നടിയും ഫാഷൻ ഡിസൈനറും കൊറിയഗ്രാഫറും മോഡലുമാണ് ശരണ്യ ആനന്ദ്. സിനിമയിലേക്കുള്ള അരങ്ങേറ്റം തമിഴിലായിരുന്നു. എന്നാൽ അവസരങ്ങൾ നിറയെ വന്നത് മലയാളത്തിലാണ്. മോഹൻലാൽ അഭിനയിച്ച 1971 ബിയോണ്ട് ബോർഡേഴ്സ് ആണ് ശരണ്യ അഭിനയിച്ച ആദ്യ മലയാള ചലച്ചിത്രം, പിന്നീട് അച്ചായൻസ്, ചങ്ക്‌സ്, കപ്പുചീനോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിലും മലയാളത്തിലും റിലീസ് ചെയ്ത ഭൂമി എന്ന ചിത്രത്തിലെ നായിക ശരണ്യയാണ്. വിനയൻ സംവിധാനം ചെയ്ത് ആകാശഗംഗ 2 എന്ന ചിത്രത്തിലെ ചുടലയക്ഷിയുടെ കഥാപാത്രം ചെയ്തത് ശരണ്യ ആനന്ദ് ആണ്

ആനന്ദ് രാഘവന്റെയും സുജാതയുടെയും മകളായി സൂററ്റിലാണ് ശരണ്യ ആനന്ദ് ജനിച്ചത്. അച്ഛൻ ആനന്ദ് ഗുജറാത്തിൽ ബിസിനസായിരുന്നു. സൂരറ്റിൽ ആണ് ജനിച്ചതെങ്കിലും അടൂരാണ് ശരണ്യയുടെ സ്വദേശം. ദിവ്യ എന്നാണ് ശരണ്യയുടെ സഹോദരിയുടെ പേര്. എടത്വ ഹയർസെക്കൻഡറി സ്കൂളിൽ ആണ് ശരണ്യ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബി.എസ്.സി.നഴ്സിംഗ് പൂർത്തിയാക്കിയിട്ടുണ്ട് ശരണ്യ ആനന്ദ്

പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ മഹീന്ദ്ര സ്കോർപ്പിയയുടെ പരസ്യത്തിൽ മിസ്സ് സൂറത്തിനൊപ്പം അഭിനയിച്ചുകൊണ്ടാണ് ശരണ്യ മോഡലിംഗ് രംഗത്തെത്തിയത്. തുടർന്ന് നിരവധി പരസ്യചിത്രങ്ങൾക്ക് മോഡലായി. മാധുരി ദീക്ഷിത് അടക്കമുള്ള താരങ്ങളോടൊപ്പം സ്റ്റേജ് ഷോ ചെയ്തിട്ടുണ്ട്. സിനിമയിലേക്കുള്ള അരങ്ങേറ്റം തമിഴിലായിരുന്നു. കൊറിയോഗ്രാഫർ ആയിട്ടാണ് മലയാളത്തിൽ എത്തുന്നത്. ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്‌റ്റന്റ് കൊറിയോഗ്രാഫർ ആയി പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ 1971 ബിയോണ്ട് ബോർഡേസ്‌ (2017) ആണ് ശരണ്യ അഭിനിയച്ച ആദ്യ മലയാള ചലച്ചിത്രം.

 

View this post on Instagram

 

A post shared by Saranya Anand (@saranyaanandofficial)

കുടുംബ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരമ്പരയാണ് കുടുംബവിളക്ക് സുമിത്ര എന്ന സ്ത്രീയുടെ അതിജീനവും മറ്റുമാണ് പരമ്പരയുടെ പ്രധാന പ്രതിപാദ്യ വിഷയമെങ്കിലും സബ് പ്ലോട്ടുകളിലൂടെ വളരെ വലിയൊരു കഥയാണ് പരമ്പര പറയുന്നത്. വില്ലന്‍ വേഷത്തിലാണെങ്കിലും പ്രേക്ഷകര്‍ക്ക് ഇഷ്ടതാരമാണ് കുടുംബ വിളക്കിലെ വേദിക. വേദികയെ അവതരിപ്പിക്കുന്നത് നടി ശരണ്യ ആനന്ദാണ്. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും സീരിയലിലെ വേഷമാണ് ശരണ്യക്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നൽകിയത്.

 

View this post on Instagram

 

A post shared by Saranya Anand (@saranyaanandofficial)

ഇപ്പോൾ ശരണ്യ ആനന്ദ് ഇന്‍സ്റ്റഗ്രാമില്‍ ബീച്ചില്‍ ബിക്കിനിയിട്ട് അവധിക്കാലം ആഘോഷിക്കുന്ന ചിത്രവും വിഡിയോയും ആണ് പങ്കുവച്ചത്. . ബീച്ചില്‍ നിന്നും ബിക്കിനി ധരിച്ച് വെള്ളത്തിലറങ്ങി നില്‍ക്കുന്ന ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ ശരണ്യ പങ്കുവെച്ചത്. ‘ബീച്ചിലെ വൈബിനെ കുറിച്ച് നിങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ ചിലത് നല്‍കുന്നു’, എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി ശരണ്യ കുറിച്ചിരിക്കുന്നത്. ഇതോടെ ഫോട്ടോയുടെ താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്നത് ഫോട്ടോ വൈറലായി.

 

View this post on Instagram

 

A post shared by Saranya Anand (@saranyaanandofficial)

You May Also Like

കൊച്ചാൾ : അത്ര കൊച്ചല്ലാത്തൊരു ഗംഭീര സിനിമ

“കൊച്ചാൾ : അത്ര കൊച്ചല്ലാത്തൊരു ഗംഭീര സിനിമ” Susmitha R മലയാള സിനിമയുടെ കാര്യത്തിൽ 2022ന്റെ…

20 ദിവസത്തേക്ക് 10 കോടി, ജയംരവിയുടെ നായികയാകാൻ പ്രതിഫലത്തിൽ ഞെട്ടിച്ചു നയൻ‌താര

നയൻ‌താര ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ആവശ്യപ്പെട്ട പ്രതിഫലത്തിന്റെ കണക്കിലാണ്. താരങ്ങളുടെ പ്രതിഫലം പലപ്പോഴും ചർച്ചയാകാറുണ്ട് എങ്കിലും…

അയർലണ്ടിലും ഉദ്‌ഘാടനച്ചടങ്ങിൽ താരമായി ഹണിറോസ്, വൈറലായി വിഡിയോകൾ

മലയാളി യുവാക്കളുടെ ഹരമാണ് ഹണി റോസ്. ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിൽ ഒരു പക്ഷെ മലയാള നടിമാരിൽ…

ദൃശ്യത്തിലൂടെ ഒട്ടനവധി ആരാധകരെ നേടിയ എസ്തർ അനിലിന്റെ ഗ്ലാമർ ചിത്രങ്ങൾ

അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തർ അനിൽ…