ അജിത്തിനൊപ്പം ശ്രുതി ഹാസൻ അഭിനയിച്ചപ്പോൾ ലക്ഷ്മി മേനോനാണ് അജിത്തിന്റെ അനുജത്തിയായി അഭിനയിച്ചത്. അനിരുദ്ധ് സംഗീതം നൽകിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി.
ചിത്രം പുറത്തിറങ്ങി ഏഴ് വർഷത്തിലേറെയായി, എന്നാൽ ഈ ചിത്രത്തിന്റെ റീമേക്കിൽ ഇപ്പോൾ ജനപ്രിയ തെലുങ്ക് നടൻ ചിരഞ്ജീവിയാണ് അഭിനയിക്കുന്നത്. ‘ബോലോ ശങ്കർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ചിരഞ്ജീവിയുടെ അനുജത്തിയായി കീർത്തി സുരേഷും നായികയായി തമന്നയും എത്തുന്നു.
വൻ പ്രതീക്ഷകൾക്ക് ഇടയിൽ ഒരുങ്ങുന്ന ബോലോശങ്കറിന്റെ ഷൂട്ടിംഗ് വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന് വേണ്ടി ചിരഞ്ജീവി മൊട്ടയടിക്കുന്ന ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ, ഈ ചിത്രത്തിന് ശേഷം 2019ൽ പുറത്തിറങ്ങിയ അജിത്തിന്റെ ‘വിശ്വാസം’ എന്ന ചിത്രത്തിന്റെ റീമേക്കിൽ അഭിനയിക്കാൻ ചിരഞ്ജീവി തീരുമാനിച്ചതായി സോഷ്യൽ മീഡിയയിൽ റിപ്പോർട്ടുകളുണ്ട്. ഈ വിവരം എത്രത്തോളം ശരിയാണെന്ന് ഉടൻ അറിയാം.